Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സെന്റ് തോമസ് കോളേജിലെ സംഘർഷം കുടുംബത്തിലെ വില്ലനാക്കി; നല്ല നടപ്പിന് അച്ഛനും അമ്മയും അയച്ചത് അമേരിക്കയിൽ; ഹോട്ടൽ ജീവനക്കാരനായി തുടങ്ങി അതിവേഗ വളർച്ച; തുഷാർ വെള്ളാപ്പള്ളിയും ബിനീഷും ബിനോയിയും അടക്കമുള്ള സൗഹൃദം; കുട്ടിയുടെ കുർബാനയ്ക്ക് കോടിയേരിയുടെ ഇളയ മകൻ എത്തിയത് കുടുംബവുമായി; ഇഡി നോട്ടമിടുന്ന പാലായിലെ ടോമി മാളിയേക്കലിന്റെ കഥ

സെന്റ് തോമസ് കോളേജിലെ സംഘർഷം കുടുംബത്തിലെ വില്ലനാക്കി; നല്ല നടപ്പിന് അച്ഛനും അമ്മയും അയച്ചത് അമേരിക്കയിൽ; ഹോട്ടൽ ജീവനക്കാരനായി തുടങ്ങി അതിവേഗ വളർച്ച; തുഷാർ വെള്ളാപ്പള്ളിയും ബിനീഷും ബിനോയിയും അടക്കമുള്ള സൗഹൃദം; കുട്ടിയുടെ കുർബാനയ്ക്ക് കോടിയേരിയുടെ ഇളയ മകൻ എത്തിയത് കുടുംബവുമായി; ഇഡി നോട്ടമിടുന്ന പാലായിലെ ടോമി മാളിയേക്കലിന്റെ കഥ

പ്രകാശ് ചന്ദ്രശേഖർ

പാല: വിദ്യാഭ്യസകാലത്ത് സെന്റ് തോമസ്സ് കോളേജിലെ സംഘർഷത്തെ തുടർന്ന് കേസിൽ കുടുങ്ങിയപ്പോൾ ബന്ധുക്കൾ നല്ല നടപ്പിന് നാടുകടത്തിയത് അമേരിക്കയിലേയ്ക്ക്. ഹോട്ടൽ ജീവനക്കാരനായി തുടക്കം. പലവിധ മാർഗ്ഗങ്ങിലൂടെ സമ്പന്നനായത് കണ്ണടച്ച് തുറക്കും വേഗത്തിലും. അമേരിക്കയിൽ ഹോട്ടൽ ബിനസ്സിൽ പയറ്റിത്തെളിഞ്ഞ് 3 കൊല്ലം മുമ്പ് നാട്ടിലേയ്ക്ക് മടക്കം. ബനിഷ് കോടിയേരിയുടെ കേസ്സുമായി ബന്ധപ്പെട്ട് ഇഡിയുടെ പരിശോധനവലയത്തിൽ ഉൾപ്പെട്ട് പാല സ്വദേശി ടോമി മാളിയേക്കലിനെക്കുറിച്ച് നാട്ടൂകാർ പങ്കുവയ്ക്കുന്ന വിവരങ്ങളാണിത്.

നാട്ടുകാരുമായുള്ളത് പേരിന് മാത്രമുള്ള അടുപ്പമേ മാളിയേക്കലിനുള്ളൂ. യൂഡി എഫിലെയും എൽ ഡി എഫിലെയും ബിജെപിയിലെയും ഉന്നത നേതാക്കാളുമായി ടോമിക്ക് നല്ല അടുപ്പമുണ്ടെന്നും പാലായിലെ വീട്ടിൽ ഇയാൾ ഉള്ളപ്പോൾ ഇവരിൽപ്പലരും ഇയാളെ കാണാനെത്തിയിട്ടുണ്ടെന്നുമാണ് നാട്ടുകാരിൽ നിന്നും ലഭിക്കുന്ന വിവരം.ഇയാളുടെ ബന്ധുക്കളിൽ നിരവധിപേർ അമേരിക്കയിലാണ്. ഇവിരുടെ സഹായത്താൽകൂടിയാണ് ബിനസ്സിൽ ഇയാൾ പച്ചപിടിച്ചത്. വമ്പൻന്മാരൂടെ സാമ്പത്തീക ഇടപാടുകളിൽ ടോമിക്കും ഇടപെടലുണ്ടെന്നാണ് പരക്കെ ഉയരുന്ന സംശയം.

തുഷാർ വെള്ളാപ്പള്ളി അടക്കമുള്ള സുഹൃത്തുക്കൾ ടോമിക്കുണ്ട്. വെള്ളാപ്പള്ളി കുടുംബവുമായി ബന്ധപ്പെട്ട് ബെൽ ചിറ്റ്‌സ് എന്ന സ്ഥാപനം ഉണ്ടാക്കിയത് വലിയ ചർച്ചായായിരുന്നു. ബിനീഷിന്റെ ചേട്ടൻ ബിനോയിയും ഈ കമ്പനിയുമായി ബന്ധപ്പെട്ടിരുന്നു. ഒരിക്കൽ കേരള രാഷ്ട്രീയത്തിൽ ഇതെല്ലാം ചർച്ചയായി. ഇതോടെ ടോമി പതിയെ പിൻവലിഞ്ഞു. അതിന് ശേഷവും ഉന്നത ബന്ധങ്ങൾ തുടർന്നു. കോടിയേരി കുടുംബവുമായി അടുത്ത ബന്ധം പിന്നേയും തുടർന്നുവെന്നാണ് ഇപ്പോഴത്തെ ഇഡി റെയ്‌ഡോടെ വ്യക്തമാകുന്നത്. ബിനീഷിന്റെ ഹോട്ടലുകൾക്ക് പിന്നിൽ ഇദ്ദേഹത്തിന് പങ്കുണ്ടോ എന്നതും ഇഡി പരിശോധിക്കുന്നുണ്ട്.

ബംഗളുരു മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് പ്രവാസി വ്യവസായിയും എറണാകുളത്തെ പണമിടപാട് സ്ഥാപനത്തിലെ പങ്കാളിയുമായിരുന്ന പാലാ സ്വദേശിയുടെ വസതിയിലും ഇ ഡി പരിശോധന നടത്തിയത്.. പാലാ കവീക്കുന്ന് മാളിയേക്കൽ തോമസ് ജോസഫിന്റെ (ടോമി മാളിയേക്കൽ) വസതിയിലാണ് ബംഗളുരുവിൽ നിന്നുള്ള ഇഡി സംഘം റെയ്ഡ് നടത്തിയത്. ഇതോടെയാണ് ഇദ്ദേഹത്തിന്റെ ബന്ധങ്ങളിൽ ചർച്ച സജീവമായത്. അമേരിക്കയിലെ മുൻ ഹോട്ടൽ ബിസിനസുകാരനായ തോമസ് ജോസഫിന് ദുബായിൽ കൺസ്ട്രക്ഷൻ മേഖലയിലും ബന്ധമുണ്ടെന്നാണ് സൂചന.

പാർട്ടി പരിപാടികളുമായി പാലായിൽ എത്തിയ സന്ദർഭങ്ങളിൽ കോടിയേരി ബാലകൃഷ്ണൻ തോമസിന്റെ വീട്ടിലെത്തിയിരുന്നു. തോമസിന്റെ കൂട്ടിയുടെ ആദ്യ കൂർബ്ബാന നടന്നപ്പോൾ ബിനിഷ് കോടിയേരി കുടുംബസഹിതം എത്തിയിരുന്നതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. തുഷാർ വെള്ളാപ്പിള്ളിയും സൗഹൃദം പങ്കിടാൻ തോമസിന്റെ വിട്ടിലെത്താറുണ്ട്. 2015ലാണ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി ആദ്യം വിവാദത്തിൽ പെടുന്നത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ബെൽ ചിറ്റ്‌സിന് എതിരെ ഉയർന്ന ആക്ഷേപങ്ങൾ ചെന്ന് നിന്നത് ബിനോയിലേക്കായിരുന്നു. ഈ ആരോപണം ചർച്ചയാക്കിയത് പിണറായി വിജയനും. വിവാദങ്ങളിൽ തുടർന്ന് ഈ കമ്പനി പൂട്ടിയിരുന്നു.

വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയിൽ ഉള്ള ചിട്ടി സ്ഥാപനം തട്ടിപ്പു നടത്തിയെന്ന വാർത്ത പുറത്തുവകൊണ്ടു വന്നത് കൈരളി ചാനലായിരുന്നു. പാർട്ടിയുടെ ചാനൽ തന്നെ പുറത്തു കൊണ്ടുവന്ന വിഷയം പിണറായി വിജയൻ ആളിക്കത്തിച്ചു. പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് വെള്ളാപ്പള്ളിക്ക് ഈ സ്ഥാപനത്തിൽ കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന് വ്യക്തമാക്കിയത്. പിന്നീടാണ് ഈ സ്ഥാപനത്തിന് കോടിയേരിയുടെ മകനുമായി ബന്ധമുണ്ടെന്ന് വ്യക്തമായത്.

ബെൽ ചിറ്റ്‌സിന്റെ പനമ്പള്ളി നഗരറിലുള്ള ഓഫീസിന്റെ ഉദ്ഘാടനത്തിനാണ് കോടിയേരിയുടെ മൂത്ത മകൻ ബിനോയിയും എത്തിയത്. ഇതിന്റെ ചിത്രങ്ങളാണ് അന്ന് പിണറായിയുടെ വാർത്താ സമ്മേളനത്തിന് പിന്നാലെ ചർച്ചയായത്. ബെൽ ചിറ്റ്‌സിന്റെ വെബ്‌സൈറ്റിൽ തന്നെയാണ് ചിത്രങ്ങൾ ഉണ്ടായിരുന്നത്. ബിനോയി കോടിയേരിക്ക് ചിട്ടിക്കമ്പനിയുമായി ബന്ധമുണ്ടെന്ന് തുഷാർ വെള്ളാപ്പള്ളിയും അന്ന് പറഞ്ഞിരുന്നു. അതീവ ഗൗരവമായ ആരോപണങ്ങളാണ് വെള്ളാപ്പള്ളിക്കെതിരെ പിണറായി അന്ന് ചർച്ചയാക്കിയത്. വെള്ളാപ്പള്ളി ബിജെപിയുമായി ചർച്ച നടത്തുന്ന സാഹചര്യത്തിലായിരുന്നു ഇത്.

ബെൽസ് ചിട്ടി ഫണ്ട് എന്ന സ്ഥാപനത്തിന്റെ സാമ്പത്തിക ഇടപാടുകളിലാണ് കള്ളപ്പണ ഇടപാട് നടത്തുന്നതെന്ന ആരോപണം അന്ന് ഉയർന്നത്. ബെൽസ് ചിട്ടി ഫണ്ടിൽ വെള്ളാപ്പള്ളിക്കും ബന്ധുക്കൾക്കും 70 ശതമാനം വിയർപ്പ് ഓഹരിയുണ്ടെന്നതായിരുന്നു പിണറായി ചർച്ചയാക്കിയത്. സഥാപനത്തിന്റെ 2013-14ലെ വാർഷിക ഓഡിറ്റ് റിപ്പോർട്ടിൽ 23കോടി രൂപ കണക്കിൽപെടാത്തതായുണ്ടെന്ന് കണ്ടത്തെിയെന്നും പിണറായി പറഞ്ഞിരുന്നു. കള്ളപ്പണക്കാരെ പിടികൂടുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളാപ്പള്ളിയെ പോലുള്ള കള്ളപ്പണക്കാരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുമോ എന്ന് വ്യക്തമാക്കണമെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു.

കൈരളി ചാനൽ പുറത്തുവിട്ട വാർത്തയുടെ അടിസ്ഥാനത്തിലായിരുന്നു പിണറായി വിജയന്റെ പ്രതികരണം. അതേസമം സംഭവം വിവാദമായപ്പോൾ ബെൽചിറ്റ്‌സിന്റെ വെബ്‌സൈറ്റ് അപ്രത്യക്ഷമായിരുന്നു. പിന്നീട് ഈ വെബ്‌സൈറ്റ് പ്രവർത്തനം തുടങ്ങുകയും ചെയ്തു. ഇതും പീപ്പിൾ ടിവിയിൽ വാർത്തയായിരുന്നു. ഇതേ വെബ്‌സൈറ്റിൽ തന്നെയായിരുന്നു ഉദ്ഘാടനത്തിന് കോടിയേരി പങ്കെടുക്കുന്ന ചിത്രവും ഉണ്ടായിരുന്നത്. ഒരു കോടി മുതൽ മുടക്കുള്ള സ്ഥാപനമായിരുന്നു ബെൽ ചിറ്റ്‌സ്. 10 ലക്ഷം രൂപയുടെവരെ ചിട്ടികൾ നടത്തുന്നു എന്നാണ് കമ്പനിയുടെ ബ്രോഷറിൽ പറഞ്ഞിരുന്നത്. വെള്ളാപ്പള്ളിയുടെ മകൻ തുഷാറിന്റെ ഭാര്യ ആശ ആയിരുന്നു അന്ന് മാനേജിങ് ഡയറക്ടർ.

ആശയ്ക്ക് 29.16 ശതമാനം ഓഹരിയുണ്ടായിരുന്നു. വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും അഡീഷണൽ ഡയറക്ടർമാരായിരുന്നു്.. പ്രീതി നടേശന് 29.17 ശതമാനവും വെള്ളാപ്പള്ളിക്ക് 11.67 ശതമാനവും ഓഹരിയുണ്ടായിരുന്നു. സ്ഥാപനത്തിന്റെ പ്രൊമോട്ടറും ഡയറക്ടറുമായിരുന്നു പാലാ സ്വദേശി തോമസ് ജോസഫ് എന്ന ടോമി മാളിയേക്കൽ. 20 ശതമാനം ഓഹരിയും ഉണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP