Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിനാൻ റിലീഫ് കമ്മറ്റി സമാപന യോഗം ചേർന്നു

സിനാൻ റിലീഫ് കമ്മറ്റി സമാപന യോഗം ചേർന്നു

സ്വന്തം ലേഖകൻ

മനാമ: സിനാൻ റിലീഫ് കമ്മറ്റി സമാപന യോഗം ചേർന്നു. കെ എം സി സി ഓഫീസിൽ വെച്ച് കോവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ചായിരുന്നു യോഗം. സിനാൻ കമ്മിറ്റി ഭാരവാഹികൾ, കെഎംസിസിയുടെ ജില്ലാ, ഏരിയ, മണ്ഡലം നേതാക്കന്മാർ യോഗത്തിൽ സംബന്ധിച്ചു. സിനാൻ റിലീഫ് കമ്മിറ്റി ചെയർമാൻ ഷാഫി പാറക്കട്ട അധ്യക്ഷത വഹിച്ച യോഗത്തിൽ ജോയിന്റ് കൺവീനർ റിയാസ് സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് അഷ്റഫ് മഞ്ചേശ്വരം യോഗം ഉദ്ഘാടനം ചെയ്തു.

കാസർഗോഡ് ജില്ലയിൽ പൊവ്വൽ സ്വദേശിയായ സിനാൻ ഏറെ സ്വപ്നങ്ങളുമായിട്ടാണ് ബഹ്‌റൈനിലെത്തിയത്. രോഗികളായ മാതാപിതാക്കളും മൂന്ന് സഹോദരിമാരും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സിനാൻ. 24കാരനായ സിനാൻ സെൻട്രൽ മാർക്കറ്റിൽ തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്തുവരുന്നതിനിടെയാണ് വിധി വില്ലനായത്.

ജോലിക്കിടെ വയറു വേദനയും ക്ഷീണവും അനുഭവപ്പെട്ടത്തിനെ തുടർന്ന് ആശുപത്രിയിലെത്തിയ സിനാനെ കാത്തിരുന്നത് അത്ര ശുഭകരമായ വാർത്തയായിരുന്നില്ല. ഗുരുതരമായ ആരോ?ഗ്യ പ്രശ്‌നമാണെന്നും നാട്ടിലെത്തി വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേമാകണമെന്നും ബഹ്‌റൈനിൽ ചികിത്സിച്ച ഡോക്ടർമാർ നിർദേശിച്ചു. നാട്ടിലെത്തിയ ശേഷം നടത്തിയ പരിശോധനയിൽ രണ്ട് വൃക്കകളുടെയും സ്ഥിതി അതീവ ?ഗുരുതരമാണെന്നും വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് മാത്രമേ ജീവൻ രക്ഷാക്കാനാവൂ എന്നും ഡോക്ടർമാർ വ്യക്തമാക്കി. തുടർന്ന് സിനാന്റെ ചികിത്സക്കും മറ്റും ചെലവ് വരുന്ന ഭീമമായ തുക സ്വരൂപ്പിക്കുവാൻ വേണ്ടി ബഹ്റൈൻ കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിനാൻ റിലീഫ് കമ്മിറ്റി രൂപീകരിക്കുകയായിരുന്നു.

കെഎംസിസി സൗത്ത് സോൺ പ്രസിഡണ്ട് റഷീദ് ആറ്റൂർ, കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് അഷ്റഫ് അഴിയൂർ , അഷ്റഫ് പെർള, ബാവ പുത്തൂർ അഷ്റഫ് ടികെ എന്നിവർ സംസാരിച്ചു. ഇന്ത്യൻ രൂപ 25,55,726 കമ്മിറ്റിക്ക് സ്വരൂപിക്കാൻ കഴിഞ്ഞുവെന്നും ഇതിനുവേണ്ടി സഹായിച്ച സഹകരിച്ച എല്ലാവർക്കു നന്ദിയറിയിക്കുന്നതായി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ജോയിന്റ് കൺവീനർ റിയാസ് പട്ള റിപ്പോർട്ട് അവതരിപ്പിക്കുകയും ജില്ലാ ട്രഷറർ കുഞ്ഞാമു ബെദിര നന്ദി പറയുകയും ചെയ്തു.

സിനാൻ കമ്മിറ്റി കോർഡിനേറ്റർമാരായ റഫീഖ് ക്യാമ്പസ്, മമ്മൂ മല്ലം, സത്താർ ഉപ്പള, അബ്ദുള്ള പുത്തൂർ, ഇബ്രാഹിം ചാല, മുൻ ജില്ലാ പ്രസിഡന്റ് ഹമീദ് പുത്തൂർ മണ്ഡലം കമ്മിറ്റി ഭാരവാഹികളായ അലി ബമ്പ്രാണ, തുടങ്ങിയവർ സംബന്ധിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP