Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആലപ്പുഴ ആകാശവാണി നിലയം അടച്ചു പൂട്ടി; സംപ്രേഷണം അടിയന്തിരമായി അവസാനിപ്പിച്ചുകൊണ്ട് പ്രസാർ ഭാരതി ഉത്തരവ്; തീരുമാനം പുനപരിശോധിക്കണമെന്ന് ബി എം എസ്

ആലപ്പുഴ ആകാശവാണി നിലയം അടച്ചു പൂട്ടി; സംപ്രേഷണം അടിയന്തിരമായി അവസാനിപ്പിച്ചുകൊണ്ട് പ്രസാർ ഭാരതി ഉത്തരവ്; തീരുമാനം പുനപരിശോധിക്കണമെന്ന് ബി എം എസ്

കെ വി നിരഞ്ജൻ

ആലപ്പുഴ: ആലപ്പുഴ ആകാശവാണി നിലയം ത്തിൽ നിന്നുള്ള സംപ്രേഷണം അടിയന്തരമായി അവസാനിപ്പിച്ച് കൊണ്ട് പ്രസാർ ഭാരതിയുടെ ഉത്തരവ്. നിലവിൽ പ്രവർത്തിച്ച് കൊണ്ടിരുന്ന 2oo കിലോ വാട്ട് പ്രസരണിയുടെ പ്രവർത്തനം അടിയന്തരമായി അവസാനിപ്പിക്കാനും പ്രവർത്തനക്ഷമമായ യന്ത്രസാമഗ്രികൾ മറ്റ ആകാശവാണി കേന്ദ്രങ്ങളിലേയ്ക്ക് മാറ്റാനു ആണ് ഇന്ന് പ്രസാർ ഭാരതി ഉത്തരവ് ഇട്ടിരിക്കുന്നത്. ആലപ്പുഴ ആകാശവാണി നിലയത്തിന്റെ നിലവിലിള്ള സംപ്രേഷണ പരിധി തിരുവനന്തപുരം മുതൽ തൃശൂർ വരെയും ലക്ഷദ്വീപിലെ കവരത്തി മുതൽ തമിഴ്‌നാട്ടിലേ തിരുനെൽവേലി ജില്ലവരെയും ആണ്. ഈ ജില്ലകളിലെ ലക്ഷകണക്കിന് ശ്രോതാക്കളാണ് നിലവിൽ ആലപ്പുഴ നിലയത്തിനുള്ളത്.

നിലവിൽ സ്വകാര്യ എഫ് എം സ്റ്റേഷനുകൾക്ക് പ്രവർത്തിപ്പിക്കണമെങ്കിൽ ആ നഗരത്തിൽ സർക്കാർ എഫ് എം റേഡിയോ നിലയം ഉണ്ടാവേണ്ടതിനാൽ ആലപ്പുഴയിൽ ആകാശവാണി 5 കിലോ വാട്ട് എഫ് എം സ്റ്റേഷൻ സങ്കേതികമായി പ്രവർത്തിക്കുന്നുണ്ട്. നിലവിൽ പ്രർത്തിക്കുന്ന ആലപ്പുഴ എഫ് എം ആലപ്പുഴ നഗര അതിർത്തിയിൽ പോലും ലഭ്യമല്ല. നാൽപ്പത് ഏക്കറോളം ഭൂമിയും മറ്റ് അനുബന്ധ സൗകര്യങ്ങളും ഇരുപതോളം ജീവനക്കാരും പ്രവർത്തിക്കുന്ന ആകാശവാണി നിലയം മറ്റൊരു ബദൽ സംവിധാനവും ഏർപ്പെടുത്താത് അടിയന്തരമായി അടച്ചു പൂട്ടാനുള്ള തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ആകാശവാണി ആൻഡ് ദൂരദർശൻ എഞ്ചിനിയറിങ് എംപ്ലോയീസ് അസോസിയേഷൻ (ബി എം സ് ) കേന്ദ്ര സർക്കാറിനോട് അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP