Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കടം വാങ്ങിയ പണം പറഞ്ഞ സമയത്ത് തിരികെ നൽകാനായില്ല; പലിശക്കാരൻ തീ കൊളുത്തിയ ആദിവാസി യുവാവ് മരിച്ചു

കടം വാങ്ങിയ പണം പറഞ്ഞ സമയത്ത് തിരികെ നൽകാനായില്ല; പലിശക്കാരൻ തീ കൊളുത്തിയ ആദിവാസി യുവാവ് മരിച്ചു

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: പലിശക്കാരൻ ജീവനോടെ തീകൊളുത്തിയ ആദിവാസി യുവാവ് മരിച്ചു. 32 വയസ്സുള്ള വിജയ് സഹാരിയ എന്ന യുവാവാണ് മരിച്ചത്. കടംവാങ്ങിയ അയ്യായിരം രൂപ തിരികെ നൽകാത്തതിന്റെ പേരിലായിരുന്നു യുവാവ് കഴിഞ്ഞ ദിവസം ആക്രമണത്തിന് ഇരയായത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിയ വിജയ് ചികിത്സയിലിരിക്കെ മരിച്ചു. ഭോപ്പാലിൽ നിന്ന് 214 കിലോമീറ്റർ അകലെയുള്ള ഗുണ ജില്ലയിലാണ് സംഭവം.

രാദേശ്യാം ലോധ എന്നയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. കൃഷിപണിക്കാരനായ വിജയ് ലോക്ക്ഡൗൺ നാളിലാണ് പണം പലിശയ്ക്ക് കൊടുക്കാറുള്ള ലോധയിൽ നിന്ന് 5000 രൂപ വാങ്ങിയത്. ഇതിനുപിന്നാലെ വിജയ് ലോധയുടെ കൃഷിയിടത്തിൽ ജോലി ചെയ്യാൻ തുടങ്ങി. ശമ്പളം ചോദിച്ചപ്പോൾ വാങ്ങിയ പണം തിരികെ നൽകാനായിരുന്നു മറുപടി. 5000രൂപ കുറച്ച് ബാക്കിയുള്ള പണം നൽകാൻ വിജയ് ആവശ്യപ്പെട്ടെങ്കിലും ലോധ സമ്മതിച്ചില്ല.

വെള്ളിയാഴ്ച ഇരുവർക്കുമിടയിൽ തർക്കമുണ്ടായതിനെ തുടർന്ന് ലോധ വിജയിയെ മർദ്ദിച്ചു. ഒരു കന്നാസിൽ മണ്ണെണ്ണയുമായെത്തിയ ഇയാൾ വിജയയിടെ ദേഹത്ത് ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു. മരിച്ച വജയിയുടെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ ഗുണ കളക്ടർ കുടുംബത്തിന് 20,000രൂപ നൽകി. എസ് സി/എസ് ടി ആക്ട് പ്രകാരം ഇയാളുടെ കുടുംബത്തിന് 8.50ലക്ഷം രൂപ നൽകുമെന്നും കളക്ടർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP