Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രതികൂല കാലാവസ്ഥയിലും പിഎസ്എൽവി- സി 49 വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആർഒ; ഭ്രമണപഥത്തിൽ എത്തിച്ചത് 10 ഉപ​ഗ്രഹങ്ങളെ

പ്രതികൂല കാലാവസ്ഥയിലും പിഎസ്എൽവി- സി 49 വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആർഒ; ഭ്രമണപഥത്തിൽ എത്തിച്ചത് 10 ഉപ​ഗ്രഹങ്ങളെ

മറുനാടൻ ഡെസ്‌ക്‌

ശ്രീഹരിക്കോട്ട: കോവിഡ് വ്യാപന ശേഷമുള്ള ആദ്യ റോക്കറ്റ് വിക്ഷേപണ ദൗത്യം വിജയകരമായി പൂർത്തിയാക്കി ഐഎസ്ആർഒ. 2020 ൽ ഐഎസ്ആർഒയുടെ ആദ്യ ദൗത്യമാണ് വിജയകരമായി പൂർത്തിയാക്കിയത്. 10 ഉപ​ഗ്രഹങ്ങളുമായി ശ്രീഹരിക്കോട്ടയിലെ ലോഞ്ച് പാഡിൽ നിന്നാണ് പിഎസ്എൽവി- സി 49 വിക്ഷേപിച്ചത്. പ്രതികൂല കാലാവസ്ഥക്കിടെ അഞ്ച് മിനിറ്റോളം കൗണ്ട് ഡൗൺ നിർത്തിവയ്ക്കുന്ന അവസ്ഥ വരെ ഉണ്ടായെങ്കിലും വിക്ഷേപണം വിജയകരമായി പൂർത്തിയാക്കാനായി.

ഭ്രമണപഥത്തിലേക്ക് 10 ഉപഗ്രഹങ്ങളാണ് റോക്കറ്റ് വിക്ഷേപണ ദൗത്യം വഴി ഐഎസ്ആർഒ എത്തിച്ചത്. ഇഒഎസ് 1 നൊപ്പം 9 വിദേശ ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തി. പിഎസ്എൽവിയുടെ 51-ാം ദൗത്യമാണ് പിഎസ്എൽവി സി 49. കൃഷി, വാന നിരീക്ഷണം, ദുരന്തനിവാരണം എന്നീ മേഖലകളിൽ ഉപയോഗിക്കാൻ കഴിയുന്നതാണ് ഇഒഎസ് 01. പ്രതികൂല കാലാവസ്ഥയിലും രാപ്പകൽ ഭേദമില്ലാതെ തെളിമയാർന്ന ചിത്രങ്ങൾ പകർത്താനാകും എന്നതാണ് ഉപഗ്രഹത്തിന്റെ പ്രത്യേകത. സുരക്ഷാ നിരീക്ഷണ കാര്യങ്ങൾക്കും ഉപയോഗപ്പെടുത്താനാകും.

വെള്ളിയാഴ്ച വൈകീട്ടോടെയാണ് കൗണ്ട് ഡൗൺ തുടങ്ങിയത്. തിരുവനന്തപുരം വി എസ്എസ്‍സിയിൽ തയ്യാറാക്കിയ വെ‍ർച്വുൽ കണ്ട്രോൾ സെന്ററിൽ നിന്നായിരുന്നു സുരക്ഷാ പരിശോധനയുമടക്കമുള്ള ജോലികൾ പൂർത്തിയാക്കിയത്. ലിത്വാനിയ (1-ടെക്നോളജി ഡെമോസ്‌ട്രേറ്റർ), ലക്സംബർഗ് (ക്ലിയോസ് സ്പേസിന്റെ 4 മാരിടൈം ആപ്ലിക്കേഷൻ ഉപഗ്രഹങ്ങൾ), യുഎസ് (4-ലെമൂർ മൾട്ടി മിഷൻ റിമോട്ട് സെൻസിങ് സാറ്റലൈറ്റുകൾ) എന്നിവയാണ് വിദേശത്തുനിന്നുള്ള 9 ഉപഗ്രഹങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP