Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലീഡ് നില ഇപ്പോഴത്തെ രീതിയിൽ തുടർന്നാൽ ജയം ട്രംപിന്; റിപ്പബ്ലിക്കൻസിന് ലഭിക്കുക മുന്നുറോളം സീറ്റുകൾ; സ്വിങ് സ്റ്റേറ്റുകൾ ഏറെയും ട്രംപിനൊപ്പം; തപാൽവോട്ടുകൾ എണ്ണിക്കഴിയുമ്പോൾ കാര്യങ്ങൾ മാറുമെന്ന് ഡെമോക്രാറ്റുകൾ; വൈകി കിട്ടിയ തപാൽ വോട്ടുകൾ എണ്ണുതിനെതിരെ ട്രംപ് കോടതിയിൽ പോവുന്നത് കാര്യങ്ങൾ സങ്കീർണ്ണമാക്കും; നിലവിൽ ബൈഡൻ 238 ട്രംപ് 213

ലീഡ് നില ഇപ്പോഴത്തെ രീതിയിൽ തുടർന്നാൽ ജയം ട്രംപിന്; റിപ്പബ്ലിക്കൻസിന് ലഭിക്കുക മുന്നുറോളം സീറ്റുകൾ; സ്വിങ് സ്റ്റേറ്റുകൾ ഏറെയും ട്രംപിനൊപ്പം; തപാൽവോട്ടുകൾ എണ്ണിക്കഴിയുമ്പോൾ കാര്യങ്ങൾ മാറുമെന്ന് ഡെമോക്രാറ്റുകൾ; വൈകി കിട്ടിയ തപാൽ വോട്ടുകൾ എണ്ണുതിനെതിരെ ട്രംപ് കോടതിയിൽ പോവുന്നത് കാര്യങ്ങൾ സങ്കീർണ്ണമാക്കും; നിലവിൽ ബൈഡൻ 238 ട്രംപ് 213

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ങ്ടൺ: വൈകി കിട്ടിയ തപാൽ വോട്ടുകൾ എണ്ണുതിന്റെ കാര്യത്തിൽ അനിശ്ചിതത്വം നിൽനിക്കുന്ന അമേരിക്കൻ തെരഞ്ഞെടുപ്പിൽ അത്ഭുദങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ ജയം ഡൊണാൾഡ് ട്രംപിന് തന്നെ. ഇനി ഫലം വരാനുള്ള ചാഞ്ചാടുന്ന സംസ്ഥാനങ്ങൾ എന്നറിയപ്പെടുന്നവയിൽ ഭൂരിഭാഗത്തിലും ലീഡ് ചെയ്യുന്നത് ട്രംപ് ആണ്.

അതുകൂടി കൂട്ടിയാൽ 295നും 300 ഇടയിലുള്ള വ്യക്തമായ ഭൂരിപക്ഷത്തോടെ ട്രംപ് അധികാരത്തിൽ ഏറുമെന്നാണ് കരുതുന്നത്. എന്നാൽ ബൈഡൻ പങ്കവും പ്രതീക്ഷ കൈവിട്ടില്ല. ഈ സംസ്ഥാനങ്ങളിൽ തപാൽ ബാലറ്റുകൾ എണ്ണിക്കഴിയുന്നതോടെ ചിലതിൽ എങ്കിലും കാര്യങ്ങൾ അനുകൂലം ആവുമെന്നാണ് അവർ കരുതുന്നത്. ഇത്തവ കോവിഡ് കാരണം പത്തുകോടിയോളം പേരാണ് തപാൽ വോട്ട് പ്രയോജനപ്പെടുത്തിയത്.

എന്നാൽ ട്രംപും റിപ്പബ്ലിക്കൻ പാർട്ടിയും തുടക്കം മുതൽ ഇതിനെ എതിർക്കയായിരുന്നു. അതുകൊണ്ടുതന്നെ നേരത്തെ പോൾ ചെയ്ത വോട്ടുകളിൽ നല്ലൊരു ശതമാനവും ബൈഡനാണെന്നാണ് ഇവർ കരുതുന്നത്. അതിനിടെ വൈകിക്കിട്ടിയ തപാൽ വോട്ടുകൾ എണ്ണുന്നതിനെതിരെ താൻ സൂപ്രീംകോടതിയെ സമീപിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

അവസാനത്തെ കക്ഷിനില അറിയുമ്പോൾ ബൈഡൻ 238 സീറ്റും ട്രംപ് 213 സീറ്റും നേടിയിട്ടുണ്ട്. സെനറ്റിലേയ്ക്കുള്ള തിരഞ്ഞെടുപ്പിൽ 47 സീറ്റുകളിൽ ഇരു പാർട്ടികളും ലീഡ് ചെയ്യുന്നു. യുഎസ് കോൺഗ്രസ്സിലേയ്ക്കുള്ള തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ 183 സീറ്റുകളിലും റിപ്പബ്ലിക്കന്മാർ 174 സീറ്റുകളിലും ലീഡ് ചെയ്യുന്നു.

ഏഴ് സംസ്ഥാനങ്ങളിലാണ് ഇനി ഫലമറിയാനുള്ളത്. നെവാഡ, വിസ്‌കോൺസിൻ, മിഷിഗൺ, പെൻസിൽവേനിയ, നോർത്ത് കരോലിന, ജോർജ്ജിയ, അലാസ്‌ക എന്നിവിടങ്ങളിൽ. 19 സംസ്ഥാനങ്ങളിൽ ജോ ബൈഡനും 24 സംസ്ഥാനങ്ങളിൽ ട്രംപും വിജയം നേടി. അതേസമയം ഏറ്റവും കൂടുതൽ ഇലക്ടറൽ കോളേജ് വോട്ടുകളുള്ള (55) സംസ്ഥാനമായ കാലിഫോർണിയ ബൈഡൻ നേടി. 38 വോട്ടുള്ള ടെക്‌സാസിൽ ട്രംപ് വിജയിച്ചു.

29 വോട്ടുള്ള ഫ്‌ളോറിഡ, 18 വോട്ടുള്ള ഒഹായോ തുടങ്ങിയവ ട്രംപ് ജയിച്ചു. അതേസമയം ന്യൂയോർക്ക് (29), ഇല്ലിനോയ്‌സ് (20) തുടങ്ങിയവ ബൈഡൻ പിടിച്ചു. പെൻസിൽവേനിയ (20), മിഷിഗൺ (16), ജോർജ്ജിയ (16), നോർത്ത് കരോളിന (15) എന്നിവയാണ് ഇനി ഫലം വരാനുള്ള സംസ്ഥാനങ്ങളിൽ കൂടുതൽ ഇലക്ടറൽ വോട്ടുള്ളവ.

വാഷിങ്ടൺ (12), ഓറിഗോൺ (7), കാലിഫോർണിയ (55), അരിസോണ (11), ന്യൂമെക്‌സിക്കോ (5), കൊളറാഡോ (9), മിനിസോട്ട (10), ഇല്ലിനോയ്‌സ് (20), വിർജിനിയ (13), മേരിലാൻഡ് (10), ഡെലാവെയർ (3), ന്യൂജഴ്‌സി (14), ന്യൂയോർക്ക് (29), കണക്ടികട്ട് (7), മസാച്ചുസെറ്റ്‌സ് (11), വെർമോണ്ട് (3), ന്യൂ ഹാംപ്ഷയർ (4), മെയിൻ (4), ഹവായ് (4) എന്നീ സംസ്ഥാനങ്ങളാണ് ബൈഡൻ വിജയിച്ചത്. ഫ്‌ളോറിഡ (29), സൗത്ത് കരോലിന (9), അലബാമ (9), മിസിസ്സിപ്പി (6), അലബാമ (9), ടെന്നിസി (11), കെന്റക്കി (8), വെസ്റ്റ് വിർജിനിയ (5), ഒഹായോ (18), ഇന്ത്യാന (11), ലോവ (6), മിസ്സൂറി (10), അർക്കൻസാസ് (6), ലൂസിയാന (8), ടെക്‌സാസ് (38), ഓക്ലഹാമ (7), കൻസാസ് (6), നെബ്രാസ്‌ക (5), സൗത്ത് ഡാക്കോട്ട (3), നോർത്ത് ഡക്കോട്ട (3), വ്യോമിങ് (3), മൊണ്ടാന (3), ഇഡാഹോ (4), യൂട്ടാ (6) എന്നീ സംസ്ഥാനങ്ങളാണ് ട്രംപ് നേടിയത്.

അതിനിടെ ഫ്ളോറിഡയിലെ ജയം വൻ ആത്വിശ്വാസമാണ് ട്രംപിന് ഉണ്ടാക്കിയത്. ഫ്ളോറിഡ പിടിച്ചാൽ അമേരിക്ക പിടിച്ചു എന്നൊരു ചൊല്ലുതന്നെയുണ്ട്. നിർണായക സ്വിങ്് സ്റ്റേറ്റുകൾ ആയ ഫ്ളോറിഡയിലും ടെക്‌സാസിയും വിജയിച്ചത് ട്രംപിന് വൻ പ്രതീക്ഷയാണ് ഉയർത്തുന്നത്. .270 ഇലക്ടറൽ വോട്ടുകൾ നേടുന്നയാൾ ജയിക്കും എന്നിരിക്കേ 29 ഇലക്ടറൽ വോട്ടുകളുള്ള ഫ്ളോറിഡയിലെ വിജയം ട്രംപിന് ആത്മവിശ്വാസം പകരുന്നുണ്ട്.ഫ്ളോറിഡയ്ക്കൊപ്പം ടെക്‌സാസിലെയും ഓഹിയോയിലും വിജയം ട്രംപിനൊപ്പം നിന്നു. ഓഹിയോ പിടിക്കുക വഴി 18 ഇലക്ടർ വോട്ടുകളാണ് ഇതുവഴി ട്രംപ് പെട്ടിയിലാക്കിയത്.

ഫ്‌ളോറിഡയിലെ ജയത്തിന് പിന്നാലെ ട്വിറ്ററിലൂടെ വിജയം അവകാശപ്പെട്ട് ട്രംപ് രംഗത്ത് എത്തി. നാം വൻ പ്രകടനം നടത്തിയിരിക്കുന്നു. പക്ഷേ തെരഞ്ഞെടുപ്പിനെ തന്നെ അട്ടിമറിക്കാൻ അവർ ശ്രമിക്കുകയാണ്. അതിന് അവരെ നാം സമ്മതിക്കില്ല. വോട്ടിങ് കഴിഞ്ഞ ശേഷം വോട്ടു ചെയ്യാൻ ആർക്കും ആവില്ല. ഇന്ന് രാത്രിയിൽ ഞാനൊരു വലിയ പ്രഖ്യാപനം നടത്തും. ഒരു വൻ വിജയത്തിന്റെ പ്രഖ്യാപനം - ട്രംപ് ട്വിറ്ററിൽ കുറിച്ചു. എന്നാൽ ബൈഡനും പ്രതീക്ഷ കൈവിട്ടിട്ടില്ല.

കമല ഹാരിസിനൊപ്പം ഡെമോക്രാറ്റിക് പാർട്ടി പ്രവർത്തകരെ കണ്ട ബൈഡൻ അമേരിക്ക പിടിച്ചെടുക്കാനുള്ള വഴിയിലാണ് തങ്ങളെന്നും വിജയം സുനിശ്ചിതമാണെന്നും അവകാശപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലം പൂർണമായും പുറത്തു വരാൻ അൽപം സമയമെടുത്താലും വിജയിക്കുമെന്ന് തനിക്ക് ഉറച്ച വിശ്വാസമുണ്ടെന്നും പ്രതീക്ഷ കൈവിടരുതെന്നും ബൈഡൻ അണികളോട് പറഞ്ഞു. തെരഞ്ഞെടുപ്പിലെ ജേതാവിനെ തീരുമാനിക്കേണ്ടത് താനോ ട്രംപോ അല്ലെന്നും അമേരിക്കയിലെ ജനങ്ങളാണെന്നും ബൈഡൻ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP