Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വേൾഡ് മലയാളി കൗൺസിൽ വാഷിങ്ടൺ ഡി സി പ്രോവിൻസ് യൂത്ത് ഫോറത്തിന്റെ നേതൃത്വത്തിൽ ഹാലോവീൻ ആഘോഷം

വേൾഡ് മലയാളി കൗൺസിൽ വാഷിങ്ടൺ ഡി സി പ്രോവിൻസ് യൂത്ത് ഫോറത്തിന്റെ നേതൃത്വത്തിൽ ഹാലോവീൻ ആഘോഷം

സ്വന്തം ലേഖകൻ

ഈ വർഷത്തെ ഹാലോവീൻ ആഘോഷം, വേൾഡ് മലയാളി കൗൺസിൽ വാഷിങ്ടൺ ഡി സി പ്രോവിൻസിന്റെ കീഴിലുള്ള യൂത്ത് ഫോറത്തിന്റെ നേതൃത്വത്തിൽ, വർണ്ണാഭമായ പരിപാടികളോടെ, ഒരു സൂം മീറ്റിങ് മാതൃകയിൽ, കഴിഞ്ഞ ഒക്ടോബർ 25ന് ആഘോഷിച്ചു. ഒക്ടോബർ 25ന് അമേരിക്കൻ സമയം (EST) രാവിലെ പത്ത് മണിക്ക് ആരംഭിച്ച ആഘോഷ പരിപാടിയിൽ, പ്രസിഡന്റ് മോഹൻകുമാർ അറുമുഖത്തിനും മറ്റ് ഓഫീസ് ഭാരവാഹികൾക്കും വേണ്ടി, WMC വാഷിങ്ടൺ ഡി സി പ്രോവിൻസ് സെക്രട്ടറി Dr. മധു നമ്പ്യാർ എല്ലാവർക്കും സ്വാഗതം പറഞ്ഞു.ഹാലോവീൻ ആഘോഷത്തിനെക്കുറിച്ചും, അമേരിക്കൻ സംസ്‌കാരത്തെക്കുറിച്ചും ലോകത്തെമ്പാടുമുള്ള മലയാളികളുടെ ഇടയിൽ അവബോധം സൃഷ്ടിക്കുന്നതിനും അതോടൊപ്പം ഇന്നത്തെ യുവതലമുറക്ക്, നേതൃത്വപരിശീലനം നൽകുന്നതിനും കൂടിയാണ് ആഘോഷം നടത്തിയതെന്ന് മധു നമ്പ്യാർ ഈ സന്ദർഭത്തിൽ എടുത്ത് പറഞ്ഞു.

WMC വാഷിങ്ടൺ ഡി സി പ്രോവിൻസ് യൂത്ത് ഫോറം സിക്രട്ടറി അശ്വതി മേനോനും യൂത്ത് വൈസ് പ്രസിഡന്റ് പാർവ്വതി പുല്ലാഞ്ഞോടനും പരിപാടിയുടെ എംസിമാരായിരുന്നു. WMC വാഷിങ്ടൺ ഡി സി പ്രോവിൻസ് യൂത്ത് ഫോറം പ്രസിഡന്റ് Dr അർജുൻ മോഹൻ കുമാർ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും യൂത്ത് ടീമിന്റെ ഭാവി പരിപാടികളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. WMC വാഷിങ്ടൺ ഡി സി പ്രോവിൻസിന്റെ ഗ്ലോബൽ യൂത്ത് കൺവീനർ Dr അഞ്ജലി ഷാഹി, ഈ കോവിഡ് കാലത്ത് സമൂഹം തീർച്ചയായും പാലിക്കേണ്ട സോഷ്യൽ ഡിസ്റ്റൻസിങ്ങിനെക്കുറിച്ചും മറ്റ് പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചും സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിന് യുവാക്കൾ മുന്നിട്ടിറങ്ങേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞു.

പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത പ്രശസ്ത നടനും എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ ശ്രീ തമ്പി ആന്റണി, ഇന്നത്തെ യുവതലമുറ, ഭാവിയുടെ ശോഭനമായ ഉന്നതിക്ക് വേണ്ടി ഇടപെടേണ്ടതിനെക്കുറിച്ചും സമൂഹത്തിന്റെ ആവശ്യങ്ങളറിഞ്ഞു കൊണ്ട് സ്വയം തയ്യാറാകേണ്ടതിനെക്കുറിച്ചും സംസാരിച്ചത്, പങ്കെടുത്തവരെ ആവേശം കൊള്ളിച്ചു.

ഹാലോവീനെക്കുറിച്ചും, ഹാലോവീൻ ആഘോഷത്തോടനുബന്ധിച്ചുള്ള 'ട്രിക്ക് ഓർ ട്രീറ്റ്', ഹാലോവീൻ പംപ്കിൻ, 'ജാക്ക്-ഓ-ലാന്റേൺ' എന്നിവയെക്കുറിച്ച് യൂത്ത് ടീം അവതരിപ്പിച്ച വീഡിയോ വളരെ ശ്രദ്ധിക്കപ്പെട്ടു. ഹാലോവീൻ കുക്കീസിനെക്കുറിച്ചും മറ്റ് ഭക്ഷണരീതികളെക്കുറിച്ചും അഞ്ജലി ഷാഹിയും ആതിരാ ഷാഹിയും അവതരിപ്പിച്ച പ്രസന്റേഷനും ശ്രദ്ധിക്കപ്പെട്ടു.

പരിപാടികൾക്കൊടുവിൽ, ഭാരതീയ സംഗീതവും പാശ്ചാത്യസംഗീതവും കോർത്തിണക്കിക്കൊണ്ട്, പ്രശസ്ത പിന്നണി ഗായിക, അമൃത ജയകുമാറും തിരുവനന്തപുരം വനിതാ കോളജിൽ നിന്ന് പ്രൊഫസറായി വിരമിച്ച Dr ജയകുമാറും അവതരിപ്പിച്ച ഗാനമേള പരിപാടിയിൽ പങ്കെടുത്തവർക്ക് പുതിയൊരനുഭവമായിരുന്നു.

സെക്രട്ടറി മധു നമ്പ്യാർ എല്ലാവർക്കും നന്ദി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP