Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാക്കിസ്ഥാനിലെ മതസ്‌കൂളിൽ കൊച്ചുകുട്ടികളെ തലവെട്ടൽ പഠിപ്പിക്കുകയാണ്; മനുഷ്യകോലത്തിന്റെ തലയാണ് വെട്ടുന്നത് എന്നത് ആശ്വാസകരം; മുഹമ്മദിനെ അപമാനിക്കുന്നവരെ ചെയ്യേണ്ടതെന്ത് എന്നതിന്റെ ഡമോൺസ്‌ട്രേഷനാണ്; വെട്ടി പരിചയമില്ലാത്തവർക്ക് ഒരു പഠനസഹായി: സി രവിചന്ദ്രൻ എഴുതുന്നു

പാക്കിസ്ഥാനിലെ മതസ്‌കൂളിൽ കൊച്ചുകുട്ടികളെ തലവെട്ടൽ പഠിപ്പിക്കുകയാണ്; മനുഷ്യകോലത്തിന്റെ തലയാണ് വെട്ടുന്നത് എന്നത് ആശ്വാസകരം; മുഹമ്മദിനെ അപമാനിക്കുന്നവരെ ചെയ്യേണ്ടതെന്ത് എന്നതിന്റെ ഡമോൺസ്‌ട്രേഷനാണ്; വെട്ടി പരിചയമില്ലാത്തവർക്ക് ഒരു പഠനസഹായി: സി രവിചന്ദ്രൻ എഴുതുന്നു

സി രവിചന്ദ്രൻ

തം കേവലമായ അക്രമമോ ചൂഷണമോ മാത്രമല്ല. ഫ്രാൻസിലും വിയന്നയിലുമൊക്കെ മതഭീകരത തിമിർക്കുമ്പോഴും നിഷ്‌കളങ്കരായ മനുഷ്യരെ അപസ്മാരസമാനമായ അന്ധതയിലേക്കും വൈകാരികതയിലേക്കും എത്തിക്കുന്ന ഒരു സോഫ്റ്റ് വെയറാണ് മതം എന്ന കാര്യം പലരും ശ്രദ്ധിക്കാറില്ല. ചെയ്യുന്നവരുടെ കുഴപ്പമാണ്, അവർ മോശം മനുഷ്യരായതുകൊണ്ടാണ് എന്ന എളുപ്പനിഗമനം ശരിയല്ല. മതവൈരത്തിനും ഗോത്രസംഘർഷത്തിനുമാണ് അത്തരം മനോഭാവങ്ങൾ വളമിട്ട് കൊടുക്കുക. മതവിശ്വാസി മതത്തിന്റെ ഇരയാണ്. അവന്റെ മസ്തിഷ്‌കം ആരംഭത്തിലേ തെറ്റായ സോഫ്റ്റ് വെയറുകളുടെ സംഭരണശാലയായി മാറുകയാണ്. അതോടെ സ്വതന്ത്രമായി ചിന്തിക്കാനും മനസ്സിലാക്കാനുമുള്ള ശേഷി നഷ്ടപെടുന്നു. സാങ്കൽപ്പികമായ പലതിന്റെയും അടിമയാകാൻ.

മതവൈറസുകൾ വിശ്വാസിയെ പ്രേരിപ്പിക്കുന്നു. പലരും നിയന്ത്രണബോധത്തോടെ ജീവിക്കുമെങ്കിലും മസ്തിഷ്‌കത്തിന്റെ നിയന്ത്രണം മതവൈറസ് ഏറ്റെടുത്തുകഴിഞ്ഞാൽ മതത്തിന് വേണ്ടി കൊല്ലാനും കൊല്ലപെടാനും വിശ്വാസിക്ക് അനായാസം സാധിക്കും.

റഷ്യൻ ടെലിവിഷൻ പുറത്തുവിട്ട വീഡിയോ ആണിത്. പാക്കിസ്ഥാനിലെ ഒരു മതസ്‌കൂളിൽ കൊച്ചുകുട്ടികളെ തലവെട്ടൽ പഠിപ്പിക്കുകയാണ്. മനുഷ്യകോലത്തിന്റെ തലയാണ് വെട്ടുന്നത് എന്നത് ആശ്വാസകരമായ കാര്യം. രണ്ട് പേർ വെട്ടാൻ പിടിച്ചുകൊടുക്കുന്നു. മുഹമ്മദിനെ അപമാനിക്കുന്നവരെ ചെയ്യേണ്ടതെന്ത് എന്നതിന്റെ ഡമോൺസ്‌ട്രേഷനാണ്. വെട്ടി പരിചയമില്ലാത്തവർക്ക് ഒരു പഠനസഹായി. ക്ലാസ്സ് കണ്ട് ഒന്നുമറിയാതെ അലറിവിളിക്കുന്ന കുട്ടികളെ കുറ്റപെടുത്താനാവില്ല.

ഏതാനും വർഷങ്ങൾക്ക് മുമ്പ് ഐസിസ് (IS/ISIS) സമാനമായ രംഗങ്ങൾ ബോധപൂർവം ഷൂട്ട് ചെയ്ത് ആവേശപൂർവം പ്രചരിപ്പിച്ചതെന്തിനാണ് എന്നതിന്റെ ഉത്തരം ഇവിടെയുണ്ട്. ഭൂരിപക്ഷം മനുഷ്യർക്കും ഇത്തരം രംഗങ്ങൾ കണ്ടുനിൽക്കാനാവില്ല. വെട്ടിയ മൃഗത്തിന്റെ തലയും കൊമ്പും മാംസവും തൂക്കിയിട്ടിരിക്കുന്നിടത്ത് വെച്ച് വെട്ടാനുള്ള മൃഗത്തിന് വൈക്കോലും വെള്ളവും കൊടുക്കുന്നവരുടെ ദയയാണ് ഇത്തരം വീഡിയോപ്രചാരണങ്ങൾ പ്രതിഫലിക്കുന്നത്

.https://www.facebook.com/Pavithreswaram/posts/2077898485673505

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP