Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യൻ സ്‌കൂൾ സംസ്‌കൃത ദിനം ആഘോഷിച്ചു

ഇന്ത്യൻ സ്‌കൂൾ സംസ്‌കൃത ദിനം ആഘോഷിച്ചു

സ്വന്തം ലേഖകൻ

മനാമ: ഇന്ത്യൻ സ്‌കൂൾ ഈ വർഷത്തെ സംസ്‌കൃത ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഭരണഘടനയുടെ എട്ടാം ഷെഡ്യൂൾ ഭാഷകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന സംസ്‌കൃതത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ വിദ്യാർത്ഥികൾ ക്ലാസിക് ഭാഷയിലെ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു.

ഒരു പ്രാർത്ഥനയോടെയാണ് പരിപാടി ആരംഭിച്ചത്. മിഡിൽ സെക്ഷനിലെയും സീനിയർ സെക്ഷനിലെയും വിദ്യാർത്ഥികൾ വിവിധ പരിപാടികളിൽ പങ്കെടുത്തു. നാരായണീയം, ഭഗവദ്ഗീത എന്നിവ അവർ പാരായണം ചെയ്തു. സംസ്‌കൃത ഗാനങ്ങൾ, കഥകൾ, പോസ്റ്ററുകൾ എന്നിവ വിദ്യാർത്ഥികൾ ഓൺലൈനിൽ പ്രദർശിപ്പിച്ചിരുന്നു. സംഘ ഗാനത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ മികച്ച പ്രകടനം വളരെ പ്രശംസനീയമായിരുന്നു. സംസ്‌കൃത അദ്ധ്യാപിക മമത മോഹനൻ പരിപാടി ഏകോപിപ്പിച്ചു. മിഡിൽ സെക്ഷൻ ഹെഡ് ടീച്ചർ പാർവതി ദേവദാസൻ മുഖ്യ പ്രഭാഷണം നടത്തി. കുട്ടികളുടെ ആവേശകരമായ പങ്കാളിത്തത്തോടെ എല്ലാ പരിപാടികളും സുഗമമായി ഓൺലൈനിൽ നടന്നു. സ്‌കൂൾ അധികൃതരുടെ യും എക്‌സിക്യട്ടീവ് കമ്മിറ്റിയുടെയും വലിയ പിന്തുണയും പ്രോത്സാഹനവും ആഘോഷത്തെ മികവുറ്റതാക്കി.

ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ തന്റെ സന്ദേശത്തിൽ ക്ലാസിക് ഭാഷയായ സംസ്‌കൃതം ഇന്ത്യൻ നാഗരികതയുടെയും സംസ്‌കാരത്തിന്റെയും പ്രതിഫലനമാണെന്നു പറഞ്ഞു.

ലോകത്തിലെ പ്രാചീനമായ ഭാഷകളിൽ ഒന്നായ സംസ്‌കൃതം ഇന്ത്യൻ സംസ്‌കാരത്തിന് മുതല്ക്കൂട്ടാണെന്നു ഇന്ത്യൻ സ്‌കൂൾ സെക്രട്ടറി സജി ആന്റണി പറഞ്ഞു. ക്ലാസിക് ഭാഷകളിലൊന്നായ സംസ്‌കൃതത്തിന്റെ പ്രാധാന്യം ആവർത്തിച്ചുകൊണ്ട് സംസ്‌കൃത ദിനം സംഘടിപ്പിക്കുന്നതിൽ അദ്ധ്യാപകരുടെ വലിയ ശ്രമങ്ങളെ പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി അഭിനന്ദിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP