Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നീണ്ട ഇടവേളയ്ക്ക് ശേഷം രണ്ട് ഇൻ സീരീസ് സ്മാർട്ട് ഫോണുകളുമായി മൈക്രോമാക്സ്; ആകർഷകമായ വിലയും മികച്ച ഫീച്ചറുകളും

നീണ്ട ഇടവേളയ്ക്ക് ശേഷം രണ്ട് ഇൻ സീരീസ് സ്മാർട്ട് ഫോണുകളുമായി മൈക്രോമാക്സ്; ആകർഷകമായ വിലയും മികച്ച ഫീച്ചറുകളും

സ്വന്തം ലേഖകൻ

കൊച്ചി: നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ സ്മാർട്ട്ഫോൺ നിർമ്മാതാവായ മൈക്രോമാക്സ് ഇൻഫോമാറ്റിക്സ് തങ്ങളുടെ പുതിയ സ്മാർട്ട് ഫോൺ ബ്രാൻഡുകൾ വിപണിയിലിറക്കി. മികച്ച ഫീച്ചറുകളോടെയുള്ള ഇൻ നോട്ട്1, ഇൻ 1ബി എന്നീ ഫോണുകളാണ് കമ്പനി പുറത്തിറക്കിയത്.

4 ജിബി + 64 ജിബി, 4ജിബി + 128ജിബി എന്നീ ശ്രേണികളിൽ പച്ച, വെള്ള നിറങ്ങളിലുമാണ് ഇൻ നോട്ട് 1 വിപണിയിലെത്തിയിരിക്കുന്നത്. 2 ജിബി + 32 ജിബി/ 4 ജിബി+64 ജിബി എന്നീ ശ്രേണികളിൽ പർപ്പ്ൾ, നീല, പച്ച എന്നീ നിറങ്ങളിലാണ് ഇൻ 1ബി ലഭ്യമാകുക. ഈ ഫോണുകളുടെ രജിസ്ട്രേഷൻ ഫ്ളിപ്പ്കാർട്ട്, micromaxinfo.com എന്നീ സൈറ്റുകളിൽ ആരംഭിച്ചു. നവംബർ 24-ന് ഇൻ നോട്ട് 1-ന്റെയും നവംബർ 26-ന് ഇൻ 1ബി-യുടെയും വിൽപന ഈ സൈറ്റുകളിലൂടെ ആരംഭിക്കും. തുടർന്ന് മറ്റ് റീട്ടെയിൽ ഔട്ട്ലെറ്റുകളിലും ഫോണുകൾ ലഭ്യമാകുമെന്ന് മൈക്രോമാക്സ് അധികൃതർ അറിയിച്ചു.

മീഡിയാടെക് ഹീലിയോ ജി85 പ്രോസസ്സറും മീഡിയാടെക് ഹൈപ്പർ എഞ്ചിൻ ഗെയിമിങ് ടെക്നോളജിയുമാണ് ഇൻ നോട്ട് 1-ന്റെ സവിശേഷത. 48എംപി എഐ ക്വാഡ് കാമറയും 16എംപി വൈഡ് ആംഗ്ൾ സെൽഫി കാമറയും ഇതിന്റെ മാറ്റ് കൂട്ടുന്നു. അതേസമയം മീഡിയാടെക് ഹീലിയോ ജി35 ഗെയിമിങ് പ്രോസസ്സറും മീഡിയോടെക് ഹൈപ്പർ എഞ്ചിൻ ഗെയിമിങ് ടെക്നോളജിയും അടങ്ങുന്നതാണ് ഇൻ 1ബി. 13 എംപി എഐ ഡ്യുയൽ കാമറയാണ് ഇതിലുള്ളത്. ഇൻ നോട്ട് 1 64 ജിബിക്ക് 10,999 രൂപയും 128 ജിബിക്ക് 12,499 യുമാണ് വില. ഇൻ 1ബി 32 ജിബിക്ക് 6,999 രൂപയും 64 ജിബിക്ക് 7,999 രൂപയുമാണ് വില.

പുതിയ ഫോണുകൾ വിപണിയിലിറക്കിയതിലൂടെ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ പുത്തൻ യുഗത്തിന് തുടക്കംകുറിച്ചിരിക്കുകയാണെന്ന് മൈക്രോമാക്സ് ഇന്ത്യ സഹസ്ഥാപകൻ രാഹുൽ ശർമ പറഞ്ഞു. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുസൃതമായി ഡിസൈനിലും സാങ്കേതികവിദ്യയിലും ഉയർന്ന നിലവാരം കൊണ്ടുവരുന്നതിനുള്ള ശ്രമം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP