Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സഭ വിട്ടു പോകാമെന്ന് എഴുതി നൽകിയാൽ മാത്രമേ ആഢ്യബ്രാഹ്മണർ ക്‌നാനായ ഇതര ആളുകളുമായി വിവാഹം അനുവദിക്കൂ; സീറോ മലബാർ പള്ളികളിൽ വിവാഹം നടത്താൻ സ്വയം ഭ്രഷ്ട് സ്വീകരിക്കുന്ന സർട്ടിഫിക്കറ്റ് അനിവാര്യം; പൂവ്വക്കുളത്തിൽ സിബി മാത്യുവിന്റെ ആത്മഹത്യ ചർച്ചയാക്കുന്നത് ഭ്രഷ്ടു കൂലി; പാലാ ചെറുകര ക്‌നാനായ സെന്റ് മേരീസ് പള്ളി ഇടവക വിവാദത്തിൽ

സഭ വിട്ടു പോകാമെന്ന് എഴുതി നൽകിയാൽ മാത്രമേ ആഢ്യബ്രാഹ്മണർ ക്‌നാനായ ഇതര ആളുകളുമായി വിവാഹം അനുവദിക്കൂ; സീറോ മലബാർ പള്ളികളിൽ വിവാഹം നടത്താൻ സ്വയം ഭ്രഷ്ട് സ്വീകരിക്കുന്ന സർട്ടിഫിക്കറ്റ് അനിവാര്യം; പൂവ്വക്കുളത്തിൽ സിബി മാത്യുവിന്റെ ആത്മഹത്യ ചർച്ചയാക്കുന്നത് ഭ്രഷ്ടു കൂലി; പാലാ ചെറുകര ക്‌നാനായ സെന്റ് മേരീസ് പള്ളി ഇടവക വിവാദത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ക്‌നാനായ സഭയിലെ ഭ്രഷ്ടു കൂലിക്കെതിരെ വിശ്വാസികൾക്കിടയിൽ പ്രതിഷേധം കനക്കുന്നു. പാലാ ചെറുകര സെന്റ് മേരീസ് പള്ളി ഇടവകയിലെ വികാരി ഫാദർ ഷാജിക്ക് എതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. ക്‌നാനായിൽ നിന്ന് സീറോ മലബാറിൽ പെട്ട മറ്റൊരു കുടുംബവുമായി കല്യാണം ഉറപ്പിച്ചപ്പോൾ വന്ന ഭ്രഷ്ടു കൂലിയുമായി ചെന്നപ്പോൾ വികാരിയിൽ ഹൃദയം ഉലയ്ക്കുന്ന പെരുമാറ്റം നേരിട്ടതിനെ തുടർന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവമാണ് സഭയിൽ വിവാദമാകുന്നത്. കഴിഞ്ഞ ഒക്ടോബർ 8 നാണ് പൂവ്വക്കുളത്തിൽ സിബി മാത്യു ആത്മഹത്യ ചെയ്തത്. സിബി മാത്യുവാണ് കയറിൽ തൂങ്ങി ജീവനൊടുക്കിയത്. ഇതോടെ വിവാദം കുടം തുറന്നു പുറത്ത് വരുകയും ചെയ്തു. ഭ്രഷ്ടു എന്ന് പറയുന്നത് നോക്കുകൂലിക്ക് തുല്യമാണ്. ഈ ഏർപ്പാടിനെതിരെ സഭയിൽ മുൻപ് തന്നെ പ്രതിഷേധം ശക്തമാണ്. ഈ നോക്കുകൂലിയുടെ പേരിൽ ആത്മഹത്യ നടന്നതോടെയാണ് ഭ്രഷ്ടു കൂലിക്ക് എതിരെ വികാരം ശക്തമാകുന്നത്.

ഇടവക വികാരി ഫാദർ ഷാജിയുമായി ഒരു വിശ്വാസി ഈ പ്രശ്‌നത്തിൽ നടത്തുന്ന സംഭാഷണവും സോഷ്യൽ മീഡിയയിൽ വൈറലാണ്. മറ്റൊരു സഭയിലുള്ളവരുമായി വിവാഹ ബന്ധം വരുമ്പോൾ . ക്‌നാനായ സഭ വിട്ടു പുറത്തു പോകാൻ തയ്യാറാണെന്ന് എഴുതി നൽകണം. സഭയിൽ നിന്ന് സ്വയം ഭ്രഷ്ടു സ്വീകരിക്കുന്ന സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ മറ്റു സീറോ മലബാർ പള്ളികളിൽ വിവാഹം നടത്താവു എന്നാണ് നിയമം. അതിനാൽ ക്‌നാനായ സഭ വിട്ടു പോകാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടപ്പോൾ ചോദിച്ച പതിനായിരം രൂപയുമായി ചെന്ന വിശ്വാസിക്ക് വികാരിയിൽ നേരിട്ട പെരുമാറ്റമാണ് ഗൃഹനാഥന്റെ ആത്മഹത്യയ്ക്ക് കാരണം എന്നാണ് ആരോപണം.

സിബി മാത്യുവിന്റെ ആത്മഹത്യക്ക് കാരണം ചെറുകര ഇടവകയിലെ വികാരി ഫാദർ ഷാജിയാണ് എന്ന ആരോപണമാണ് ശക്തമാകുന്നത്. ഫാദർ ഷാജിയുമായുള്ള ഒരു വിശ്വാസിയുടെ സംസാരം എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു സംഭാഷണം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സഭയിലെ അനാചാരങ്ങൾ അവസാനിക്കണം എന്നാണ് വിശ്വാസികൾക്കിടയിൽ നിന്നും ആവശ്യം ഉയരുന്നത്. സഭ വിട്ടു പോകുന്ന ഒരാൾ എന്തിന് സഭയ്ക്ക് പണം നൽകണം എന്നും ഈ സർട്ടിഫിക്കറ്റ് വാങ്ങാൻ നിർബന്ധമായി സഭ പണം ഈടാക്കേണ്ടതുണ്ടോ എന്നുമാണ് ചോദ്യം ഉയരുന്നത്.

ഫാദർ ഷാജിയുമായുള്ള സംസാരം എന്ന് പറഞ്ഞ വൈറൽ ആയ ഓഡിയോ:

?നമ്മൾ ക്‌നാനാനായ്ക്ക് ഇങ്ങനെ കാശ് കൊടുക്കുന്ന പരിപാടിയുണ്ടോ?
ക്‌നാനായ പള്ളി എന്ന രീതിയിൽ അല്ലല്ലോ അവൻ ഇത്രയും കാലം ഇടവകയിൽ ഇരുന്ന പള്ളി അല്ലെ...ഇടവകാംഗമായ പള്ളി. സാധാരണ ഒരു കോൺട്രിബ്യുഷൻ...

നമ്മൾ എന്തെങ്കിലും പള്ളിക്ക് കോൺട്രിബ്യുഷൻ ചെയ്യണോ?ഇടവക മാറുമ്പോൾ അവിടെയും കോൺട്രിബ്യുഷൻ ആയി എന്തെങ്കിലും കൊടുക്കണോ?

അത് ആ പള്ളിക്കാര് പറയും...

പുറത്ത് പോകുന്ന ആളോട് ചോദിക്കാനുള്ള റൈറ്റ് ഉണ്ടോ എന്നാണു ചോദിക്കുന്നത്?

എനിക്ക് അറിയില്ല. ഇത്രയും നാളായിട്ട് ഞാൻ വാങ്ങിച്ചിട്ടുണ്ട്. റൈറ്റ് ഉണ്ടോ എന്ന് എനിക്ക് അറിയില്ല..

സാധാരണ ഞങ്ങളുടെ നാട്ടിൽ ആരും ചോദിച്ച് ഞാൻ കണ്ടിട്ടില്ല...

എനിക്ക് അറിയില്ല..

ആ ജോസഫിന്റെ ചേട്ടന്റെ കാര്യമേ...?

ജോസഫോ?

പള്ളോട്ടിയിലെ ജോസഫ്...സൂയിസൈഡ് ചെയ്ത കേസില്ലേ...അവരോടു നിങ്ങൾ പതിനയ്യായിരം രൂപ വാങ്ങിച്ചില്ലേ....

അതെ മേടിച്ചു...

ചോദിച്ച് മേടിച്ചതല്ലേ...അതോ അവര് തരുകയാണോ ചെയ്തത്?

കുറി കൈക്കാരനാണ് കൊടുക്കുന്നത്.

ഞാൻ ചോദിച്ചത് അത് അല്ല.. അത് ഒരു പ്രശ്‌നമായി വരുന്നുണ്ട്. 15000 കൊടുത്താലേ കുറി കൊടുക്കൂ എന്നാണ് പറഞ്ഞത് ?

ഒരിക്കലുമില്ല.. അത് ഒരു തെറ്റിധാരണയാണ്.

സമുദായത്തിന്റെ താത്പര്യത്തിനാണ് പുറത്ത് പോകുന്നത്?

നമ്മൾ തമ്മിൽ ഒരു സംസാരം ആവശ്യമില്ല. ഈ ഇടവകയിൽ അങ്ങനെ ചെയ്യാറുണ്ട്. ഈ ഇടവകയിൽ അല്ല എല്ലാ ഇടവകയിലും...

പതിനയ്യായിരം മേടിച്ചോ എന്നുള്ളത് ശരിയല്ലേ? അത്രയും അറിഞ്ഞാൽ മതി.?

അത് ശരിയാണ്. നമ്മൾ ചോദിക്കുകയാണ് ചെയ്യുന്നത്

ചെറുപ്പം തൊട്ടു ഒരു മനുഷ്യന്... ഞാൻ കെട്ടി പുറത്ത് പോയിട്ടൊന്നുമില്ല..

നമ്മൾ തമ്മിൽ സംസാരം വേണ്ട...

ഞാനും കെട്ടാൻ വേണ്ടി നിൽക്കുന്ന ആളു തന്നെ. ഒരു പൈസ പോലും ഡോണേഷൻ നൽകാതെ ഞാൻ കുറി വാങ്ങിക്കും?

ആ മിടുക്കനാണല്ലോ...

വേറെ കെട്ടിക്കോ.. എന്നൊക്കെയുള്ള ഡയലോഗ് അടിക്കേണ്ട കാര്യമില്ല നിങ്ങൾക്ക്...

നമ്മൾ തമ്മിൽ സംസാരിക്കേണ്ട ആവശ്യമില്ല.

നേരിട്ട് ഇവിടെ സംസാരിക്കാൻ?

എന്ത് ധാർമ്മികതയുടെ അടിസ്ഥാനത്തിലാണ് സംസാരം... അതിലും നല്ലത് കാക്കാൻ പോയാൽ പോരെ...

ഇത് ഒരു പൊതുവിഷയമാണ്.. കന്യാസ്ത്രീകൾക്ക് മാനക്കേട് ഉണ്ടാകാതിരിക്കാൻ പറഞ്ഞു ഒതുക്കുന്ന ഏർപ്പാട് ഉണ്ടല്ലോ...

എന്ത് ഒതുക്കാൻ?

ഈ ഇഷ്യു പുറത്തേക്ക് വരാതിരിക്കാൻ...

നിങ്ങളെ സംബന്ധിച്ചിടത്തോളം അത് ഒരു ഇഷ്യു അല്ല ആരു കേട്ടിയാലെന്ത്? ആര് ചത്താലെന്ത്?

നിങ്ങൾ ആരാണ് എന്ന് പറഞ്ഞില്ലല്ലോ?

വയനാട് നിന്നുള്ള ക്‌നാനായ സഭയിലെ അംഗം...

ഞാൻ ഡൽഹിയിൽ വിളിച്ചിരുന്നു .. ആ പുരോഹിതനും ഇഷ്യു അറിഞ്ഞിരുന്നു എന്ന് പറഞ്ഞു...

അച്ചൻ അല്ല കൈക്കരന്മാർ പൈസ മേടിച്ചു എന്ന് പറഞ്ഞു...

കൈക്കരന്മാർ അല്ല വാങ്ങുന്നത്.. പള്ളിയിലാണ് പണം വാങ്ങുന്നത്...

ഒരുത്തനെ പള്ളിയിൽ നിന്ന് പുറത്താക്കാൻ അവനോടു പൈസയോ?

നിങ്ങൾക്ക് ഉള്ളത് കത്തോലിക്കാ സഭയിലെ മാർപ്പാപ്പ തന്ന കൂദാശകൾ പരികർമ്മം ചെയ്യാനല്ലേ...

ഇത് പണിയെടുത്ത് ഉണ്ടാക്കുന്ന പൈസയല്ലേ....നിങ്ങൾക്ക് ഉളുപ്പ് എന്ന സാധനമില്ലേ....ഏതൊക്കെ മേടിച്ച് വയ്ക്കാൻ...

കല്യാണം അടുത്ത വരുമ്പോൾ പുരോഹിതരുമായി കച്ചറയ്ക്ക് നിൽക്കാൻ കഴിയില്ല. അത് ഗതികേടാണ്...

ഇവിടെയല്ല.. എല്ലായിടവും എത്രയോ കല്യാണങ്ങൾ നടന്നിട്ടുണ്ട്...

എന്റെ പോന്നു സഹോദരാ... പള്ളീലച്ചന്മാരെ കാണുമ്പോൾ നട്ടെല്ല് വലഞ്ഞു പോകുന്ന കുറെ ഉണ്ണാക്കന്മാരുണ്ട്...

എന്നെ വിട്... നമ്മൾ തമ്മിൽ സംസാരം ആവശ്യമില്ല...നിങ്ങൾ ഇതിൽ ഇൻവോൾവ്ഡ് ആണെങ്കിൽ എത്ര ഒതുക്കിയാലും നടക്കില്ല...

എന്തിനാണ് നിങ്ങൾ പണം വാങ്ങിക്കുന്നത്?

തന്നോടു പറയേണ്ട കാര്യം എനിക്കില്ല. ഞാൻ അവരോടു പറഞ്ഞോളാം...


സോഷ്യൽ മീഡിയയിൽ പരക്കുന്ന സന്ദേശം:

ഭ്രഷ്ട് കൂലി.

നോക്കുകൂലി എന്ന് കേട്ടിട്ടില്ലേ ? അത് പോലെ ഒരു സാധനമാണ് ക്‌നാനായ സഭ നടപ്പാക്കി വരുന്ന ഭ്രഷ്ട് കൂലി. പേര് അങ്ങിനെയല്ലങ്കിലും സംഭവം അങ്ങിനെ തന്നെ. പകൽകൊള്ള എന്ന് വിളിച്ചാൽ അത് നിസ്സാരമായിപ്പോവും. സീറോ മലബാർ സഭയിൽ ഇതനുവദിച്ചു കൊടുക്കുന്ന ബിഷപ്പുമാരെ എന്തു വിളിക്കണമെന്നറിയില്ല.

പാലാ ചെറുകര ഇടവകയിലാണ് സംഭവം. ക്‌നാനായിൽ നിന്ന് കല്യാണം ഒത്തുവരാഞ്ഞതിനാൽ സീറോ മലബാറിൽ പെട്ട മറ്റൊരു കുടുംബവുമായി കല്യാണം ഉറപ്പിച്ച ഗൃഹനാഥന് ക്രൂര പീഡനങ്ങളാണ് ഇടവക വികാരി ഫാ. ഷാജിയിൽ നിന്ന് ഏൽക്കേണ്ടി വന്നത്. ഒടുവിൽ മനം നൊന്ത് ആ മനുഷ്യൻ ആത്മഹത്യ ചെയ്തു. ക്‌നാനായ സഭ വിട്ടു പുറത്തു പോകാൻ തയ്യാറാണെന്ന് എഴുതി നൽകിയാൽ മാത്രമേ ഈ ആഢ്യബ്രാഹ്മണർ ക്‌നാനായ ഇതര ആളുകളുമായി വിവാഹം അനുവദിക്കൂ. പിഎൽഇകെ എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന സ്വയം ഭ്രഷ്ട് സ്വീകരിക്കുന്ന സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ മറ്റു സീറോ മലബാർ പള്ളികളിൽ വിവാഹം നടത്താവു എന്നാണ് നിയമം.

ഇത്തരമൊരു പിഎൽഇകെ സർട്ടിഫിക്കറ്റ് നൽകാൻ വികാരിയായ ഫാ. ഷാജി ആവശ്യപ്പെട്ടത് 15000 രൂപയാണ്. ഗതികെട്ട് പണവുമായി ചെന്ന ഗൃഹനാഥന് വികാരിയച്ചനിൽ നിന്ന് ഗുരുതരമായ അഭിമാനക്ഷതമേൽക്കേണ്ടി വന്നു. അതിനു ശേഷം ആ മനുഷ്യൻ ആകെ മാറി. ഹൃദയം നൊന്തു മനം നീറി ഒടുവിൽ ഒരു തുണ്ടു കയറിൽ ജീവനൊടുക്കി. പിന്നീട് മക്കളെ പറഞ്ഞ് പാട്ടിലാക്കി പരാതിയില്ലാതെ കാര്യങ്ങൾ ഒതുക്കി തീർത്തു.

ഞാൻ ഷാജി അച്ചനുമായി ഫോണിൽ സംസാരിച്ചിരുന്നു. മേൽവിവരിച്ച കാര്യങ്ങൾ സത്യമാണെന്നും ആരോപണങ്ങൾ നിഷേധിക്കുന്നില്ല എന്നുമായിരുന്നു മറുപടി. ആത്മഹത്യ ചെയ്ത മനുഷ്യന്റെ സഹോദരൻ വൈദികനാണ്. ഒരു വികാരിയച്ചനിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പെരുമാറ്റമാണ് ഫാ. ഷാജിയിൽ നിന്നുണ്ടായത് എന്ന് അദ്ദേഹം പറയുന്നു. വികാരിയച്ചനിൽ നിന്ന് പീഡനമനുഭവിച്ചതിന് ശേഷം ചാച്ചൻ വല്ലാത്ത മാനസിക വിഷമത്തിലായിരുന്നു എന്ന് മക്കൾ പറയുന്നു. എന്നാലും പരാതിപ്പെടാൻ അവർ തയ്യാറല്ല. 'ഞങ്ങൾക്ക് പോകാനുള്ളതു പോയി, വീട്ടിൽ നിന്ന് കന്യാസ്ത്രീമാരും അച്ചന്മാരുമുണ്ട്, പരാതിപ്പെട്ടാൽ അവർ ദുരിതമനുഭവിക്കും. അതിനാൽ പരാതിപ്പെടാനില്ല' എന്നാണ് മക്കളുടെ നിലപാട്.

രക്തശുദ്ധിയും വംശശുദ്ധിയും പോലുള്ള അന്ധവിശ്വാസങ്ങൾ പേറുന്ന ക്‌നാനായരെ സീറോ മലബാർ സഭ ചുമക്കുന്നത് എന്തിനാണെന്ന് ഇനിയും മനസ്സിലാവുന്നില്ല. ........... ചുമന്നാൽ ചുമന്നവനും നാറും എന്ന ചൊല്ല് മറക്കണ്ട. ഫാ.ഷാജിയെ സഭ മാതൃകാപരമായി ശിക്ഷിക്കണം.

ഭ്രഷ്ട് കൂലി അടിയന്തിരമായി നിർത്തലാക്കണം.

പാല, ചെറുകര സെന്റ് മേരീസ് പള്ളിയിലെ ഫോൺ നമ്പറിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരണം മറുനാടന് ലഭ്യമായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP