Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

You Can - ഓൺലൈൻ വർക്ക് ഷോപ്പിനു വിജയകരമായ സമാപനം

സ്വന്തം ലേഖകൻ

അയർലണ്ട് സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിച്ച് ത്രിദിന ഓൺലൈൻ മന:ശാസ്ത്ര വർക്ക് ഷോപ്പ് `You Can' സമാപിച്ചു. അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽനിന്ന് 60 യുവജങ്ങൾ പങ്കെടുത്ത യുവജന ശാക്തീകരണ പരിപാടി സൂം മീറ്റിങ്ങിലൂടെയാണു സംഘടിപ്പിച്ചത്. താമരശേരി രൂപതയുടെ സെന്റ് ജോൺ പോൾ ഇൻസ്റ്റിറ്റൂട്ട് ഓഫ് കൗൺസിലിങ്ങ് ഡയറക്ടർ റവ. ഡോ. കുര്യൻ പുരമഠത്തിലാണ് പ്രോഗ്രാം നയിച്ചത്. കുട്ടികളുടെ പ്രായത്തിനും ഈ കാലഘട്ടത്തിനു ചേർന്നവിധത്തിൽ സെൽഫ് എസ്റ്റീം , മോട്ടിവേഷൻ, സ്ട്രസ് മാനേജ്‌മെന്റ്, പോസിറ്റീവ് തിങ്കിങ്ങ്, ആറ്റിറ്റൂഡ് ഫോർമേഷൻ തുടങ്ങിയ വിഷയങ്ങളാണു ഉൾപ്പെടുത്തിയത്. ന്യൂനപക്ഷ കുടിയേറ്റ സമൂഹത്തിലെ യുവജനങ്ങൾ നേരിടുന്ന വെല്ലുവിളികളെ എങ്ങനെ തരണംചെയ്യാം എന്ന് ഈ സെമിനാർ ചർച്ചചെയ്തു.

ഓൾ അയർലണ്ട് എസ്. എം. വൈ. എം ഡയറക്ടർ ഫാ. രാജേഷ് ജോസഫ് മേച്ചിറാകത്ത്, എസ്. എം. വൈ. എം പ്രസിഡന്റ് മിസ്. സിബിൽ റോസ്, യൂത്ത് ആനിമേറ്റർന്മാരയ ബിനു ആന്റണി, രാജി ഡൊമിനിക് തുടങ്ങിയവർ പരിപാടിക്ക് നെതൃത്വം നൽകി.

യുവനജങ്ങൾക്കും കുട്ടികൾക്കും ഏറെ പ്രയോജനകരമായിമാറിയ ഈ പരിപാടിയുടെ പ്രചോദനം ഉൾക്കൊണ്ട് വരും നാളുകളിൽ കുട്ടികൾക്കായി ക്ലാസ് തലത്തിൽ കൂടുതൽ സെമിനാറുകളും വർക്ക് ഷോപ്പുകളും സംഘടിപ്പിക്കുന്നതാണെന്ന് എസ്. എം വൈ. എം ഭാരവാഹികൾ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP