Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മുൻ എംഎൽഎ പി എസ് സുപാലിന്റെ സഹോദരൻ ബിജെപിയിൽ

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: സിപിഐ നേതാവും മുൻ എംഎൽഎയുമായ പി എസ് സുപാലിന്റെ സഹോദരൻ ബിജെപിയിൽ ചേർന്നു. സിപിഎം നേതാവായിരുന്ന സുമൻ നേരത്തേ സിപിഎമ്മിന്റെ അഞ്ചൽ മണ്ഡലം സെക്രട്ടറിയായിരുന്നു. ഏരൂർ പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന സുമൻ പാർട്ടിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം പാർട്ടി വിട്ടിരുന്നു. സിപിഎം മണ്ഡലം സെക്രട്ടറിയായിരിക്കെ പലതവണ സിപിഎം പ്രവർത്തകരുമായി ഏറ്റുമുട്ടൽ നടന്നിരുന്നു. 2010 ൽ കോൺഗ്രസ് നേതാവായ നെട്ടയം രാമഭദ്രനെ ഒരു സംഘം ആളുകൾ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ തുടർന്നാണ് സുമൻ പാർട്ടിയുമായി അകന്നത്. കേസിൽ പ്രതി ചേർക്കപ്പെട്ട് ദീർഘകാലം ജയിലിൽ കഴിഞ്ഞ പിഎസ് സുമനെ ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയിരുന്നു. പാർട്ടി പ്രവർത്തകരെ കേസിൽ കുടുക്കാൻ ശ്രമിച്ച ലോക്കൽ കമ്മിറ്റി സെക്രട്ടറി ജെ പത്മന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP