Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിഎസ്6 എസ്-സിഎൻജി എൽസിവി സൂപ്പർ കാരിയുമായി മാരുതി സുസുക്കി

ബിഎസ്6 എസ്-സിഎൻജി എൽസിവി സൂപ്പർ കാരിയുമായി മാരുതി സുസുക്കി

സ്വന്തം ലേഖകൻ

കൊച്ചി: മാരുതി സുസുക്കി രാജ്യത്ത് ആദ്യമായി ബിഎസ്-6ലുള്ള എസ്-സിഎൻജി സൂപ്പർ കാരി വാഹനം അവതരിപ്പിച്ചു. ഓട്ടോ എക്സ്പോ 2020ൽ പ്രഖ്യാപിച്ച കമ്പനിയുടെ 'ദശലക്ഷം ഹരിത വാഹന ദൗത്യ'ത്തിന്റെ (ഗ്രീൻ മിഷൻ മില്ല്യൻ) ഭാഗമായാണ് അവതരണം. സിഎൻജിയുടെ അവതരണത്തോടെ 2010ൽ ഹരിത വാഹന രംഗത്തേക്ക് പ്രവേശിച്ച മാരുതി സുസുക്കിക്ക് ഇന്ന് ഹരിത വാഹനങ്ങളുടെ ഒരു ശ്രേണി തന്നെയുണ്ട്. 'ദശലക്ഷം ഹരിത വാഹന ദൗത്യ'ത്തിനു കീഴിൽ ഇതിനകം 10 ലക്ഷം ഹരിത വാഹനങ്ങൾ (സിഎൻജി, സ്മാർട്ട് ഹൈബ്രിഡ് വാഹനങ്ങൾ ഉൾപ്പടെ) വിൽപ്പന നടത്തിയ മാരുതി സുസുക്കി രാജ്യത്ത് ഇതിന്റെ അവതരണം വിപുലമാക്കി അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ 10 ലക്ഷം വാഹനങ്ങൾ കൂടി വിൽക്കാനാണ് ലക്ഷ്യമിടുന്നത്.

320ലധികം വരുന്ന മാരുതി സുസുക്കി കമേഷ്യൽ ചാനൽ നെറ്റ്‌വർക്കിലൂടെ 56,000 യൂണിറ്റുകൾ വിറ്റഴിച്ച് സൂപ്പർ കാരി മിനി ട്രക്ക് രംഗത്ത് മുൻനിരയിൽ നിൽക്കുന്നുവെന്നും ചെറുകിട വാണീജ്യ ഉപയോക്താവിനായി രൂപകൽപ്പന ചെയ്ത സൂപ്പർ കാരി ഈ രംഗത്ത് ശക്തവും സൗകര്യപ്രദവുമായ വാഹനമായി നിലകൊള്ളുന്നുവെന്നും സൂപ്പർ കാരി ബിസിനസുകാർക്ക് ഏറെ ഉപകാരപ്രദവും ലാഭകരവുമാണെന്നും രണ്ടു വർഷം കൊണ്ട് മോഡൽ ഈ വിഭാഗത്തിൽ വിൽപ്പനയിൽ രണ്ടാം സ്ഥാനത്തെത്തിയത് ഇതിന്റെ തെളിവാണെന്നും എസ്-സിഎൻജി വേരിയന്റ് ചെറുകിട വാണീജ്യ വാഹനങ്ങളിൽ വളരെയധികം സ്വീകാര്യമാണെന്നും സൂപ്പർ കാരി വിൽപ്പനയിൽ വിപണിയുടെ എട്ടു ശതമാനം വരുമെന്നും ബിഎസ്-6ലേക്കുള്ള മാറ്റം സൂപ്പർ കാരിയെ കൂടുതൽ ശക്തപ്പെടുത്തുമെന്നും മാരുതി സുസുക്കി ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിങ് -സെയിൽസ്) ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. ദശലക്ഷം ഹരിത ദൗത്യത്തോടെ ഹരിത വാഹന ശ്രേണി വിപുലമാക്കൽ കൂടുതൽ ശക്തിപ്പെടുത്താനായെന്നും അദ്ദേഹം കൂട്ടിചേർത്തു.

രാജ്യത്തെ ആദ്യ 4-സിലിണ്ടർ ശക്തിയുള്ള മിനി ട്രക്ക് വാണീജ്യ വാഹനമായ സൂപ്പർ കാരി 6000 ആർപിഎമ്മിൽ 48 കിലോവാട്ട് ശക്തിയും 3000 ആർപിഎമ്മിൽ 85 എൻഎം ടോർക്കും പകർന്ന് പിക്ക്അപ്പ് സുഖമമാക്കുന്നു. പാർക്കിങ് സെൻസർ, സീറ്റ് ബെൽറ്റ് ഓർമിപ്പിക്കൽ, ലോക്ക് ചെയ്യാവുന്ന ഗ്ലൗവ് ബോക്സ്, വലിയ ലോഡിങ് ഡെക്ക് തുടങ്ങിയ സുരക്ഷാ സൗകര്യങ്ങളെല്ലാമുണ്ട്. അഞ്ച് ലിറ്റർ പെട്രോൾ ടാങ്കോടെയുള്ള ഇരട്ട ഇന്ധന എസ്-സിഎൻജിയിലുള്ള രാജ്യത്തെ ഏക എൽസിവിയാണ് സൂപ്പർ കാരി. സൂപ്പർ കാരി ബിഎസ്6 സിഎൻജി വില (എക്സ്-ഷോറൂം- ഡൽഹി)507,000 / -

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP