Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സിംഗപ്പൂരിൽ ആയിരത്തിന്റെ കറൻസി ഇനി മുതൽ അച്ചടിക്കില്ല; കള്ളപ്പണത്തേയും ഭീകരവാദത്തേയും ചെറുക്കാൻ സുപ്രധാന തീരുമാനങ്ങളുമായി സിംഗപ്പൂർ സർക്കാർ

സിംഗപ്പൂരിൽ ആയിരത്തിന്റെ കറൻസി ഇനി മുതൽ അച്ചടിക്കില്ല; കള്ളപ്പണത്തേയും ഭീകരവാദത്തേയും ചെറുക്കാൻ സുപ്രധാന തീരുമാനങ്ങളുമായി സിംഗപ്പൂർ സർക്കാർ

സ്വന്തം ലേഖകൻ

സിംഗപ്പൂർ: സിംഗപ്പൂരിൽ 1000 ഡോളർ കറൻസി നോട്ടുകളുടെ അച്ചടി നിർത്തുന്നു. ഭീകരവാദം ചെറുക്കുക, കള്ളപ്പണ ഇടപാടുകൾ എന്നിവ തടയുക എന്നതു ലക്ഷ്യമിട്ടാണ് സിംഗപ്പൂർ സർക്കാർ ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. 2021 ജനുവരി ഒന്നു മുതലാണ് അച്ചടി നിർത്തുക.

ഇതു കൂടാതെ ഈ വർഷം അവസാനം വരെ 1000 ഡോളർ വിതരണം ചെയ്യുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്നും സർക്കാർ ബാങ്കുകൾക്ക് നിർദ്ദേശം നൽകി. എന്നാൽ നിലവിൽ വിപണിയിലുള്ള 1000 ഡോളർ നോട്ടുകൾക്ക് നിരോധനം ഉണ്ടാവില്ല. അത് നിയമവിധേയമായി നിലനിൽക്കും.

ലോകത്തെ വിവിധ രാജ്യങ്ങളിൽ ഉയർന്ന മൂല്യമുള്ള നോട്ടുകളുടെ അച്ചടിയും വിതരണവും നിയന്ത്രിക്കാറുണ്ട്. നേരത്തെ യൂറോപ്യൻ അധികൃതരും 500 യൂറോ നോട്ടുകളുടെ അച്ചടി നിരോധിച്ചിരുന്നു. മിക്ക സർക്കാരുകളും ഡിജിറ്റൽ പേയ്മെന്റുകളെയാണ് ഈ കാലഘട്ടത്തിൽ പ്രോത്സാഹിപ്പിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP