Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എമിറേറ്റ്‌സിനു പിന്നാലെ ഫ്‌ളൈ ദുബായിയും ബഹ്‌റൈനിലേക്ക്; ടിക്കറ്റ് നിരക്ക് 100 ദിനാർ മുതൽ; അമിത ടിക്കറ്റ് നിരക്കിൽ നെഞ്ചിടിച്ച യാത്രക്കാർക്ക് ആശ്വാസം

എമിറേറ്റ്‌സിനു പിന്നാലെ ഫ്‌ളൈ ദുബായിയും ബഹ്‌റൈനിലേക്ക്; ടിക്കറ്റ് നിരക്ക് 100 ദിനാർ മുതൽ; അമിത ടിക്കറ്റ് നിരക്കിൽ നെഞ്ചിടിച്ച യാത്രക്കാർക്ക് ആശ്വാസം

സ്വന്തം ലേഖകൻ

മനാമ: എമിറേറ്റ്‌സിന് പിന്നാലെ ഫ്‌ളൈ ദുബായിയും കേരളത്തിൽനിന്ന് ദുബായി വഴി ബഹ്‌റൈനിലേക്ക് സർവീസ് ആരംഭിച്ചു. 100 ദിനാർ മുതലാണ് ടിക്കറ്റ് നിരക്ക് തുടങ്ങുന്നത്. അമിത നിരക്ക് നൽകി ബഹ്‌റൈനിലേക്ക് വരേണ്ട സ്ഥിതിയിലായിരുന്ന യാത്രക്കാർക്ക് ആശ്വാസമാണ് ഇത്.

വെള്ളി, ഞായർ, തിങ്കൾ, ശനി ദിവസങ്ങളിൽ കൊച്ചിയിൽനിന്നും തിങ്കൾ, വെള്ളി, ഞായർ ദിവസങ്ങളിൽ കോഴിക്കോട് നിന്നും ഞായർ, തിങ്കൾ, വെള്ളി ദിവസങ്ങളിൽ തിരുവനന്തപുരത്തുനിന്നും ഫൈ്‌ല ദുബൈ സർവിസ് ബഹ്‌റൈനിലേക്കുണ്ട്. പുറമേ, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, മുംബൈ, ലഖ്‌നോ എന്നിവിടങ്ങളിൽനിന്നും സർവിസ് ഉണ്ടാകും. ദുബൈയിൽനിന്ന് കണക്ഷൻ വിമാനത്തിലാണ് യാത്രക്കാരെ ബഹ്‌റൈനിൽ എത്തിക്കുക.

യാത്രക്കാർ 72 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് പരിശോധനയുടെ റിസൽട്ട് കരുതണം. ചൊവ്വാഴ്ച മുതൽ എമിറേറ്റ്‌സും ഇന്ത്യയിൽനിന്ന് ബഹ്‌റൈനിലേക്ക് സർവിസ് ആരംഭിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP