Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അട്ടപ്പാടിയിൽ വൃദ്ധയെ കാട്ടാന ചവിട്ടിക്കൊന്നു; ദാരുണമായി കൊല്ലപ്പെട്ടത് ചിറ്റൂർ മൂച്ചിക്കടവ് സ്വദേശി മല്ലമ്മ

അട്ടപ്പാടിയിൽ വൃദ്ധയെ കാട്ടാന ചവിട്ടിക്കൊന്നു; ദാരുണമായി കൊല്ലപ്പെട്ടത് ചിറ്റൂർ മൂച്ചിക്കടവ് സ്വദേശി മല്ലമ്മ

സ്വന്തം ലേഖകൻ

പാലക്കാട്: അട്ടപ്പാടിയിൽ വൃദ്ധയെ കാട്ടാന ചവിട്ടിക്കൊന്നു. ചിറ്റൂർ മൂച്ചിക്കടവ് സ്വദേശി മല്ലമ്മയെയാണ് വീടിന് മുന്നിൽ കാട്ടാന ചവിട്ടിക്കൊന്നത്. മല്ലമ്മ ഒറ്റയ്ക്കാണ് വീട്ടിൽ താമസിച്ചിരുന്നത്. എഴുപത്തിയഞ്ച് വയസായിരുന്നു. ഇന്ന് പുലർച്ചെ ഇവരുടെ വീടിന് സമീപം കാട്ടാന ഇറങ്ങിയിരുന്നു. രക്ഷപ്പെടാനായി വീട്ടിൽ നിന്നും ഇറങ്ങിയോടാൻ ശ്രമിക്കുന്നതിനിടെ കാട്ടാനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ മല്ലമ്മ മരിക്കുകയായിരുന്നു.

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അഗളി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ കുറേ നാളുകളായി കാട്ടാന ശല്യമുള്ള പ്രദേശമാണിത്. അട്ടപ്പാടിയിലെ വിവിധ മേഖലകളിൽ കാട്ടാന ശല്യം രൂക്ഷമാണ്. ഷോളയൂർ, പുതൂർ മേഖലകളിലാണ് കാട്ടാനകൾ ഏറെയും ഇറങ്ങുന്നത്. ജനവാസ കേന്ദ്രങ്ങളിൽ നിന്നും കാട്ടാനകളെ തുരത്താൻ വനം വകുപ്പിന്റെ പ്രത്യേക സംഘം അട്ടപ്പാടിയിൽ പ്രവർത്തിക്കുന്നുണ്ട്.

അതേസമയം ഒരു സ്ഥലത്ത് നിന്നും കാട്ടാനയെ തുരത്തി കഴിഞ്ഞാൽ മറ്റൊരു സ്ഥലത്തിലൂടെ ഇറങ്ങുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കാട്ടാന ശല്യം തടയാൻ ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ സമരം നടത്തിയിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP