Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കെ.എം.സി.സി വഴിയൊരുക്കി; ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് നാട്ടിലെത്തി

സ്വന്തം ലേഖകൻ

മനാമ: ജോലിക്കിടെ തളർന്നുവീണ് ബഹ്റൈനിൽ ദുരിതത്തിലായ കണ്ണൂർ സ്വദേശിക്ക് നാട്ടിലേക്ക് വഴിയൊരുക്കി കെ.എം.സി.സി ബഹ്റൈൻ. കണ്ണൂർ ആനയിടുക്ക് സ്വദേശി ഇക്‌ബാലിനാണ് കെ.എം.സി.സിയുടെ ഇടപെടലിൽ നാട്ടിലെത്താനുള്ള യാത്ര സാധ്യമായത്. ബഹ്റൈൻ അദ്ലിയയിൽ കഫ്റ്റീരിയയിൽ ജോലി ചെയ്യുന്നതിനിടെ തളർന്നുപോയ ഇദ്ദേഹം കിങ് ഹമദ് ഹോസ്പിറ്റലിലും പിന്നീട് സൽമാനിയ ആശുപത്രിയിലും ചിത്സയിൽ കഴിഞ്ഞുവരികയായിരുന്നു. കഴിഞ്ഞ ദിവസം ഗൾഫ് എയർ വിമാനത്തിലാണ് അദ്ദേഹത്തെ കണ്ണൂരിലെത്തിച്ചത്.

കെ.എം.സി.സി കണ്ണൂർ ജില്ല സെക്രട്ടറി സിദ്ദീഖ് അദ്ലിയയുടെ നേതൃത്വത്തിലാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത് മുതൽ അനുദിനം ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിച്ചു ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കിയിരുന്നത്. തുടർന്ന് ചികിത്സയ്ക്കായി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും സംസ്ഥാന വൈസ് പ്രസിഡന്റും എംബസി ഹെല്പ് വിങ് ചെയർമാനും ആയ ഷാഫി പാറക്കട്ട കെ.എം.സി.സി സംസ്ഥാന സെക്രട്ടറിയും ഹെൽത് വിങ് ചെയർമാനുമായ ഒ.കെ ഖാസിം എന്നിവരുടെ ഇടപെടലിൽ അബ്ദുൽ റഹ്മാൻ മാട്ടൂൽ മുഖേന സൗജന്യ ടിക്കറ്റ് ഏർപ്പെടുത്തുകയും ചെയ്തതോടെ ഇദ്ദേഹത്തിന് നാട്ടിലേക്കുള്ള വഴിയൊരുങ്ങുകയായിരുന്നു. സംസ്ഥാന സെക്രട്ടറി എ.പി ഫൈസൽ നോർക്കയുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിൽനിന്ന് നാട്ടിലേക്കുള്ള ആംബുലൻസും ഏർപ്പാട് ചെയ്തിരുന്നു. അനുബന്ധ പ്രവർത്തനങ്ങക്ക് അഷ്റഫ് മഞ്ചേശ്വരം, അഷ്റഫ് കാക്കണ്ടി, ലത്തീഫ് ചെറുകുന്ന് എന്നിവരും കൂടെയുണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP