Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫലം വൈകുന്നത് തപാൽ വോട്ടുകൾ എണ്ണുന്നതിനാൽ; പലയിടത്തും വോട്ട് എപ്പോൾ എണ്ണിത്തീരുമെന്നു പോലും വ്യക്തമല്ല; പെൻസിൽവാനിയയിലെ അടുത്ത അപ്ഡേഷൻ പ്രാദേശികസമയം രാവിലെ ഒൻപതിനു ശേഷം; മിഷഗണിലും അന്തിമഫലം വരാൻ ദിവസങ്ങൾ എടുക്കം; അമേരിക്കൻ പ്രസിഡന്റ് ആര് എന്ന് അറിയാൻ ദിവസങ്ങൾ വേണ്ടിവരുമെന്ന് ന്യൂയോർക്ക് ടൈംസ്

ഫലം വൈകുന്നത് തപാൽ വോട്ടുകൾ എണ്ണുന്നതിനാൽ; പലയിടത്തും വോട്ട് എപ്പോൾ എണ്ണിത്തീരുമെന്നു പോലും വ്യക്തമല്ല; പെൻസിൽവാനിയയിലെ അടുത്ത അപ്ഡേഷൻ പ്രാദേശികസമയം രാവിലെ ഒൻപതിനു ശേഷം; മിഷഗണിലും അന്തിമഫലം വരാൻ ദിവസങ്ങൾ എടുക്കം; അമേരിക്കൻ പ്രസിഡന്റ് ആര് എന്ന് അറിയാൻ ദിവസങ്ങൾ വേണ്ടിവരുമെന്ന് ന്യൂയോർക്ക് ടൈംസ്

മറുനാടൻ ഡെസ്‌ക്‌

വാഷ്ങ്്ടൺ: അമേരിക്കൻ തെരഞ്ഞെടുപ്പിന്റെ അന്തിമ ഫലം പുറത്തുവരാൻ ദിവസങ്ങൾ വേണ്ടി വരുമെന്ന് ന്യൂയേർക്ക് ടൈസ്. കോവിഡ് കാലമായതിനാൽ പത്തുകോടിയോളം പേർ തപാൽവോട്ടുകൾ ചെയ്തത് എണ്ണുന്നതാണ് സമയം എടുക്കുന്നത്. കഴിഞ്ഞ വർഷം യുഎസിൽ വോട്ടെണ്ണൽ കഴിഞ്ഞ് മണിക്കൂറുകൾക്കകം ഫലപ്രഖ്യാപനമുണ്ടായിരുന്നു.

എന്നാൽ ഇത്തവണ അവസാന വിജയിയെ പ്രഖ്യാപിക്കുന്നത് ഇനിയും വൈകുമെന്ന സൂചനകളാണുള്ളത്. ആർക്കൊപ്പം നിൽക്കുമെന്ന് ഉറപ്പില്ലാത്ത സ്വിങ് സ്റ്റേറ്റുകളാണ് നിലവിൽ ട്രംപിന്റെയും ഡമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡന്റെയും പ്രതീക്ഷകളെ അനിശ്ചിതത്വത്തിലേക്കു വീഴ്‌ത്തിയത്. പലയിടത്തും വോട്ട് എപ്പോൾ എണ്ണിത്തീരുമെന്നു പോലും വ്യക്തമല്ല. ഇതിനിടെ തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഡോണൾഡ് ട്രംപ് സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.

മിഷിഗൻ, വിസ്‌കോൻസെൻ, നോർത്ത് കാരലൈന, ജോർജിയ, നെവാഡ എന്നീ സ്റ്റേറ്റുകളിൽ ആരു ജയിക്കുമെന്നു പ്രവചിക്കാൻ ഭൂരിപക്ഷം മാധ്യമസ്ഥാപനങ്ങൾക്കും ഇതുവരെ സാധിച്ചിട്ടില്ല. ഈ നിർണായക സംസ്ഥാനങ്ങളിൽ പോസ്റ്റൽ വോട്ട് ഉൾപ്പെടെ എണ്ണുന്നതാണു പ്രശ്നം. കോവിഡ് ഭീതിയിൽ പത്തു കോടിയിലേറെ പേർ ഇത്തവണ നേരത്തേ സജ്ജമാക്കിയ ബൂത്തുകളിലും പോസ്റ്റൽ വോട്ടും ചെയ്തതായാണു കണക്കുകൾ. മിഷിഗനിലും പെൻസിൽവേനിയയിലും ഇനിയും ദിവസങ്ങളെടുത്തു മാത്രമേ വോട്ടെണ്ണിത്തീരൂ എന്നാണ് റിപ്പോർട്ടുകൾ. പക്ഷേ ഈ സംസ്ഥാനങ്ങളിൽ നിലവിൽ ലീഡ് ചെയ്യുന്നത് ട്രംപ് ആണ്.

29 ഇലക്ടറൽ വോട്ടുകളുള്ള നിർണായകമായ ഫ്ലോറിഡ ട്രംപ് സ്വന്തമാക്കിയതിനു പിന്നാലെ ഇനി തിരഞ്ഞെടുപ്പ് നിരീക്ഷകർ ഉറ്റുനോക്കുന്ന സ്റ്റേറ്റുകളിലൊന്ന് പെൻസിൽവേനിയയാണ്. എന്നാൽ ഇവിടെ വോട്ടെണ്ണലിന്റെ അടുത്ത അപ്ഡേഷൻ പ്രാദേശികസമയം രാവിലെ ഒൻപതിനു ശേഷം മാത്രമേ ലഭിക്കുകയുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കി (ഇന്ത്യൻ സമയത്തേക്കാൾ ഏകദേശം പത്തരമണിക്കൂർ പിന്നിലാണ് യുഎസ് സമയം) 20 നിർണായക ഇലക്ടറൽ വോട്ടുകളാണ് പെൻസിൽവേനിയയിലുള്ളത്. എല്ലാ കണ്ണുകളും സ്വിങ് സ്റ്റേറ്റുകളിലാണെന്ന് 'ദ് വാഷിങ്ടൻ പോസ്റ്റ്' റിപ്പോർട്ട് ചെയ്യുന്നു. ദിവസങ്ങൾ കാത്തിരുന്നതിനു ശേഷം മാത്രമേ ഫലം ലഭിക്കുകയുള്ളൂവെന്ന് ന്യൂയോർക്ക് ടൈംസും റിപ്പോർട്ട് ചെയ്യുന്നു

'ന്യൂയോർക്ക് ടൈംസ്' റിപ്പോർട്ട് പ്രകാരം ആകെയുള്ള 538 ഇലക്ടറൽ വോട്ടുകളിൽ 227 എണ്ണവും ബൈഡൻ സ്വന്തമാക്കിക്കഴിഞ്ഞു. ട്രംപ് നേടിയത് 213 വോട്ട്. ആകെ 270 വോട്ടുകളാണു പ്രസിഡന്റ് സ്ഥാനത്തേക്കു വിജയിക്കാൻ വേണ്ടത്. 'ദ് ഗാർഡിയന്റെ' കണക്ക് പ്രകാരം 238 വോട്ടുകളാണ് ബൈഡനു ലഭിച്ചത്, ട്രംപിന് 213ഉം. ഫോക്‌സ് ന്യൂസും ഇതേ ഫലമാണ് പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ 'സിഎൻഎൻ റിപ്പോർട്ട് പ്രകാരം ബൈഡന് 220ഉം ട്രംപിന് 213ഉം വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്.

മയാമി മേഖലയിലെ ക്യൂബൻഅമേരിക്കൻസ് കാര്യമായി സഹായിച്ചില്ലെന്നാണ് ബൈഡൻ പക്ഷത്തിന്റെ വിലയിരുത്തൽ. എന്നാൽ ഒഹായോവിലെ നഗരഭാഗങ്ങളിൽ അപ്രതീക്ഷിതമായി കരുത്തു കാണിക്കാനായി. 2016ൽ ട്രംപിന്റെ വിജയത്തിൽ നിർണായകമായ പെൻസിൽവേനിയ, വിസ്‌കോൻസെൻ, മിഷിഗൻ എന്നിവിടങ്ങളിലെ വോട്ടെണ്ണൽ പൂർത്തിയാകാണ് ബൈഡൻ പക്ഷം കാത്തിരിക്കുന്നത്. ഫ്ലോറിഡയിലെ പരാജയവും ബൈഡനെ നിരാശനാക്കുന്നില്ല.

നേരിയ വ്യത്യാസത്തിൽ മാത്രമായിരിക്കും ഫ്ലോറിഡ കൈവിടുകയെന്നത് നേരത്തേ വ്യക്തമാക്കിയിരുന്നുവെന്നാണ് ഡമോക്രാറ്റുകൾ പറയുന്നത്. സമാനമായി ഫ്ലോറിഡയിൽ ട്രംപിന് 51.3 ശതമാനവും ബൈഡന് 47.9 ശതമാനവുമായിരുന്നു വോട്ട്. 3.4 ശതമാനത്തിന്റെ വ്യത്യാസം. എന്നാൽ 2016ൽ ട്രംപും ( 49.02%) ഹിലറിയും (47.82%) തമ്മിൽ വോട്ടിൽ 1.2 ശതമാനത്തിന്റെ മാത്രം വ്യത്യാസമായിരുന്നു ഇവിടെ.

'ഫ്ലോറിഡയിൽ ഞങ്ങൾ അവകാശവാദം ഉന്നയിച്ചിരുന്നില്ല. ജയിക്കാൻ ഇനിയും എത്രയേറെ വഴികളുണ്ട്...' ഡമോക്രാറ്റിക് പാർട്ടി പ്രസ്താവനയിൽ വ്യക്തമാക്കി. നിർണായക സംസ്ഥാനങ്ങളായ ന്യൂജഴ്‌സിയും ന്യൂയോർക്കും പിടിച്ചതും ഡമോക്രാറ്റുകൾക്ക് ആശ്വാസം പകരുന്നുണ്ട്. ന്യൂയോർക്കിൽ ട്രംപിന് 12 ലക്ഷം വോട്ടു കിട്ടിയപ്പോൾ ബൈഡന് വോട്ട് 22 ലക്ഷമായിരുന്നു. ഡമോക്രാറ്റുകൾക്കൊപ്പം നിൽക്കുന്ന കൊളറാഡോ, കണക്ടിക്കട്ട്, ഡെലാവർ, ഇലിനോയി, മാസച്യുസിറ്റ്സ്, ന്യൂ മെക്സിക്കോ, വെർമോണ്ട്, വിർജീനിയ എന്നീ സ്റ്റേറ്റുകൾ ബൈഡൻ നിലനിർത്തി. ട്രംപാകട്ടെ അലബാമ, അർക്കാൻസസ്, കെന്റക്കി, ലൂസിയാന, മിസിസ്സിപ്പി, നെബ്രാസ്‌ക, നോർത്ത് ഡക്കോട്ട, ഒക്ലഹോമ, സൗത്ത് ഡക്കോട്ട, ടെന്നസി, െവസ്റ്റ് വിർജീനിയ, വയോമിങ്, ഇന്ത്യാന, സൗത്ത് കാരലൈന എന്നിവിടങ്ങളിലും വിജയമുറപ്പിക്കുന്നതായി 'ന്യൂയോർക്ക് ടൈംസ്' റിപ്പോർട്ട് ചെയ്യുന്നു.

ഫ്‌ളോറിഡയിലെ ജയത്തിന് പിന്നാലെ ട്വിറ്ററിലൂടെ വിജയം അവകാശപ്പെട്ട് ട്രംപ് രംഗത്ത് എത്തി. നാം വൻ പ്രകടനം നടത്തിയിരിക്കുന്നു. പക്ഷേ തെരഞ്ഞെടുപ്പിനെ തന്നെ അട്ടിമറിക്കാൻ അവർ ശ്രമിക്കുകയാണ്. അതിന് അവരെ നാം സമ്മതിക്കില്ല. വോട്ടിങ് കഴിഞ്ഞ ശേഷം വോട്ടു ചെയ്യാൻ ആർക്കും ആവില്ല. ഇന്ന് രാത്രിയിൽ ഞാനൊരു വലിയ പ്രഖ്യാപനം നടത്തും. ഒരു വൻ വിജയത്തിന്റെ പ്രഖ്യാപനം - ട്രംപ് ട്വിറ്ററിൽ കുറിച്ചു. എന്നാൽ ബൈഡനും പ്രതീക്ഷ കൈവിട്ടിട്ടില്ല.

കമല ഹാരിസിനൊപ്പം ഡെമോക്രാറ്റിക് പാർട്ടി പ്രവർത്തകരെ കണ്ട ബൈഡൻ അമേരിക്ക പിടിച്ചെടുക്കാനുള്ള വഴിയിലാണ് തങ്ങളെന്നും വിജയം സുനിശ്ചിതമാണെന്നും അവകാശപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലം പൂർണമായും പുറത്തു വരാൻ അൽപം സമയമെടുത്താലും വിജയിക്കുമെന്ന് തനിക്ക് ഉറച്ച വിശ്വാസമുണ്ടെന്നും പ്രതീക്ഷ കൈവിടരുതെന്നും ബൈഡൻ അണികളോട് പറഞ്ഞു. തെരഞ്ഞെടുപ്പിലെ ജേതാവിനെ തീരുമാനിക്കേണ്ടത് താനോ ട്രംപോ അല്ലെന്നും അമേരിക്കയിലെ ജനങ്ങളാണെന്നും ബൈഡൻ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP