Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുതുതലമുറയ്ക്കായി 'മൈൻ' ബാങ്കിങ് അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്

സ്വന്തം ലേഖകൻ

കൊച്ചി: എൺപതുകളുടെ അവസാനം മുതലുള്ള പുതുതലമുറ ഉപഭോക്താക്കൾക്കായി ഐസിഐസിഐ ബാങ്ക് ' മൈൻ' എന്ന പേരിൽ പുതിയ സമഗ്ര ബാങ്കിങ് പദ്ധതിക്കു ആരംഭം കുറിച്ചു.രാജ്യത്തെ ആദ്യത്തെ സമഗ്ര ബാങ്കിങ് പദ്ധതിയായ ഐസിഐസിഐ ബാങ്ക് മൈൻ തത്സമയം സേവിങ്സ് ബാങ്ക് അക്കൗണ്ടിനൊപ്പം പുതിയ തലമുറയ്ക്കാവശ്യമായ എല്ലാ ബാങ്കിങ് സൗകര്യങ്ങളും ലഭ്യമാക്കുന്നു. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ, തത്സമയ വ്യക്തിഗതവായ്പകൾ, ഓവർഡ്രാഫ്റ്റ് തുടങ്ങിയവ ലഭ്യമാക്കുന്ന മൊബൈൽ അപ്ലിക്കേഷൻ ആണ് ഐസിഐസിഐ ബാങ്ക് മൈൻ.

'' പുതുതലമുറ ഇടപാടുകാർ വളരെ ലളിതമായ, ഡിജിറ്റലായി കൈകാര്യം ചെയ്യാവുന്ന, ഓരോരുത്തർക്കും യോജിച്ച വിധത്തിലുള്ള ബാങ്കിങ് ആഗ്രഹിക്കുന്നവരാണെന്നാണ് ഞങ്ങളുടെ സർവേ വെളിപ്പെടുത്തുന്നത്. ഈ തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണ് ഞങ്ങൾ 'ഐസിഐസിഐ ബാങ്ക് മൈൻ' എന്ന സമഗ്ര ബാങ്കിങ് ആപ്ലിക്കേഷന് രൂപം നൽകിയിട്ടുള്ളത്.'', ഐസിഐസിഐ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ അനൂപ് ബാഗ്ചി പറഞ്ഞു.

മാത്രവുമല്ല, 'ഐസിഐസിഐ ബാങ്ക് മൈൻ' ഉപയോക്താക്കൾക്ക് നിക്ഷേപ മാർഗ്ഗനിർദ്ദേശവും നൽകുന്നു. ഇതിനായി ഇൻവെസ്റ്റ്മെന്റ് പ്ലാറ്റ്ഫോം ആയ സ്‌ക്യുറിൽ മൈൻ ആപ്ലിക്കേഷനിൽ സംയോജിപ്പിച്ചിട്ടുണ്ട്. ഐ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ നിക്ഷേപം നടത്താനും സാധിക്കുന്നു. പുതുതലമുറ ഇടപാടുകാർക്ക് അവരുടെ വിവിധ ജീവിതഘട്ടങ്ങൾക്കാവശ്യമായ സമഗ്ര നിർദ്ദേശങ്ങൾ ഒരു സ്ഥലത്തുനിന്നു വാഗ്ദാനം ചെയ്യുന്നുവെന്നതാണ് മൈനിന്റെ പ്രത്യേകത.

ആധാർ, പാൻകാർഡ് ഉപയോഗിച്ച് തൽക്ഷണ സേവിങ്സ് അക്കൗണ്ട് തുറക്കൻ സാധിക്കുന്നു. അപ്പോൾതന്നെ അക്കൗണ്ട് നമ്പരും വർച്വൽ ഡെബിറ്റ് കാർഡും ലഭിക്കുന്നു. തങ്ങളുടെ ചെലവാക്കൽ ചരിത്രമുപയോഗിച്ച് എഐ അടിസ്ഥാനമാക്കിയുള്ള വിശകലനത്തിലൂടെ ബജറ്റ് തയാറാക്കാനും ഐമൊബൈൽ സഹായിക്കും. തങ്ങളുടെ ധനകാര്യ ലക്ഷ്യങ്ങൾ അനുസരിച്ചുള്ള മാർഗനിർദ്ദേശവും ഏറ്റവും ലളിതമായി ഇതു നൽകും. ഓരോരുത്തരുടേയും ജീവിതരീതിക്കനുസരിച്ച് ഐസിഐസിഐബാങ്കിന്റെ ഫ്ളെക്സി ക്രെഡിറ്റ് കാർഡ് ഓരോ മാസവും മൈൻ ആപ്ലിക്കേഷൻ ഉപയോഗിച്ച് പുനർക്രമീകരിക്കാം. തത്സമയം 25 ലക്ഷം രൂപ വരെ വ്യക്തിഗത വായ്പ ഐമൊബൈൽ വഴി എടുക്കാൻ സാധിക്കും. അത്യാവശ്യം വന്നാൽ ഐസിഐസിഐ മൈൻ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഇൻസ്റ്റന്റ് ഫ്ളെക്സി കാഷ് സൗകര്യം ഉപയോഗിച്ച് ഓവർഡ്രാഫ്റ്റ് എടുക്കുവാനും സൗകര്യമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP