Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മധ്യസ്ഥ ചർച്ചയ്ക്കിടയിൽ ബോബനെ കുത്തി വീഴ്‌ത്തി മനീഷ്; സ്‌പെയർ പാർട്‌സ് കടയിലെ റബർ കത്തി ഉപയോഗിച്ച് മനീഷിനെ ആക്രമിച്ച് ബോബനും; മുറിവുകളോടെ റോഡിലേക്കിറങ്ങി പരസ്പരം ആക്രമിക്കുന്നതിനിടയിൽ കുഴഞ്ഞ് വീണ് ബോബന്റെ മരണം: ബസ് ഉടമ കുത്തേറ്റ് മരിച്ചത് തർക്കം പരിഹരിക്കുന്നതിനായി നടത്തിയ മധ്യസ്ഥ ചർച്ചയ്ക്കിടയിൽ

മധ്യസ്ഥ ചർച്ചയ്ക്കിടയിൽ ബോബനെ കുത്തി വീഴ്‌ത്തി മനീഷ്; സ്‌പെയർ പാർട്‌സ് കടയിലെ റബർ കത്തി ഉപയോഗിച്ച് മനീഷിനെ ആക്രമിച്ച് ബോബനും; മുറിവുകളോടെ റോഡിലേക്കിറങ്ങി പരസ്പരം ആക്രമിക്കുന്നതിനിടയിൽ കുഴഞ്ഞ് വീണ് ബോബന്റെ മരണം: ബസ് ഉടമ കുത്തേറ്റ് മരിച്ചത് തർക്കം പരിഹരിക്കുന്നതിനായി നടത്തിയ മധ്യസ്ഥ ചർച്ചയ്ക്കിടയിൽ

സ്വന്തം ലേഖകൻ

അടിമാലി: വർഷങ്ങളായി നീണ്ട തർക്കത്തിന്റെ വൈരാഗ്യം പകയായി നീണ്ടതാണ് ഇന്നലെ അടിമാലി ബസ് സ്റ്റാൻഡിൽ സിനിമാ സ്റ്റൈൽ ആക്രമണത്തിനും കൊലപാതകത്തിനും വഴിവെച്ചത്. ബസ് ട്രിപ്പ് സമയത്തെച്ചൊല്ലി ബസുടമയും മറ്റൊരു ബസിലെ ജീവനക്കാരനും തമ്മിലുണ്ടായ തർക്കമാണ് ബസ് ഉടമയായ ബോബൻ ജോർജ് (ജോപ്പൻ37) എന്ന ചെറുപ്പക്കാരന്റെ ജീവനെടുത്തത്.

കത്തി കൊണ്ട് ഇരുവരും പരസ്പരം ആക്രമിച്ചപ്പോൾ കൂടി നിന്നവർക്കെല്ലാം കാഴ്‌ച്ചക്കാരാവാനെ കഴിഞ്ഞുള്ളൂ. ബോബന്റെ ആക്രമണത്തിൽ പരിക്കേറ്റ മറ്റൊരു ബസിലെ ജീവനക്കാരനും ബോബന്റെ കൊലപാതകിയുയമായ ഇരുമ്പുപാലം തെക്കേടത്ത് മനീഷ് മോഹനനെ (38) പരുക്കുകളോടെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മനീഷിനെതിരെ കൊലക്കുറ്റത്തിനു കേസെടുത്തു. ഇന്നലെ രാവിലെ 10ന് അടിമാലി ബസ് സ്റ്റാൻഡിലായിരുന്നു തർക്കവും തുടർന്ന് കൊലപാതകവും അരങ്ങേറിയത്.

അടിമാലി സേനാപതി റൂട്ടിൽ സർവീസ് നടത്തിയിരുന്ന 'മേരി മാത' ബസിന്റെ ഉടമയാണ് ബോബൻ. ഇതേ റൂട്ടിൽ ഓടുന്ന 'ക്രിസ്തുരാജ' ബസിലെ ഡ്രൈവറാണ് മനീഷ്. ഇവർ തമ്മിൽ മൂന്നു വർഷം മുൻപ് ട്രിപ്പിന്റെ സമയത്തെച്ചൊല്ലി തർക്കവും വഴക്കും ഉണ്ടായെന്ന് പൊലീസ് പറയുന്നു. ഇതിന്റെ കേസ് ഇപ്പോഴും നടക്കുന്നുണ്ട്. അന്നു മുതൽ ശത്രുതയിലായ ഇരുവരും തമ്മിൽ ഒരാഴ്ച മുൻപ് വീണ്ടും തർക്കവും ബലപ്രയോഗവും ഉണ്ടായെങ്കിലും മറ്റു ബസ് ജീവനക്കാരും നാട്ടുകാരും ഇടപെട്ട് അവസാനിപ്പിച്ചു.

തർക്കം പറഞ്ഞുതീർക്കുന്നതിനായി ബസ് സ്റ്റാൻഡിലെ സ്‌പെയർ പാർട്‌സ് സ്ഥാപന ഉടമ മുൻകൈ എടുത്ത് ഇരുവരെയും ഇന്നലെ രാവിലെ കടയിലേക്കു വിളിച്ചുവരുത്തി. സംസാരത്തിനിടെ മനീഷ് മോഹനൻ അരയിൽ നിന്നു കത്തിയെടുത്ത് ബോബന്റെ വയറ്റിൽ കുത്തിയെന്നാണ് കേസ്. സ്‌പെയർ പാർട്‌സ് കടയിലെ റബർ കത്തി ഉപയോഗിച്ച് മനീഷിനെ ബോബനും ആക്രമിച്ചതായി പൊലീസ് പറയുന്നു. മുറിവുകളോടെ റോഡിലേക്കിറങ്ങിയ രണ്ടുപേരും വീണ്ടും പരസ്പരം ആക്രമിച്ചു. പൊലീസ് സ്ഥലത്തെത്തി പിടിച്ചുമാറ്റിയെങ്കിലും ബോബൻ സ്ഥലത്തുതന്നെ കുഴഞ്ഞുവീണു. അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം മോർച്ചറിയിൽ.ഭാര്യ: റിനി. മക്കൾ: ജൂവൽ, ജുവാന, ജോ. മനീഷ് പൊലീസ് കാവലിൽ ചികിത്സയിലാണെന്ന് അടിമാലി എസ്എച്ച്ഒ അനിൽ ജോർജ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP