Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കട്ടപ്പനയിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതിയായ ഡിവൈഎഫ്‌ഐ പ്രവർത്തകൻ ജയിലിൽ തൂങ്ങി മരിച്ചു; ജീവനൊടുക്കിയത് നരിയമ്പാറ സ്വദേശിയായ മനു മനോജ്

കട്ടപ്പനയിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതിയായ ഡിവൈഎഫ്‌ഐ പ്രവർത്തകൻ ജയിലിൽ തൂങ്ങി മരിച്ചു; ജീവനൊടുക്കിയത് നരിയമ്പാറ സ്വദേശിയായ മനു മനോജ്

മറുനാടൻ മലയാളി ബ്യൂറോ

കട്ടപ്പന: കട്ടപ്പനയിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഓട്ടോ ഡ്രൈവർ ജയിലിനുള്ളിൽ തൂങ്ങിമരിച്ചു. നരിയമ്പാറ സ്വദേശി മനു മനോജ്(24) ആണ് ജീവനൊടുക്കിയത്. മുട്ടം ജില്ലാ ജയിലിലാണു പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

നവംബർ 23ന് ആണ് ഡിവൈഎഫ്‌ഐ പ്രവർത്തകനായ മനുവിനെതിരെ പെൺകുട്ടിയുടെ വീട്ടുകാർ പീഡനപരാതി കൊടുക്കുന്നത്. ഇതേത്തുടർന്നു ഒളിവിൽ പോയ മനു പെൺകുട്ടി തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമം നടത്തിയതോടെ പൊലീസിന് കീഴടങ്ങിയിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി കഴിഞ്ഞ 31ന് മരിച്ചു. ഒക്ടോബർ 23-നാണ് പീഡനത്തിനിരയായ 16-കാരി തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.

ആത്മഹത്യാശ്രമത്തിന് രണ്ട് ദിവസം മുമ്പാണ് പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് കാണിച്ച് കുടുംബം മനുവിനെതിരേ പരാതി നൽകിയത്. ഡിവൈഎഫ്ഐ. പ്രവർത്തകനായിരുന്ന ഇയാൾക്കെതിരേ പോക്‌സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തെങ്കിലും ഇയാൾ ഒളിവിൽ പോവുകയായിരുന്നു. പെൺകുട്ടി ആത്മഹത്യാശ്രമം നടത്തിയതിന് പിന്നാലെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP