Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'അവരോട്( ലില്ലി) പോയി മിണ്ടുക പോലും ചെയ്യരുത് വല്ല കുഴപ്പത്തിലും ചാടിക്കും'! താരമാകുന്നത് ജയരാജൻ പറഞ്ഞെന്ന തരത്തിൽ ലോറൻസിന്റെ മകൾ ചർച്ചയാക്കിയ ആ ലില്ലി; സിഡ്‌കോയിലെ വർക്കർക്ക് സ്ഥാപനത്തിൽ കിട്ടുന്നത് മാനേജർക്ക് മുകളിലെ പരിഗണന; കേന്ദ്ര ഏജൻസിയെ വെട്ടിലാക്കിയത് ബിനീഷിന്റെ കുഞ്ഞമ്മയുടെ അസാമാന്യ ധൈര്യം; ഇഡിയെ ലില്ലി തോൽപ്പിച്ചത് ഇങ്ങനെ

'അവരോട്( ലില്ലി) പോയി മിണ്ടുക പോലും ചെയ്യരുത് വല്ല കുഴപ്പത്തിലും ചാടിക്കും'! താരമാകുന്നത് ജയരാജൻ പറഞ്ഞെന്ന തരത്തിൽ ലോറൻസിന്റെ മകൾ ചർച്ചയാക്കിയ ആ ലില്ലി; സിഡ്‌കോയിലെ വർക്കർക്ക് സ്ഥാപനത്തിൽ കിട്ടുന്നത് മാനേജർക്ക് മുകളിലെ പരിഗണന; കേന്ദ്ര ഏജൻസിയെ വെട്ടിലാക്കിയത് ബിനീഷിന്റെ കുഞ്ഞമ്മയുടെ അസാമാന്യ ധൈര്യം; ഇഡിയെ ലില്ലി തോൽപ്പിച്ചത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആരെന്ത് ആവശ്യപ്പെട്ടാലും ഒപ്പിട്ടു നൽകരുത്...... ഗേറ്റിന് പുറത്തു നിന്ന് സഹോദരിയുടെ മകന്റെ ഭാര്യയോട് വിളിച്ചു പറഞ്ഞ ലില്ലി. ബിനീഷ് കോടിയേരിയുടെ മകന്റെ വീട്ടിൽ നിന്ന് അങ്ങനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ലക്ഷ്യം കാണാതെ മടങ്ങി. എങ്ങനേയും തെളിവ് മഹസറിൽ ഒപ്പിടിപ്പിക്കാനായിരുന്നു ഇഡിയുടെ ശ്രമം. ഇന്നലെ രാത്രി മുഴുവൻ ബിനീഷിന്റെ വീട്ടിൽ ഇഡി തങ്ങിയതും അതിന് വേണ്ടിയാണ്. എന്നാൽ എല്ലാം പൊളിച്ച് ലില്ലിയുടെ ഓപ്പറേഷൻ എത്തി. ഇഡി റെയ്ഡ് നടത്തിയാൽ അത് അവസാനിക്കും വരെ ഈച്ചകുഞ്ഞിനെ പോലും അകത്തേക്കും പുറത്തേക്കും കയറ്റില്ല. അതുകൊണ്ട് തന്നെ എങ്ങനേയും ഇഡിയെ മടക്കിക്കുക എന്നതായിരുന്നു ഓപ്പറേഷനിലൂടെ ലക്ഷ്യമിട്ടത്. അത് നേടിയെടുത്തത് ലില്ലിയുടെ നേതൃത്വത്തിലെ പ്രതിഷേധമാണ്.

കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറിയാണ്. കോടിയേരിയുടെ ഭാര്യയുടെ സഹോദരിയാണ് ലില്ലി. സിഡ്‌കോയിലെ ഉദ്യോഗസ്ഥ. കുറച്ചു നാൾ മുമ്പ് ലില്ലിയുടെ പേരും വാർത്തകളിൽ എത്തിയിരുന്നു. മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസിന്റെ മകളുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിലായിരുന്നു ലില്ലിയെ കുറിച്ചൊരു പരാമർശം ഉണ്ടായത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം വിജയരാജൻ ഉപദേശിച്ചു എന്ന തരത്തിൽ ആശ എന്ന ലോറൻസിന്റെ മകൾ എഴുതിയ കാര്യം. വളരെ ഗൗരവത്തോടെ കേരളം അത് ചർച്ച ചെയ്യുകയും ചെയ്തിരുന്നു. കണ്ണൂരിലെ സിപിഎം രാഷ്ട്രീയത്തിലെ രണ്ടാമനാണ് ജയരാജൻ. അതുകൊണ്ടാണ് ലില്ലിയുമായി ബന്ധപ്പെട്ട് ജയരാജൻ പറഞ്ഞ വാക്കുകൾ ഒരു പാട് ചർച്ചയായതും. സിഡ്‌കോയിലെ ജിവനക്കാരിയായിരുന്നു ലില്ലി. എന്നാൽ ലില്ലിയെ അവർ പുറത്താക്കിയിരുന്നു.

"മിലൻ ശബരിമല സമരത്തിൽ പങ്കെടുത്തല്ലോ.. അതിന്റെ പിറ്റേന്ന് മുഖ്യന്ത്രിയെ കാണുവാൻ ചെന്നു. മുഖ്യമന്ത്രി ഓഫിസിൽ വന്നിട്ടില്ല എം.വി ജയരാജന്റെ അടുക്കൽ ചെന്നു. എന്നും മര്യാദയോടെ കരുതലോടെയേ അദ്ദേഹം പെരുമാറിയിട്ടുള്ളു. അന്ന് പതിവില്ലാത്ത വാൽസല്യത്തോടെ സംസാരിച്ചു. മുഖ്യമന്ത്രിയെ കാണുവാൻ പറ്റും എന്ന് ഉറപ്പ് തന്നതുകൊണ്ട് മിലനോട് കൂടി വരുവാൻ ഫോൺ ചെയ്ത് പറഞ്ഞു. മിലനും വന്നു ഞങ്ങളോട് രണ്ട് പേരോടും കുറെ ഏറെ സംസാരിച്ചു. ഓഫിസിൽ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ സഹോദരി ലില്ലിക്കെതിരെ ഞാൻ പരാതി കൊടുത്തത് എല്ലാം അറിയാം. എന്റെ വിഷമങ്ങളും. എം വിജയരാജൻഎന്നോട് പറഞ്ഞു 'അവരോട്( ലില്ലി) പോയി മിണ്ടുക പോലും ചെയ്യരുത് വല്ല കുഴപ്പത്തിലും ചാടിക്കും'-ഇതായിരുന്നു ലില്ലിയുടെ ഫെയ്‌സ് ബുക്ക് കുറിപ്പിൽ ഉണ്ടായിരുന്നത്. കരുതലോടെ പെരുമാറിയ നേതാവാണ് ജയരാജൻ എന്നത് ചർച്ച ചെയ്യാനായിരുന്നു ഒരു ഫെയ്‌സ് ബുക്ക് പോസ്റ്റിൽ ഇക്കാര്യം ആശ കുറിച്ചത്. അശയ്‌ക്കെതിരെ പരാതി കൊടുത്തതു കൊണ്ടാണ് തനിക്ക് സിഡ്‌കോയിലെ ജോലി നഷ്ടമായതെന്ന് ആശ പറയുന്നു.

സിഡ്‌കോയിൽ വർക്കറാണ് കോടിയേരിയുടെ ഭാര്യാ സഹോദരിയായ ലില്ലി. സ്ഥിര ജോലിയാണ്. വർക്കറാണെങ്കിലും മാനേജരേക്കാൾ സ്വാധീനം ആ ഓഫീസിൽ ലില്ലിക്കുണ്ട്. കോടിയേരിയുടെ ബന്ധുത്വമാണ് ഇതിന് കാരണമെന്നാണ് സിഡ്‌കോയിൽ ഉള്ളവർ പറയുന്നത്. ഉന്നത ഉദ്യോഗസ്ഥർക്ക് കിട്ടുന്ന പരിഗണനയും മറ്റും എല്ലാവരും അവർക്ക് നൽകുന്നു. ഇതേ ലില്ലിയാണ് ഇന്ന് ഇഡിയെ പ്രതിസന്ധിയിലാക്കി രാവിലെ ബിനോയിയുടെ വീട്ടിലെത്തിയത്. മറ്റൊരു അടുത്ത ബന്ധവുമുണ്ടായിരുന്നു. വീട്ടിൽ കയറ്റിയാലേ പോകൂവെന്നും ലില്ലി നിലപാട് എടുത്തു. ഗേറ്റിന് മുമ്പിൽ കുത്തിയിരുന്നതോടെ പൊലീസും ഓടിയെത്തി. ചാനലുകൾക്ക് ധൈര്യ സമേതം ബൈറ്റും കൊടുത്തു. മനുഷ്യാവകാശ പ്രശ്‌നം ആദ്യം ഉയർത്തിയത് ബിനീഷിന്റെ കുഞ്ഞമ്മയായ ലില്ലിയാണ് എന്നതാണ് വസ്തുത.

ലില്ലിയുടെ നേതൃത്വത്തിലെ സമരം ചർച്ചയാപ്പോൾ ടിവി ചാനലുകൾ അത് ഏറ്റെടുത്തു. തൊട്ടു പിന്നാലെ ബാലാവകാശ കമ്മീഷനും എത്തി. ഇഡിക്കും സിആർപിഎഫിനും നോട്ടീസ് നൽകി. ഇതോടെ ഇഡി സമ്മർദ്ദത്തിലായി. ബിനീഷിന്റെ ഭാര്യയും മകളും അമ്മയും പുറത്തു വന്നു. ഇവരോടും എന്തു വ്‌നാലും രേഖയിൽ ഒപ്പിടരുതെന്ന് ഗേറ്റിന് ഇപ്പുറത്തു നിന്ന് ലില്ലി ആവശ്യപ്പെട്ടു. കുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്ന് പറയാനും പറഞ്ഞു. പിന്നെ വിശദമായി ബിനീഷിന്റെ ഭാര്യയും അമ്മായി അമ്മയും ചാനലുകളോട് സംസാരിച്ചു. ബാലാവകാശ കമ്മീഷന് മൊഴിയും കൊടുത്തു. ഇതോടെ ഇഡി വെട്ടിലായി. പിന്നെ അതിവേഗം വീടു വിട്ട് ഇഡി പോയി. ക്രെഡിറ്റ് കാർഡ് രേഖയിൽ ഒപ്പിട്ടതുമില്ല.

കോടിയേരിയുടെ ഭാര്യ വിനോദിനിയുടെ സഹോദരിയാണ് ലില്ലി. ലില്ലിയും സഹോദരനും സഹോദരന്റെ ഭാര്യയുമാണ് ഇഡിക്കെതിരെ പ്രതിഷേധിക്കാൻ എത്തിയത്. രാഷ്ട്രീയത്തിൽ ഇല്ലെങ്കിലും വിവാദങ്ങളുടെ സന്തത സഹചാരികൾ ആണ് കോടിയേരിയുടെ മക്കളായ ബിനോയ് കോടിയേരിയും ബിനീഷ് കോടിയേരിയും. രവി പിള്ളയുടെ ആർപി ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റ് ആയിരുന്നു മുൻപ് ബിനീഷ് കോടിയേരി. ഏഴു ലക്ഷത്തോളം രൂപ മാസശമ്പളം വാങ്ങിയാണ് ബിനീഷ് ജോലി ചെയ്യുന്നത് എന്നാണ് അന്ന് വന്നിരുന്ന വാർത്തകൾ. പിന്നീട് സിനിമയായി ബിനീഷ് കോടിയേരിയുടെ തട്ടകം. ഒപ്പം ഒട്ടനവധി വ്യവസായ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ടു ബിനീഷിന്റെ പേര് പുറത്തുവരുന്നുണ്ട്. കാർ അക്‌സസറികൾ, ഫർണിച്ചർ, ഹോട്ടൽ വ്യവസായം എന്നിങ്ങനെ തിരുവനന്തപുരത്തെ വിവിധ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ബിനീഷിന്റെ പേര് കേൾക്കാം. ഈ ചർച്ചകൾക്ക് പുതിയ തലം നൽകുന്നതാണ് ബിനീഷിന്റെ ഇഡിയുടെ അറസ്റ്റും.

വിവിധ ബിസിനസുകൾ ഏർപ്പെടുത്തി നടത്തിയിരുന്ന ബിനോയ് ഗൾഫിൽ പ്രശ്‌നങ്ങളിൽ കുടുങ്ങിയിരുന്നു. ട്രാവൽ ബാൻ വരെ ഗൾഫിൽ ബിനോയ്ക്ക് വന്നിരുന്നു. 13 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ് പുറത്തുവന്നതോടെയാണ് ബിനോയ് കോടിയേരിയും മുഖ്യധാരയിലേക്ക് വന്നത്. ഗൾഫിലെ വൻ മലയാളി വ്യവസായി ഇടപെട്ടാണ് ഈ കേസിനു തീർപ്പാക്കിയത് എന്നാണ് ലഭിച്ച വിവരം. ദുബായിൽ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന ജാസ് ടൂറിസം എൽഎൽസി എന്ന കമ്പനിയാണ് ബിനോയിക്കെതിരെ പരാതി നൽകിയത്. ബിനോയ് കമ്പനിക്ക് നൽകിയ ചെക്കുകൾ മടങ്ങുകയും ദുബൈയിൽ നിന്നും മുങ്ങുകയും ചെയ്തപ്പോൾ ഇന്റർപോളിന്റെ സാഹയം തേടിയിരുന്നു. പിന്നീട് ദിവസങ്ങൾക്കുള്ളിൽ കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു.

മുമ്പ് തലശ്ശേരിയിൽ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യാ സഹോദരി പൊലീസ് പിടിയിലായത് വലിയ ചർച്ചയായിരുന്നു. തലശേരി ധർമ്മടത്തെ വീട്ടിൽ നിന്നാണ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ സഹോദരിയായ എസ്ആർ.അരുണയെ ചൂതാട്ടം നടത്തിയെന്നാരോപിച്ച് ധർമ്മടം എസ്‌ഐ.സി.ഷാജുവും സംഘവും കസ്റ്റഡിയിൽ എടുത്തത്. 2,19,800രൂപ ഇവരിൽ നിന്നും പിടിച്ചെടുത്തു. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് അരുണയും സംഘവും വലയിലായത്. എന്നാൽ രാഷ്ട്രീയ സമ്മർദ്ദം കാരണം വൻ സെക്‌സ് റാക്കറ്റിനെ പിടികൂടി അത് ചൂതാട്ടമാക്കി പൊലീസ് മാറ്റുകയായിരുന്നുവെന്ന് കോടിയേരിയുടെ രാഷ്ട്രീയ എതിരാളികൾ പ്രചരിപ്പിച്ചു. . പിടികൂടിയ ഉടൻ ദൃശ്യമാധ്യമങ്ങളിൽ തലശേരിയിൽ പെൺവാണിഭസംഘം വലയിലെന്ന് വാർത്ത വന്നെങ്കിലും പൊടുന്നനെ പിൻവലിക്കുകയായിരുന്നു എന്നാണ് ആരോപണം.. കോടിയേരി ബാലകൃഷ്ണന്റെ വീട്ടിൽ ശത്രുസംഹാര പൂജ നടത്തിയെന്ന ആരോപണവും വിവാദങ്ങളിൽ പെട്ടിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP