Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കണ്ടെടുത്ത ആ കാർഡ് തിരുവനന്തപുരത്ത് ഒരു ബ്യൂട്ടി പാർലറിൽ ഉപയോഗിച്ചതായി റിപ്പോർട്ട്; സ്ഥിരീകരണത്തിന് തയ്യാറാകാതെ ഇഡി; ഉപയോഗിച്ചെങ്കിൽ അത് കേന്ദ്ര ഏജൻസിയിലെ ആരെങ്കിലും ആകാമെന്ന് തിരിച്ചടിക്കാൻ ബിനീഷ് അനുകൂലികളും; സ്റ്റേറ്റ്‌മെന്റ് എടുത്ത് കള്ളി പൊളിക്കാൻ ഉറച്ച് എൻഫോഴ്‌സ്‌മെന്റ്; അനൂപ് മുഹമ്മദിന്റെ കാർഡ് നിർണ്ണായക തെളിവാകും

കണ്ടെടുത്ത ആ കാർഡ് തിരുവനന്തപുരത്ത് ഒരു ബ്യൂട്ടി പാർലറിൽ ഉപയോഗിച്ചതായി റിപ്പോർട്ട്; സ്ഥിരീകരണത്തിന് തയ്യാറാകാതെ ഇഡി; ഉപയോഗിച്ചെങ്കിൽ അത് കേന്ദ്ര ഏജൻസിയിലെ ആരെങ്കിലും ആകാമെന്ന് തിരിച്ചടിക്കാൻ ബിനീഷ് അനുകൂലികളും; സ്റ്റേറ്റ്‌മെന്റ് എടുത്ത് കള്ളി പൊളിക്കാൻ ഉറച്ച് എൻഫോഴ്‌സ്‌മെന്റ്; അനൂപ് മുഹമ്മദിന്റെ കാർഡ് നിർണ്ണായക തെളിവാകും

എം മനോജ് കുമാർ

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിൽ നിന്നും ഇഡി കണ്ടെടുത്ത ലഹരിമരുന്നു കടത്തിലെ പ്രതി മുഹമ്മദ് അനൂപിന്റെ ക്രെഡിറ്റ് കാർഡ് രണ്ടാഴ്ച മുൻപ് തിരുവനന്തപുരത്ത് ഒരു ബ്യൂട്ടി പാർലറിൽ ഉപയോഗിച്ചതായി സൂചന. ഇതിന്റെ വിവരങ്ങൾ ക്രെഡിറ്റ് കാർഡ് കൈവശമുള്ള ഇഡി ശേഖരിച്ചതായാണ് വിവരം. ആരാണ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചതെന്നോ കാർഡ് ഉപയോഗിച്ചവരിലേക്ക് ഇഡി അന്വേഷണം നീട്ടുമ്പോൾ ആരാണ് കുടുങ്ങുക എന്നതോ അവ്യക്തമാണ്. അവ്യക്തം. രണ്ടാഴ്ച മുൻപ് ഈ ക്രെഡിറ്റ് കാർഡ് തിരുവനന്തപുരത്ത് ഉപയോഗിക്കപ്പെട്ടതായാണ് സൂചന. ക്രെഡിറ്റ് കാർഡ് തിരുവനന്തപുരത്ത് നിന്നും ആരെങ്കിലും ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് അത് ഇഡി തന്നെയാകും എന്ന വാദമുഖം ബിനീഷുമായി ബന്ധപ്പെട്ടവർ ഉയർത്തിയേക്കും എന്നും സൂചനയുണ്ട്.

ക്രെഡിറ്റ് കാർഡ് ഇഡി കൊണ്ട് വന്നു കോടിയേരി വീട്ടിൽ നിക്ഷേപിച്ചതായാണ് ബിനീഷിന്റെ ഭാര്യ റെനീറ്റയും ഭാര്യാ മാതാവ് മിനിയും ഇന്നലെ മാധ്യമങ്ങളോടു പറഞ്ഞത്. ഡിജിറ്റൽ തെളിവാണ് ക്രെഡിറ്റ് കാർഡ് എന്നിരിക്കെ ഈ കാർഡ് ഇഡി ബിനീഷിന്റെ വീട്ടിൽ നിക്ഷേപിച്ച് കോടതിയിൽ ഇഡി അപമാനിതരാകുമോ എന്ന ചോദ്യം അപ്പോൾ തന്നെ ഉയർന്നിരുന്നു. ഇന്നലത്തെ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ക്രെഡിറ്റ് കാർഡ് അന്വേഷണത്തിൽ ശക്തമായ നീക്കമാണ് അന്വേഷണ ഏജൻസി നടത്തുന്നത്. അനൂപും ബിനീഷും തമ്മിൽ ബാങ്ക് ട്രാൻസാക്ഷന് തെളിവ് ഇഡിയുടെ കയ്യിലുണ്ട്. പിന്നെ ബംഗളൂരുവിൽ അനൂപ് ഉപയോഗിച്ച ക്രെഡിറ്റ് കാർഡ് കൊണ്ടുവന്നു കൃത്രിമ തെളിവ് സൃഷ്ടിക്കാൻ ഇഡി തുനിയില്ല എന്ന വാദമാണ് വിവാദത്തിന്റെ വെളിച്ചത്തിൽ ശക്തമായത്. വിവാദം സൃഷ്ടിച്ച റെയ്ഡിനു പിന്നാലെ ഇഡി മടങ്ങിയതിന് ശേഷമാണ് ക്രഡിറ്റ് കാർഡ് രണ്ടാഴ്ച മുൻപ് തിരുവനന്തപുരത്തെ ബ്യൂട്ടി പാർലറിൽ ഉപയോഗിക്കപ്പെട്ടതായ വിവരം വെളിയിൽ വരുന്നത്.

ക്രെഡിറ്റ് കാർഡ് വിവാദം ബിനീഷ് കോടിയേരിയുടെ ഭാര്യയ്ക്കും ബന്ധുക്കൾക്കും തിരിച്ചടിയായേക്കും എന്ന വിവരമാണ് വെളിയിൽ വരുന്നത്. ലഹരിമരുന്നു കേസിൽ അറസ്റ്റിലായ മുഹമ്മദ് അനൂപിന്റെ ക്രെഡിറ്റ് കാർഡ് ഇഡി സംഘം 'കോടിയേരി' വീട്ടിൽ വെച്ച ശേഷം വീട്ടിൽ നിന്ന് ലഭിച്ചു എന്ന സ്റ്റേറ്റ്‌മെന്റിൽ ഒപ്പിടാൻ നിർബന്ധിച്ചു എന്നാണ് ബിനീഷിന്റെ ഭാര്യയായ റെനീറ്റയും മാതാവ് മിനിയും ആരോപിച്ചത്. . വീട്ടിൽ നിന്ന് കിട്ടിയ കാർഡ് ആണ് ഇത് എന്ന വാദത്തിൽ ഇഡി തുടരവേ തന്നെയാണ് കാർഡ് വിവാദം ബിനീഷ് കോടിയേരിയുടെ ഭാര്യ കുടുംബത്തിനു വിനയാകും എന്ന സൂചനകൾ ലഭിക്കുന്നത്. അന്വേഷണം ഭാര്യ ബന്ധുക്കളിലേക്ക് കൂടി നീണ്ടെക്കാനുള്ള സൂചനകൾ ആണ് വരുന്നത്. റെനീറ്റയുടെയും മാതാവിന്റെയും ഫോൺ പിടിച്ചെടുത്തത് ഇതിന്റെ സൂചനകളായി വിലയിരുത്തപ്പെടുകയും ചെയ്യുന്നു.

ബിനീഷിന്റെ മുറിയിൽ നിന്നാണ് അനൂപിന്റെ കാർഡ് കിട്ടിയത് ഡ്രൈവറുടെ സാന്നിദ്ധ്യത്തിലാണ് കാർഡ് കണ്ടെടുത്തത്. ബാങ്ക് ട്രാൻസാക്ഷൻ തെളിവായി നിൽക്കുമ്പോൾ ക്രെഡിറ്റ് കാർഡ് തെളിവ് ഇഡിക്ക് കൃത്രിമമായി നിർമ്മിക്കേണ്ടതില്ലാ എന്നാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുമുള്ള സൂചനകളായി ലഭിക്കുന്നത്. അനൂപിന്റെ കാർഡ് ആണെങ്കിൽ അത് തങ്ങൾ കത്തിച്ചു കളയില്ലേ എന്ന ബിനീഷിന്റെ ഭാര്യാ മാതാവ് മിനിയുടെ മൊഴിയും ഈ കാർഡ് അവിടെ ഉണ്ടായിരുന്നതല്ല എന്ന വാദത്തിൽ ഉറച്ച് നിൽക്കുന്ന ഭാര്യ റെനീറ്റയുടെയും വാദങ്ങൾ ഇഡിക്ക് മുന്നിലുണ്ട്.

റെനീറ്റ കളവു പറയുന്നതായും തെളിവുകൾ മിനി അടക്കമുള്ള നശിപ്പിച്ചതായും ഇഡിക്ക് സംശയം വന്നാൽ ഇവരും ഇഡിയുടെ കസ്റ്റഡിയിലേക്ക് നീങ്ങാൻ സാധ്യത കൂടുന്നു. ബിനീഷിന്റെ ബന്ധുക്കളുടെ പ്രതിഷേധവും പൊലീസിന്റെയും ബാലാവകാശ കമ്മിഷന്റെ ഇടപെടലുകളും എല്ലാം ബിനീഷിനുള്ള ഉന്നത സ്വാധീനത്തിന്റെ തെളിവായി ഇഡി കോടതിയിൽ ചൂണ്ടിക്കാട്ടിയാൽ ബിനീഷിനു ജാമ്യത്തിനുള്ള സാധ്യതകൾ കൂടി അടയും. കേസ് അട്ടിമറിക്കാൻ ബിനീഷ് ശ്രമിക്കും എന്നും ഇഡി കോടതിയിൽ ചൂണ്ടിക്കാട്ടും. ഇതിനുള്ള തെളിവുകളും ഇന്നലത്തെ സംഭവത്തോടെ ഇഡിക്ക് ലഭിക്കുകയും ചെയ്തു. അനൂപിന്റെ കാർഡ് ആണെങ്കിൽ കാർഡ് കത്തിച്ചു കളയുമായിരുന്നു എന്ന മിനിയുടെ പരസ്യ പ്രതികരണം വിനയായതായി സിപിഎം വൃത്തങ്ങളും ഭരണ വൃത്തങ്ങളും കണക്കുകൂട്ടിയിട്ടുമുണ്ട്.

ലഹരിമരുന്നു കടത്തുകാരൻ അനൂപും ബിനീഷും തമ്മിൽ ഉറ്റബന്ധമാണ്. ബിനീഷ് ബോസ് ആണെന്നാണ് അനൂപ് ഇഡിക്ക് നൽകിയ മൊഴി. ബിനീഷിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുക മാത്രമാണ് താൻ ചെയ്തതും എന്ന് അനൂപ് മൊഴി നൽകിയിട്ടുണ്ട്. ഇതേ അനൂപിന്റെ ക്രെഡിറ്റ് കാർഡ് ആണ് ബിനീഷിന്റെ വീട്ടിൽ നിന്നും ഇഡി കണ്ടെടുത്തത്. തന്റെ പേരിൽ എടുത്ത ക്രെഡിറ്റ് കാർഡ് ബിനീഷിന്റെ കൈകളിൽ ആണ് എന്ന് അനൂപോ ബിനീഷോ മൊഴി നൽകിയതായുള്ള വാർത്തകൾ വന്നിട്ടില്ല. പക്ഷെ സാമ്പത്തിക ബന്ധമുണ്ട്. അതിന്റെ ഭാഗമായി ഈ ക്രെഡിറ്റ് കാർഡ് ബിനീഷിന്റെ കയ്യിൽ വ്ന്നതാകണം. ക്രെഡിറ്റ് കാർഡ് തെളിവ് കൃത്രിമമായി ഇഡിക്ക് ക്രിയേറ്റ് ചെയ്യേണ്ട ആവശ്യവുമില്ല.

കാർഡ് കിട്ടിയതായി സ്റ്റേറ്റ്‌മെന്റിൽ ഒപ്പിടാൻ റെനീറ്റ വിസമ്മതിച്ചതോടെയാണ് റെയ്ഡ് നീണ്ടത്. അല്ലെങ്കിൽ സാധാരണ രാത്രി ഒൻപത് മണിക്ക് അവർ റെയ്ഡ് അവസാനിപ്പിക്കേണ്ടതാണ്. ക്രെഡിറ്റ് കാർഡ് വീട്ടിൽ നിന്നും കണ്ടെടുത്തു എന്ന് ഒപ്പിടാൻ റെനീറ്റ വിസമ്മതിച്ചതോടെ റെയ്ഡ് നീണ്ടു. വിവാദങ്ങൾക്ക് തിരി കൊളുത്തുകയും ചെയ്തു. ക്രെഡിറ്റ് കാർഡ് ഡിജിറ്റൽ എവിഡൻസ് ആണ്. ബിനീഷിനെതിരെ ശക്തമായ തെളിവുകൾ നിലനിൽക്കുമ്പോൾ ഈ രീതിയിൽ ഒരു തെളിവ് കൃത്രിമമായി സൃഷ്ടിക്കാൻ ഇഡി ആഗ്രഹിക്കില്ല. ഈ രീതിയിൽ ഒരു വിവാദം സൃഷ്ടിക്കെണ്ടതുമില്ല ഇതാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞത്.

ഡിജിറ്റൽ എവിഡൻസ് ആണ് കാർഡിനു ഉള്ളത്. ട്രാൻസാക്ഷൻ നോക്കിയാൽ പെട്ടെന്ന് കാർഡിന്റെ ഉപയോഗം എവിടെ നിന്നൊക്കെ എന്ന് കണ്ടുപിടിക്കാൻ കഴിയും. റെനീറ്റ ഈ കാർഡ് ഉപയോഗിച്ചെങ്കിൽ അതും ഇഡിക്ക് മനസിലാക്കാൻ കഴിയും. അങ്ങനെ ഒരു സംഭവം വന്നാൽ കുരുക്കുകൾ ഭാര്യാ ബന്ധുക്കളിലേക്കും നീങ്ങും. ബംഗളൂരിൽ മാത്രം പർച്ചേസ് ചെയ്ത കാർഡ് തിരുവനന്തപുരത്ത് വീട്ടിൽ നിന്നും ലഭിച്ച് എന്ന് പറയുമ്പോൾ അത് കോടതിയിൽ തെളിവായി നിലനിൽക്കില്ല. അതുകൊണ്ട് തന്നെ കോടതിയിൽ അനായാസം തള്ളിപ്പോകുന്ന ഒരു തെളിവ് സൃഷ്ടിക്കാൻ ഇഡി ശ്രമിക്കില്ല എന്നാണ് അറിയാൻ കഴിയുന്നത്.

ഇഡി കളിച്ച് ഗെയിം ഓഫ് ചെസിൽ ബിനീഷിന്റെ കുടുംബങ്ങൾ ചെന്ന് ചാടുകയും ചെയ്തു. ഈ രീതിയിൽ ഒരു കാർഡ് ലഭിച്ചാൽ ഞങ്ങൾ അത് കത്തിച്ചു കളയില്ലേ എന്നാണ് റെനീറ്റയുടെ മാതാവ് മിനി പരസ്യമായി ചാനലുകളിൽ ചോദിച്ചത്. ഇത് തന്നെ ബിനീഷിനു വൻ തിരിച്ചടിയാണ്. റെനീറ്റയും മാതാവും തെളിവ് നശിപ്പിച്ചതായി സംശയം വന്നാൽ ഇഡിക്ക് ഇവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാം. ബാലാവകാശ കമ്മിഷനും പൊലീസിനും നോക്കി നിൽക്കേണ്ടിയും വരും. ഇഡിയുടെ ഗെയിമിൽ ബിനീഷിന്റെ കുടുംബം അകപ്പെട്ടതായാണ് ബന്ധപ്പെട്ട വൃത്തങ്ങൾ വിരൽ ചൂണ്ടിയത്.

റെയ്ഡ് വൈകിയതോടെ ആരൊക്കെ ബിനീഷിന്റെ ഭാര്യയെയും അമ്മയെയും ഫോണിൽ ബന്ധപ്പെട്ടു എന്ന് അറിയാൻ ഇഡിക്ക് കഴിയും. ഇവരിലേക്ക് ഒക്കെ അന്വേഷണം നീട്ടാം. അതിനാണ് ഇഡി ഫോൺ അവസാന സമയം പിടിച്ചു വാങ്ങിയത്. സമയം വൈകിയതോടെ പരിഭ്രാന്തരായ ബന്ധുക്കൾ ഈ ഫോണിലേക്ക് വിളിച്ചിട്ടുണ്ട്. ഇതെല്ലാം ഇഡിക്ക് ട്രെയിസ് ചെയ്യാൻ കഴിയും. റെയിഡ് നടന്നിട്ടില്ല എന്ന് ബിനീഷിന്റെ വീട്ടുകാർക്ക് നിഷേധിക്കാൻ കഴിയില്ല. അതിനു മാധ്യമവാർത്തകളും വിവാദങ്ങളും തന്നെ തെളിവ്. റെയിഡ് തടയാൻ പൊലീസും ബാലാവകാശ കമ്മിഷനും ബിനീഷിന്റെ ബന്ധുക്കളും ശ്രമിച്ചു എന്നതിനും മാധ്യമ വാർത്തകൾക്ക് തെളിവ്. അതുകൊണ്ട് തന്നെ ഇഡിയുടെ കെണിയിൽ ബിനീഷിന്റെ ബന്ധുക്കൾ കുടുങ്ങി എന്നു തന്നെയാണ് ഉദ്യോഗസ്ഥ തലത്തിൽ വരുന്ന സൂചനകൾ. .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP