Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഖമറുദ്ദീന് പൈവളികയിൽ 250 ഏക്കർ ഭൂമി; ടി.കെ. പൂക്കോയയുടെ മകൻ ഇഷാം ഗൾഫിലേക്ക് മുങ്ങി; ഖമറുദ്ദീന്റെ ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് ലീഗ് നേതൃത്വം

ഖമറുദ്ദീന് പൈവളികയിൽ 250 ഏക്കർ ഭൂമി; ടി.കെ. പൂക്കോയയുടെ മകൻ ഇഷാം ഗൾഫിലേക്ക് മുങ്ങി; ഖമറുദ്ദീന്റെ ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് ലീഗ് നേതൃത്വം

മറുനാടൻ ഡെസ്‌ക്‌

കാസർകോട്: നൂറ്റി അമ്പതു കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ഫാഷൻ ഗോൾഡിന് പൈവളികയിൽ 250 ഏക്കർ ഭൂമി കണ്ടെത്തി. ആരുമറിയാതെ മറച്ചു വെച്ചിരുന്ന ഈ ഭൂമി കേസ്സന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘമാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. പാണത്തൂരിൽ 250 ഏക്കർ ഭൂമി എം.സി ഖമറുദ്ദീന്റെ പേരിൽ വാങ്ങിയതായിട്ടാണ് ആദ്യം ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചതെങ്കിലും, ഭൂമി കണ്ടെത്താൻ പാണത്തൂരിൽ നടത്തിയ അന്വേഷണം വൃഥാവിലാവുകയായിരുന്നു.

പിന്നീടാണ് മഞ്ചേശ്വരം താലൂക്കിലെ പൈവളികയിൽ ഖമറുദ്ദീന്റെ പേരിൽ 250 ഏക്കർ ഭൂമി കണ്ടെത്തിയത്. നിക്ഷേപകരുടെ കടം വീട്ടാൻ ഒരാൾ ലക്ഷങ്ങൾ സഹായിക്കുമെന്ന് ഖമറുദ്ദീൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളോടും, പി. കെ. കുഞ്ഞാലിക്കുട്ടിയോടും, കണക്കെടുപ്പിന് മുസ്്ലീം ലീഗ് നിയോഗിച്ച കല്ലട്ര മാഹിൻ ഹാജിയോടും, പറഞ്ഞിരുന്നുവെങ്കിലും, ഖമറുദ്ദീനെ സാമ്പത്തികമായി സഹായിക്കാൻ ഒരാളും ഇല്ലെന്ന് ഇപ്പോൾ ബോധ്യമായി.

സ്വന്തം പേരിലുള്ള 250 ഏക്കർഭൂമി വിൽപ്പന നടത്തി കിട്ടുന്ന പണത്തെയാണ് ഖമറുദ്ദീൻ ”മറ്റൊരാളുടെ സഹായം” എന്ന് കള്ളം പറഞ്ഞത്. പൈവളികയിൽ ഗുജറാത്ത് സ്വകാര്യ വ്യവസായികൾ സ്ഥാപിക്കാൻ തുടങ്ങിയ സോളാർ പാടത്തിനോട് ചേർന്നാണ് 250 ഏക്കർ തരിശു നിലം ഖമറുദ്ദീൻ സ്വന്തമാക്കിയത്.

ഈ ഭൂമിയുടെ ആധാരവും ക്രൈംബ്രാഞ്ച് കണ്ടെടുത്തിട്ടുണ്ട്. അതിനിടയിൽ ഫാഷൻ ഗോൾഡ് ജൂവലറിയുടെ മാനേജിങ് ഡയരക്ടർ ചന്തേരയിലെ ടി.കെ. പൂക്കോയയുടെ മകൻ ഇഷാം ഗൾഫിലേക്ക് മുങ്ങി. കാസർകോട് പുതിയ ബസ്്സ്റ്റാന്റിൽ പ്രവർത്തിച്ചു വരുന്ന ഫാഷൻഗോൾഡ് ഷോറൂമിൽ അഞ്ചു വർഷക്കാലം സ്വർണ്ണവും പണവും കൈകാര്യം ചെയ്ത ഇഷാം ഇടയ്ക്ക് ഗൾഫിലേക്ക് പോവുകയും അജ്മാനിൽ പുതിയ ജൂവലറി ആരംഭിക്കുകയും ചെയ്തിരുന്നു.

അജ്മാൻ ജൂവലറിയും പൂട്ടിയതോടെ ഇഷാം നാട്ടിലെത്തി. ക്രൈംബ്രാഞ്ച് അന്വേഷണം മുറുകുകയും ജൂവലറി ഡയരക്ടർമാരെ ക്കൂടി കേസ്സിൽ പ്രതികളാക്കുമെന്ന് കണ്ടപ്പോൾ ദിവസങ്ങൾക്ക് മുമ്പാണ് ഇഷാം ഗൾഫിലേക്ക് കടന്നത്. കേസ്സിലുൾപ്പെട്ട എം.സി ഖമറുദ്ദീൻ, ടി.കെ. പൂക്കോയ, മറ്റു മൂന്ന് ഡയരക്ടർമാർ എന്നിവർ രാജ്യം വിടാതിരിക്കാൻ എല്ലാ വിമാനത്താവളങ്ങളിലും ക്രൈംബ്രാഞ്ച് ലുക്കഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം ഖമറുദ്ദീൻ വരുത്തിയ ബാധ്യത ഏറ്റെടുക്കാനാവില്ലെന്നാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്.
മധ്യസ്ഥനായി ലീഗ് ചുമതലപ്പെടുത്തിയ കല്ലട്ര മാഹിൻഹാജി, ഖമറുദ്ദിന്റെ ആസ്തിവിവരങ്ങൾ നൽകിയിട്ട് ഒരു മാസത്തിലധികമായെങ്കിലും നേതൃത്വം പ്രതികരിച്ചിട്ടില്ല. എം സി ഖമറുദ്ദീൻ ചെയർമാനും ടി കെ പൂക്കോയതങ്ങൾ എംഡിയുമായ ഫാഷൻ ഗോൾഡിൽ ലീഗിലെ പ്രധാനികളാണ് ഡയറക്ടർമാർ.

എണ്ണൂറോളംപേരിൽനിന്നായി 150 കോടി രൂപയാണ് കാസർകോട് ജില്ലയിലെ ലീഗ് നേതാക്കൾ ജൂവലറിയുടെ മറവിൽ തട്ടിയെടുത്തത്. 96 കോടി രൂപ നിക്ഷേപമായും 50 കോടിയിലധികം രൂപ സ്വർണ സ്‌കീമുകളിലൂടെയുംവാങ്ങി. പാർട്ടി അണികളും ലീഗനുഭാവ പ്രവാസി സംഘടനാ പ്രവർത്തകരുമാണ് തട്ടിപ്പിനിരയായവരിലേറെയും. ജൂവലറി പൂട്ടിയപ്പോൾതന്നെ ഖമറുദ്ദീൻ ആസ്തികൾ വിറ്റു. കമ്പനി നിയമപ്രകാരം രജിസ്റ്റർചെയ്തതിനാൽ ബാക്കി ആസ്തികൾ ഡയറക്ടർമാർക്കോ മധ്യസ്ഥനോ വിൽക്കാനാവില്ല. കമ്പനി രേഖയിലെവിടെയും പൊതുജനങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിച്ചതായും കാണിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP