Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മയക്കുമരുന്നിന്റെയും കള്ളപ്പണത്തിന്റെയും കറുത്ത സാമ്രാജ്യത്തെ തർക്കാനുള്ള നീക്കം; മരുതംകുഴിയിലെ വീടുൾപ്പെടെ എല്ലാം കണ്ടു കെട്ടും; പ്രധാന ഉന്നം കാർ പാലസ് ഉടമ അബ്ദുൾ ലത്തീഫ്; ശംഖുമുഖം ഓൾഡ് കോഫീ ഹൗസ് ഇടപാടിൽ പഞ്ചാബ് നാഷണൽ ബാങ്കും ആശങ്കയിൽ; എല്ലാം ബിനീഷിന് നഷ്ടമാകും; ഇഡിയുടെ ലക്ഷ്യം കോടിയേരിയേയും കുടുംബത്തേയും പാപ്പരാക്കൽ

മയക്കുമരുന്നിന്റെയും കള്ളപ്പണത്തിന്റെയും കറുത്ത സാമ്രാജ്യത്തെ തർക്കാനുള്ള നീക്കം; മരുതംകുഴിയിലെ വീടുൾപ്പെടെ എല്ലാം കണ്ടു കെട്ടും; പ്രധാന ഉന്നം കാർ പാലസ് ഉടമ അബ്ദുൾ ലത്തീഫ്; ശംഖുമുഖം ഓൾഡ് കോഫീ ഹൗസ് ഇടപാടിൽ പഞ്ചാബ് നാഷണൽ ബാങ്കും ആശങ്കയിൽ; എല്ലാം ബിനീഷിന് നഷ്ടമാകും; ഇഡിയുടെ ലക്ഷ്യം കോടിയേരിയേയും കുടുംബത്തേയും പാപ്പരാക്കൽ

എം മനോജ് കുമാർ

തിരുവനന്തപുരം: ബംഗളൂർ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനോട് നിസ്സഹരിക്കുന്നുവെന്ന് ഇഡി കോടതിയിൽ പറഞ്ഞെങ്കിലും ബിനീഷിൽ നിന്നും നിർണ്ണായകമായ പല വിവരങ്ങളും ഇഡിക്ക് ലഭിച്ചതായി സൂചന. ബിനീഷ് അവിഹിതമായി സമ്പാദിച്ചതായി കരുതുന്ന സ്വത്തുവകകൾ ഇഡി അറ്റാച്ച് ചെയ്യാനുള്ള സാധ്യതകൾ ശക്തമാകുന്നു.

ബിനീഷിന്റെ അവിഹിത സ്വത്തുക്കൾ കണ്ടുപിടിക്കുകയും അത് അറ്റാച്ച് ചെയ്യാനുള്ള നീക്കമാണ് ഇഡി നടത്തുന്നത് എന്ന സൂചനകൾ വെളിയിൽ വന്നിട്ടുണ്ട്. അവിഹിത സ്വത്ത് വകകൾ പിടിച്ചെടുക്കാനുള്ള ജുഡീഷ്യൽ പവർ കൂടി ഇഡിക്ക് ഉള്ളതിനാൽ ബിനീഷിനു നേരിട്ട് പങ്കുണ്ടെന്ന് സംശയിക്കുന്ന ബിസിനസ് സ്ഥാപനങ്ങളും ഇന്നു ഇഡി പരിശോധന നടത്തിയ മരുതംകുഴിയിലെ വീടുൾപ്പെടെ ഇഡി അറ്റാച്ച്‌ചെയ്‌തേക്കും എന്ന സൂചനയാണ് ശക്തമാകുന്നത്.

അവിഹിത സമ്പാദ്യം പിടിച്ചെടുക്കാൻ ഇഡിക്ക് അധികാരമുണ്ടെങ്കിലും കോടതി വഴിയാകും ഇഡിയുടെ നീക്കങ്ങൾ. കരുതിയതിലും വിപുലമായ അവിഹിത സമ്പാദ്യങ്ങളും മയക്കുമരുന്നിന്റെയും കള്ളപ്പണത്തിന്റെയും കറുത്ത സാമ്രാജ്യമാണ് ബിനീഷിന്റെതാണ് ഇഡിയുടെ വിലയിരുത്തൽ. ബിനീഷിന്റെ അവിഹിത സമ്പാദ്യങ്ങൾ കണ്ടെത്തി അവ അറ്റാച്ച് ചെയ്യാനാണ് ബംഗളൂരുവിലെ ഇഡി സംഘം കേരളത്തിൽ എത്തിയത് എന്ന സൂചനയാണ് ശക്തമാകുന്നത്.

തിരുവനന്തപുരത്ത് ഇഡി നേരിട്ട് വന്നുള്ള അന്വേഷണവും ഇതിന്റെ ഭാഗമാണ്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ഒപ്പം വന്നത് ബിനീഷുമായി ബന്ധപ്പെട്ട എല്ലാ ആദായനികുതി രേഖകളും പരിശോധിക്കാൻ വേണ്ടിയാണ്. ഇൻകംടാക്‌സുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും അവർ പരിശോധിക്കുന്നുണ്ട്. ബിനീഷിന്റെ ബിനാമിയായി റിമാൻഡ് റിപ്പോർട്ടിൽ എൻഫോഴ്‌സ്‌മെന്റ് രേഖപ്പെടുത്തിയ കാർ പാലസ് അബ്ദുൾ ലത്തീഫ് ആണ് ഇഡി ടീമിന്റെ പ്രധാന ഉന്നം.

കാർ പാലസ്, യുഎഇ കോൺസുലേറ്റിൽ വീസ സ്റ്റാംപിങ് കരാർ ലഭിച്ച യുഎഎഫ്എക്‌സ് സൊല്യൂഷൻസ്, കാപ്പിറ്റോ ലൈറ്റ്‌സ്, കെ കെ റോക്ക്‌സ് ക്വാറി തുടങ്ങിയവ തുടങ്ങിയ സ്ഥാപനങ്ങളുമായി ലത്തീഫിന് ബന്ധമുണ്ട്. ഈ സ്ഥാപനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഇഡിക്ക് മുൻപിൽ ബിനീഷ് നൽകിയിട്ടുണ്ട്. ശംഖുമുഖം കോഫീ ഹൗസ് നടത്തിപ്പും ലത്തീഫ് തന്നെയാണ്. ശംഖുമുഖം കോഫീ ഹൗസ് ഇടപാടുമായി ബന്ധപ്പെട്ട ഇടപാടുകൾ ഇഡി അന്വേഷിക്കുന്നുണ്ട്. ഇഡിയുടെ ഈ അന്വേഷണം ശംഖുമുഖം റെസ്റ്റോറന്റിനു ലോൺ നൽകിയ പഞ്ചാബ് നാഷണൽ ബാങ്കിനെ ആശങ്കപ്പെടുത്തിയിട്ടുണ്ട്.

ശംഖുമുഖം കോഫീ ഹൗസിന് ഇഡി അറ്റാച്ച്‌മെന്റ് നോട്ടീസ് നൽകിയേക്കും എന്ന വിവരമാണ് ബാങ്ക് അധികൃതരെ ആശങ്കപ്പെടുത്തുന്നത്. അതിനാൽ ലോൺ അടവിന്റെ തെറ്റിയതിന്റെ പ്രശ്‌നം ചൂണ്ടിക്കാട്ടി ആദ്യമേ അറ്റാച്ച്‌മെന്റ് നോട്ടീസ് പതിക്കാൻ പഞ്ചാബ് നാഷണൽ ബാങ്ക് ഒരുങ്ങുന്നുണ്ട് എന്ന സൂചനയുണ്ട്.ബിനാമി ഇടപാടിന്റെ പേരിൽ ഇഡി അറ്റാച്ച്‌മെന്റ് നോട്ടീസ് പതിച്ചാൽ ബാങ്കിന് ലോൺ തിരികെ ഈടാക്കാൻ കഴിയാത്ത അവസ്ഥ വന്നേക്കും. ഇഡി റെയിഡുമായി ബന്ധപ്പെട്ടു ഇന്നു അറിയാൻ കഴിയുന്ന കാര്യം ശംഖുമുഖം റെസ്റ്റോറന്റ് അവർ ഗൗരവമായി പരിഗണിക്കുന്നു എന്നാണ്.

അവിഹിത സമ്പാദ്യം ആണെന്ന് കണ്ടാൽ സ്വത്തുക്കൾ ഏറ്റെടുക്കാൻ ഇഡിക്ക് അധികാരമുണ്ട്. അതിനുള്ള ജുഡീഷ്യൽ പവറും ഇഡിക്കുണ്ട്. പക്ഷെ കോടതി വഴിമാത്രമേ ഇഡി ഈ കാര്യത്തിൽ മൂവ് ചെയ്യാൻ സാധ്യതയുള്ളൂ. ശംഖുമുഖം റെസ്റ്റോറന്റിൽ ഉടലെടുത്ത പ്രശ്‌നം ബിനീഷിന്റെ മുഴുവൻ സ്ഥാപനങ്ങളെയും ചൂഴ്ന്നു നിൽക്കുന്നു. കാർ പാലസ്, പാരഗൺ ഹോട്ടൽ, കാപ്പിറ്റോ ലൈറ്റ്‌സ്, കാപ്പിറ്റോൾ ഫർണ്ണിച്ചർ, യുഎഎഫ്എക്‌സ് സൊല്യൂഷൻസ്, കെ.കെ.റോക്‌സ് ക്വാറി തുടങ്ങി ബിനീഷിന്റെ അവിഹിത സമ്പാദ്യം ഒഴുകിയ സ്ഥാപനങ്ങൾ മുഴുവൻ ഇഡിക്ക് അറ്റാച്ച്‌മെന്റ് നോട്ടീസ് നൽകാം.

ഇഡി ഇന്നു പരിശോധന നടത്തിയ ബിനീഷിന്റെ മരുതൻകുഴിയിലെ വീട് ഉൾപ്പെടെ അറ്റാച്ച്‌മെന്റ് നോട്ടീസ് നൽകാം. ഇതെല്ലാം അവിഹിത സമ്പാദ്യങ്ങൾ വഴി നേടിയതാണ് എന്ന് തെളിയിച്ചാൽ മാത്രം മതി. കൊച്ചിയിൽ സാമ്പത്തിക കുറ്റകൃത്യത്തിനുള്ള പ്രത്യേക കോടതി വഴി ഇഡിക്ക് ഈ കാര്യങ്ങളിൽ സുഗമമായി നീങ്ങാനും കഴിയും. ബിനീഷുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ മുഴുവൻ ഇഡിയുടെ നീക്കം ആശങ്കയിലാക്കുന്നുണ്ട്.

ബംഗളൂരു മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിലായ ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടിൽ എൻഫോഴ്സ്മെന്റ് സംഘം പരിശോധന നടത്തിയിരുന്നു. രാവിലെ ഒമ്പത് മണിയോടെയാണ് ആറംഗ ഇ.ഡി ഉദ്യോഗസ്ഥർ മരുതംകുഴിയിലെ 'കോടിയേരി' യിൽ എത്തിയത്. വീട്ടിൽ ആരുമില്ലായിരുന്നു. താക്കോൽ കിട്ടാത്തതിനാൽ അകത്ത് കയറാനും കഴിഞ്ഞില്ല. തുടർന്ന് ബിനീഷുമായി ബന്ധപ്പെട്ടവരുമായി സംസാരിച്ച ശേഷം ബിനീഷിന്റെ ഭാര്യയടക്കമുള്ളവർ എത്തിയാണ് പരിശോധനയ്ക്ക് തുറന്ന് കൊടുത്തത്.

ബിനീഷിനു നിക്ഷേപമുണ്ടെന്നു കരുതുന്ന കാർ പാലസിൽ ഇഡി പരിശോധന നടത്തിയിട്ടുണ്ട്. 3 ബാങ്കുകളിലെ ബിനീഷിന്റെ ഇടപാടുകൾ പരിശോധിക്കും. ബിനീഷുമായി ബന്ധമുള്ള കണ്ണൂരിലെ വിവിധ സ്ഥാപനങ്ങളിലും ഇതേസമത്തു തന്നെ പരിശോധന നടത്തിയിരുന്നു. ബിനീഷിന്റെ അക്കൗണ്ടുകളിലെ വൻ നിക്ഷേപവും ആദായനികുതി റിട്ടേണും തമ്മിൽ വലിയ പൊരുത്തക്കേട് ഉണ്ടെന്നാണ് ബെംഗളൂരു പ്രത്യേക കോടതിയിൽ ഇഡി സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

7 വർഷത്തിനിടെ വരുമാനമായി കാണിച്ചിരിക്കുന്നത് 1,22,12,233 കോടി രൂപയാണ്. അക്കൗണ്ടിൽ എത്തിയത് 5,17,36,600 രൂപയും ഇതിനൊന്നും ബിനീഷ് മറുപടി നൽകിയിട്ടില്ല. ഇതുകൊണ്ടാണ് ബിനീഷിന്റെ കസ്റ്റഡി വീണ്ടും പ്രത്യേക കോടതി നീട്ടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP