Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആകാശവാണിയുടെ ആലപ്പുഴ നിലയം അടച്ചുപൂട്ടാൻ ഉത്തരവിട്ട് പ്രസാർ ഭാരതി; മധ്യ കേരളത്തിൽ ആകാശവാണിയുടെ പരിപാടികൾ മുടങ്ങും

ആകാശവാണിയുടെ ആലപ്പുഴ നിലയം അടച്ചുപൂട്ടാൻ ഉത്തരവിട്ട് പ്രസാർ ഭാരതി; മധ്യ കേരളത്തിൽ ആകാശവാണിയുടെ പരിപാടികൾ മുടങ്ങും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ആകാശവാണിയുടെ ആലപ്പുഴ നിലയം അടച്ചുപൂട്ടുന്നു. പ്രസാർഭാരതി ഡയറക്ടർ ജനറലാണ് ആലപ്പുഴ നിലയം ഉടൻ തന്നെ അടച്ചു പൂട്ടാൻ ഉത്തരവിട്ട് ഇന്നലെ ഉത്തരവിറക്കിയത്. ആലപ്പുഴയിലെ 200 കിലോ വാട്ട് മീഡിയം വേവ് ട്രാൻസ്മിറ്റർ ആണ് ഒഴിവാക്കുന്നത്. ഇതോടെ മധ്യ കേരളത്തിൽ ആകാശവാണിയുടെ പരിപാടികൾ മുടങ്ങും. ആലപ്പുഴ, കൊല്ലം, എറണാകുളം ,തൃശൂർ, പത്തനംതിട്ട ജില്ലകളിലൊക്കെ തിരുവനന്തപുരം ആകാശവാണി നിലയത്തിന്റെ പരിപാടികൾ കേൾപ്പിച്ചത് ആലപ്പുഴയിലെ ട്രാൻസ്മിറ്റർ ആയിരുന്നു. ഇത് ഒഴിവാക്കിയതോടെ തിരുവനന്തപുരം നിലയത്തിൽ നിന്നുള്ള വാർത്ത ഉൾപ്പെടെയുള്ള പരിപാടികൾ ഭൂരിഭാഗത്തിനും കേൾക്കാനാവില്ല.

തിരുവനന്തപുരത്തും പരിസരത്തും മാത്രം കേൾക്കാൻ കഴിയുന്നതാണ് തിരുവനന്തപുരത്ത് കുളത്തൂരിലുള്ള ട്രാൻസ്മിറ്രർ. ആലപ്പുഴ ട്രാൻസ്മിറ്ററിന്റെ കപ്പാസിറ്രി 200 കിലോ വാട്ട് ആണെങ്കിൽ തിരുവനന്തപുരത്തിന്റേത് 10 കിലോ വാട്ട് മാത്രമാണ്. ആലപ്പുഴയിൽ ശേഷിക്കുന്ന എഫ്.എം. ട്രാൻസ്മിറ്റർ വഴി ആറ് കിലോമീറ്റർ പരിധിയിലുള്ളവർക്ക് മാത്രമേ ആകാശവാണി പരിപാടി കേൾക്കാനാവൂ. തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട്, മഞ്ചേരി, കണ്ണൂർ നിലയങ്ങൾ ഉണ്ടെങ്കിലും ഇവിടെ നിന്നുള്ള റിലേ മൂലം ചുറ്രുവട്ടത്തുള്ളവർക്ക് മാത്രമേ പരിപാടികൾ ശ്രവിക്കാൻ കഴിയൂ.  അല്ലെങ്കിൽ സ്മാർട്ട് ഫോണിൽ ആകാശ വാണിയുടെ ആപ്പ് ഡൗൺലോഡ് ചെയ്യണം.

നിലവിലുള്ള ട്രാൻസ്മിറ്രറിന്റെ ഉപയോഗിക്കാൻ കഴിയുന്ന ഭാഗം ഏതെന്ന് പരിശോധിച്ച് ആകാശ വാണിയുടെ മെയിന്റനൻസ് അഡി.ഡയറക്ടർ തീരുമാനമെടുക്കണമെന്ന് ഉത്തരവിൽ പറയുന്നു. മറ്ര് ഭാഗങ്ങൾ ഒഴിവാക്കുന്ന കാര്യം ആകാശവാണിയുടെ മാർഗനിർദ്ദേശ പ്രകാരം ചെയ്യണം. ബാക്കിയുള്ള ഭൂമി,കെട്ടിടം, ഇലക്ട്രിക് ഉപകരണങ്ങൾ, മാനവശേഷി എന്നിവയിൽ ഉചിതമായ തീരുമാനമെടുക്കണം.എന്ത് മാനദണ്ഡപ്രകാരമാണ് ആലപ്പുഴ ട്രാൻസ്മിറ്രർ ഒഴിവാക്കുന്നതെന്ന് ഉത്തരവിൽ പറയുന്നില്ല. ലക്ഷക്കണക്കിന് പേർ ഇപ്പോഴും ആകാശവാണി പരിപാടികൾ ശ്രവിക്കുന്നതൊന്നും ഉത്തരവിടുന്നവർ ശ്രദ്ധിക്കുന്നുമില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP