Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

153-ാമത് സാഹിത്യ സല്ലാപം ശനിയാഴ്ച 'ഡോണ മയൂരയോടൊപ്പം'!

153-ാമത് സാഹിത്യ സല്ലാപം ശനിയാഴ്ച 'ഡോണ മയൂരയോടൊപ്പം'!

ജയിൻ മുണ്ടയ്ക്കൽ

ഡാലസ്: 2020 നവംബർ ഏഴാം തീയതി ശനിയാഴ്ച രാവിലെ സംഘടിപ്പിക്കുന്ന നൂറ്റിയമ്പത്തിമൂന്നാമത് അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം 'ഡോണ മയൂരയോടൊപ്പം' എന്ന പേരിലാണ് നടത്തുന്നത്. ചിത്രകാരിയും പദ്യം/ഗദ്യം/ദൃശ്യം/എക്‌സ്പിരിമെന്റ്റൽ സാഹിത്യ വിഭാഗങ്ങളിൽ എഴുത്തുകാരിയുമായ ഡോണ മയൂര കേരളത്തിൽ തിരുവനന്തപുരം ജില്ലയിലാണ് ജനിച്ചത്. 1999 മുതൽ അമേരിക്കയിൽ പലനഗരങ്ങളിലായി കുടുംബത്തോടൊപ്പം താമസിക്കുന്നു. കാലിഗ്രാഫി ഗ്രാഫിക്ക് കഥകളുടെ സ്രഷ്ടാവ്. മലയാളത്തിൽ രണ്ട് കവിതാസമാഹാരങ്ങൾ. ഐസ് ക്യൂബുകൾ (2012), നീല മൂങ്ങ, ഒന്നാം പതിപ്പും രണ്ടാം പതിപ്പും (2019) ഇൻസൈറ്റ് പബ്ലിക്ക, ഇന്ത്യ. ദൃശ്യകവിതാസമാഹാരങ്ങൾ മൂന്നെണ്ണം സ്വീഡനിൽ നിന്നും പബ്ലിഷ് ചെയ്തു. ലിസണിങ്ങ് ടു റെഡ് (2018) എക്കോസ് (2019) ലാങ്ഗ്വജ് ലൈൻസ് ആൻഡ് പോയട്രി (2020) } ടിങ്ലസെ എഡിഷൻസ്, സ്വീഡൻ. കാനഡ, ഇറ്റലി, സ്‌പെയിൻ, പോർച്ച്യുഗൽ, പോളണ്ട്, യു.എസ്സ്.എ എന്നിവിടങ്ങളിലായി ദൃശ്യകവിതകൾ ഇരുപതോളം പ്രാവശ്യം പ്രദർശനങ്ങൾക്കായി തിരഞ്ഞെടുക്കപ്പെട്ടു. ഇറ്റലിയിൽ സിസിലിയിലെ സോഷ്യൽ മ്യൂസിയത്തിൽ സ്ഥിര പ്രദർശനത്തിനായി ദൃശ്യകവിതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരള കവിത, നാലാമിടം, വുമൺ പോയറ്റ്‌സ് ഓഫ് കേരള-ന്യു വോയിസസ്സ്, എ ഹിസ്റ്ററി ഓഫ് വിഷ്വൽ ടെക്സ്റ്റ് ആർട്ട് (യു.കെ) തുടങ്ങിയ ആന്തോളജികളിലും, ഇന്ത്യൻ ലിറ്ററേച്ചർ, മലയാളം ലിറ്റററി സർവ്വേ, സാഹിത്യലോകം എന്നിവിടങ്ങളിലും, ആനുകാലികങ്ങളിലും ഓൺലൈൻ അടക്കമുള്ള മറ്റു സമാന്തര പ്രസിദ്ധീകരണങ്ങളിലും ഡോണയുടെ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫ്രഞ്ച്, ജർമ്മൻ ഉൾപ്പെടെ എട്ടു ഭാഷകളിലേക്ക് ഡോണയുടെ കവിതകൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. പോണ്ടിച്ചേരി സർവ്വകലാശാലയുടെ മലയാളം സിലബസിൽ ഡോണയുടെ കവിത ഉൾപ്പെടുത്തിയിട്ടുണ്ട്. ഡോ.തോമസ് ഐസക്ക് 2018-ലെ കേരള ബജറ്റിൽ ഡോണയുടെ കവിതാ വരികൾ ഉദ്ധരിക്കുകയുണ്ടായി കൈരളി യു.എസ്.എ അവാർഡ് (2019), സൂര്യ ട്രസ്റ്റ് പവിത്രഭൂമി പുരസ്‌ക്കാരം (2012), തലശ്ശേരി രാഘവൻ സ്മാരക കവിതാ പുരസ്‌ക്കാരം (2011) എന്നീ പുരസ്‌ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ആയിരത്തിത്തൊള്ളായിരത്തി അറുപതുമുതൽ സമകാലികരായവർ വരെ ഉൾപ്പെട്ട, മോസ്റ്റ് ഇന്നൊവേറ്റീവായ മുൻനിര കവികളുടെ ഇന്റർനാഷണൽ എക്‌സിബിറ്റിൽ, ഹങ്കേറിയൻ അക്കാദമി റോം, ഇറ്റലിയിൽ തന്നെ വീണ്ടും മ്യൂസിയം ഓഫ് കന്റ്റെമ്പറെറി ആർട്ട് എന്നിവിടങ്ങളിൽ യോകോ ഓനോ ഉൾപ്പെടെയുള്ളവരുടെ കൂടെ ദൃശ്യങ്ങൾ എക്‌സിബിറ്റ് ചെയ്യാൻ തിരഞ്ഞെടുക്കപ്പെട്ടു.

ഡോണ മയൂരയോട് നേരിട്ട് സംവദിക്കാനുള്ള ഈ അവസരം പ്രയോജനപ്പെടുത്തുവാനും അമേരിക്കൻ മലയാളികളുമായി ബന്ധപ്പെട്ട മറ്റു സാമൂഹിക സാഹിത്യ സാംസ്‌കാരിക ഭാഷാ വിഷയങ്ങൾ സമഗ്രമായി ചർച്ച ചെയ്യുവാനും താത്പര്യമുള്ള സഹൃദയരായ എല്ലാ നല്ല ആളുകളെയും ഭാഷാസ്‌നേഹികളെയും അമേരിക്കൻ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

2020 ഒക്ടോബർ മൂന്നാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിയമ്പത്തിരണ്ടാമത് അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം 'ഡോ. ആഷാ ആൻ ഫിലിപ്പിനൊപ്പം' എന്ന പേരിലാണ് നടത്തിയത്. പ്രഗത്ഭയായ വെറ്ററിനറി ഡോക്ടറും അമേരിക്കയിലെ ഇന്ത്യാന യൂണിവേഴ്‌സിറ്റിയിൽ വൈറോളജിയിൽ ഗവേഷണ വിദ്യാർത്ഥിനിയുമായ ഡോ. ആഷയാണ് മുഖ്യപ്രഭാഷണം നടത്തിയത്. വൈറസുകളുടെ ലോകം പരിചയപ്പെടുത്തിയ ആഷാ വൈറസുകൾ പരത്തുന്ന രോഗങ്ങളെക്കുറിച്ചും അതിനെ പ്രതിരോധിക്കാനുള്ള രീതികളെക്കുറിച്ചും വിശദമായി സംസാരിക്കുകയുണ്ടായി. ഡോ. ആഷാ ശ്രോതാക്കളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ആധികാരികമായി നൽകിയ മറുപടികൾ ശ്രദ്ധേയമായിരുന്നു. സൂമിലൂടെയും ധാരാളം ആളുകൾ സല്ലാപത്തിൽ പങ്കെടുക്കുകയുണ്ടായി.

കോവിഡ് ബാധിതനായ അമേരിക്കൻ പ്രസിഡന്റ് ട്രമ്പിന്റെ രോഗ സൗഖ്യത്തിനായി അമേരിക്കൻ മലയാളി സാഹിത്യ സല്ലാപത്തിന്റെ പേരിൽ ആശംസകൾ നേരുകയുണ്ടായി.

ഡോ: കുര്യാക്കോസ് റിച്ച്മണ്ട്, സി. എം. സി., ജോൺ ആറ്റുമാലിൽ, ഡോ. തെരേസ ആന്റണി, ലീലാ പുല്ലാപ്പള്ളിൽ, ജോർജ്ജ് വർഗീസ്, മാത്യു നെല്ലിക്കുന്ന്, ജോർജ്ജ് തോമസ് നോർത്ത് കരോളിന, ആന്റണി, ജോസഫ് പൊന്നോലി, തോമസ് എബ്രഹാം, രാജു തോമസ്, ദിലീപ്, ജിബി, ജോർജ്ജ്, വർഗീസ് എബ്രഹാം ഡെൻവർ, ജേക്കബ് കോര, ചാക്കോ ജോർജ്ജ്, തോമസ് മാത്യു, ജോസഫ് മാത്യു, വർഗീസ് ജോയി, ജേക്കബ് സി. ജോൺ, പി. പി. ചെറിയാൻ, സി. ആൻഡ്‌റൂസ്, ജയിൻ മുണ്ടയ്ക്കൽ എന്നിവർ സാഹിത്യ സല്ലാപത്തിൽ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.

എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തിൽ പങ്കെടുക്കുവാൻ എല്ലാ ആദ്യശനിയാഴ്ചയും രാവിലെ പത്തു മുതൽ പന്ത്രണ്ട് വരെ (ഈസ്റ്റേൺ സമയം) നിങ്ങളുടെ ടെലിഫോണിൽ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോൺ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്.

1-857-232-0476 കോഡ് 365923

ടെലിഫോൺ ചർച്ചയിൽ പങ്കെടുക്കുന്ന എല്ലാവർക്കും ചോദ്യങ്ങൾ ചോദിക്കാൻ അവസരം ഉണ്ടായിരിക്കും. [email protected] , [email protected] എന്ന ഇ-മെയിൽ വിലാസങ്ങളിൽ ചർച്ചയിൽ അവതരിപ്പിക്കാൻ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുൻകൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 813-389-3395 / 469-620-3269.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP