Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചങ്ങനാശേരി നഗരസഭാ ഓഫിസിൽ വിജിലൻസ് റെയ്ഡ്; കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായത് രണ്ട് വനിതാ ഓഫിസർമാർ: ഇരുവരും പിടിയിലായത് കനേഡിയൻ മലയാളിയുടെ വീടിന്റെ കരം അടയ്ക്കുന്നതിന് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ

ചങ്ങനാശേരി നഗരസഭാ ഓഫിസിൽ വിജിലൻസ് റെയ്ഡ്; കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായത് രണ്ട് വനിതാ ഓഫിസർമാർ: ഇരുവരും പിടിയിലായത് കനേഡിയൻ മലയാളിയുടെ വീടിന്റെ കരം അടയ്ക്കുന്നതിന് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ

സ്വന്തം ലേഖകൻ

കോട്ടയം: ചങ്ങനാശേരി നഗരസഭ ഓഫിസിൽ വിജിലൻസ് നടത്തിയ മിന്നൽ റെയിഡിൽ രണ്ട് വനിതാ ഉദ്യോഗസ്ഥർ പിടിയിലായി. കൈക്കൂലി വാങ്ങുന്നതിനിടെ റവന്യു വകുപ്പിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരാണ് പൊലീസ് പിടിയിലായത്. ചങ്ങനാശേരി നഗരസഭയിലെ റവന്യു ഓഫിസർ കോഴിക്കോട് വെസ്റ്റ്ഹിൽ സൂര്യകിരൺ വീട്ടിൽ പി.ടി സുശീല (52), റവന്യു ഇൻസ്പെക്ടർ ചെങ്ങന്നൂർ പാണ്ടനാട് പുതുശേരി വീട്ടിൽ സി.ആർ ശാന്തി (50) എന്നിവരാണ് 5000 രൂപ കൈക്കൂലി കൈപ്പറ്റുന്നതിനിടെ അറസ്റ്റിലായത്.

കനേഡിയൻ മലയാളിയുടെ വീടിന്റെ കരം അടയ്ക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടതാണ് ഇരുവർക്കും കുരുക്കായത്. കൈക്കൂലി കൈപ്പറ്റുന്നതിനിടെ സംഭവ സ്ഥലത്ത് മിന്നൽ റെയ്ഡ് നടത്തിയ വിജിലൻസ് സംഘം ഇരുവരേയും തെളിവോടെ പൊക്കുക ആയിരുന്നു. വിജിലൻസ് എസ്‌പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു കേസിനാസ്പദമായ സംഭവം.

കനേഡിയൻ മലയാളിയിൽ നിന്നും കൈക്കൂലി കൈപ്പറ്റാൻ ശ്രമിച്ചതാണ് ഇരുവർക്കും കുരുക്കായത്. കാനഡയിൽ ജോലി ചെയ്യുന്ന ചങ്ങനാശേരി സ്വദേശി ചങ്ങനാശേരിയിൽ ഒരു വീടു നിർമ്മിച്ചിരുന്നു. ഈ വിടിന്റെ ഒക്യുപെൻസി സർട്ടിഫിക്കറ്റിനായി ഇദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം ഇയാളുടെ ജോലിക്കാരൻ ചങ്ങനാശേരി നഗരസഭ ഓഫിസിൽ എത്തിയിരുന്നു. 35000 രൂപ ഒക്യുപെൻസി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി അടച്ചിരുന്നു. ശേഷം 3500 രൂപ കരമായി അടയ്ക്കാക്കാൻ സുശീല നിർദ്ദേശിക്കുകയും ചെയ്തിരുന്നു. കരം അടയ്ക്കുന്നതിന് 5000 രൂപ കൈക്കൂലി ആവശ്യപ്പെടുക ആയിരുന്നു.

വനിതാ ഓഫിസർമാരായ ശാന്തിയും, സുശീലയും ഇദ്ദേഹത്തോട് കരം അടയ്ക്കണമെങ്കിൽ 5000 രൂപ കൈക്കൂലി തരണമെന്ന് ആവശ്യപ്പെട്ടു. കൈക്കൂലിയുമായി കാനഡ സ്വദേശിയുടെ ജീവനക്കാരൻ ഓഫിസിൽ ബുധനാഴ്ച എത്തി. സുശീലയുടെ നിർദ്ദേശപ്രകാരം ശാന്തി ഈ തുക കൈപ്പറ്റുന്നതിനിടെ വിജിലൻസ് ഡിവൈ.എസ്‌പി വി.ജി രവീന്ദ്രനാഥ്, ഇൻസ്പെക്ടർമാരായ റിജോ പി.ജോസഫ്, എ.ജെ തോമസ്, റെജി എം.കുന്നിപ്പറമ്പൻ, എസ്‌ഐമാരായ വിൻസെന്റ് കെ.മാത്യു, കെ.സന്തോഷ്, കെ.സന്തോഷ്‌കുമാർ, ടി.കെ അനിൽകുമാർ, പി.എസ് പ്രസന്നകുമാർ, എഎസ്ഐ സി.എസ് തോമസ്, തുളസീധരക്കുറുപ്പ്, സ്റ്റാൻലി തോമസ്, വി.എൻ സുരേഷ്‌കുമാർ, എംപി പ്രദീപ്കുമാർ, വനിതാ സിവിൽ പൊലീസ് ഓഫിസർമാരായ രഞ്ജിനി, നീതു, സിവിൽ പൊലീസ് ഓഫിസർമാരായ സൂരജ്, കെ.ജി ബിജു, എൻ.സുനീഷ് എന്നിവർ ചേർന്നാണ് ഇരുവരെയും പിടികൂടിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP