Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അടുത്ത മാസം 11 ഇനങ്ങൾ അടങ്ങിയ ക്രിസ്മസ് ഭക്ഷ്യക്കിറ്റ്; സൗജന്യമായി വിതരണം ചെയ്യുക മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും

അടുത്ത മാസം 11 ഇനങ്ങൾ അടങ്ങിയ ക്രിസ്മസ് ഭക്ഷ്യക്കിറ്റ്; സൗജന്യമായി വിതരണം ചെയ്യുക മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഡിസംബറിൽ സൗജന്യ ക്രിസ്മസ് ഭക്ഷ്യക്കിറ്റ് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും നൽകും. സെപ്റ്റംബർ മുതൽ നൽകി വരുന്ന ഭക്ഷ്യക്കിറ്റിൽ എട്ട് ഇനങ്ങളാണുള്ളത്. ഡിസംബറിൽ വിതരണം ചെയ്യുന്ന കിറ്റിൽ 11 ഇനങ്ങൾ ഉൾപ്പെടുത്താൻ ഭക്ഷ്യ വകുപ്പ് ഉത്തരവിറക്കി. സപ്ലൈക്കോ എംഡിയുടെ ശുപാർശ അം​ഗീകരിച്ചാണിത്. കടല, പഞ്ചസാര, ചെറുപയർ, ഉഴുന്ന് എന്നിവ 500 ​ഗ്രാം വീതം നുറുക്കു ​ഗോതമ്പ് ഒരു കിലോ, വെളിച്ചെണ്ണ അര ലിറ്റർ, മുളകു പൊടി, തുവരപ്പരിപ്പ്, തേയില 250 ​ഗ്രാം വീതം, തുണി സഞ്ചി, രണ്ട് ഖദർ മാസ്ക് എന്നിവ അടങ്ങുന്നതാണ് കിറ്റ്. നേരത്തെ ഓണത്തിന് 11 ഇനങ്ങളുള്ള കിറ്റ് നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP