Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പത്ത് ജഡ്ജിമാർക്ക് സ്ഥലം മാറ്റം; മാറി പോകുന്നവരിൽ സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എൻഐഎ ചാർജ് ചെയ്ത കേസുകൾ പരിഗണിക്കുന്ന ജില്ലാ ജഡ്ജി പി.കൃഷ്ണകുമാറും

പത്ത് ജഡ്ജിമാർക്ക് സ്ഥലം മാറ്റം; മാറി പോകുന്നവരിൽ സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എൻഐഎ ചാർജ് ചെയ്ത കേസുകൾ പരിഗണിക്കുന്ന ജില്ലാ ജഡ്ജി പി.കൃഷ്ണകുമാറും

സ്വന്തം ലേഖകൻ

കൊച്ചി: സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എൻഐഎ ചാർജ് ചെയ്ത യുഎപിഎ കേസുകൾ പരിഗണിക്കുന്ന അഡീഷനൽ ജില്ലാ ജഡ്ജി പി.കൃഷ്ണകുമാർ ഉൾപ്പെടെ 10 ജഡ്ജിമാർക്കു സ്ഥലംമാറ്റം. ഹൈക്കോടതിയുടെ സ്ഥിരം നടപടികളുടെ ഭാഗമായാണിത്.

എൻഐഎ, സിബിഐ കേസുകളുടെ ചുമതലയുള്ള മൂന്നു ജഡ്ജിമാരിൽ ഒരാളായ പി. കൃഷ്ണകുമാർ കൊല്ലം ജില്ലാ ജഡ്ജിയായാണു നിയമിതനാകുന്നത്. പാലാ മോട്ടർ ആക്‌സിഡൻസ് ക്ലെയിം ട്രിബ്യൂണൽ (എംഎസിടി) അഡീഷനൽ ജില്ലാ ജഡ്ജി കെ. കമനീസാണു തൽസ്ഥാനത്ത്. തലശ്ശേരി ജില്ലാ ജഡ്ജി ബി. കലാം പാഷ പാലക്കാട് ജില്ലാ ജഡ്ജിയാകും. കോഴിക്കോട് എൻക്വയറി കമ്മിഷണറും സ്‌പെഷൽ ജഡ്ജിയുമായ കെ.വി ജയകുമാറാണു തൽസ്ഥാനത്ത്. പത്തനംതിട്ട ജില്ലാ ജഡ്ജി ടി.കെ രമേശ്കുമാർ കാസർകോട് കുടുംബകോടതി ജഡ്ജിയാകും. തൃശൂർ അഡീഷനൽ ജില്ലാ ജഡ്ജി കെ.ആർ മധുകുമാറാണ് തൽസ്ഥാനത്ത്.

കെ.ആർ മധുകുമാറിനു പകരം തൃശൂർ അഡീഷനൽ ജില്ലാ ജഡ്ജി പി.എൻ വിനോദ് ചുമതലയേൽക്കും. തൊടുപുഴ എംഎസിടി അഡീഷനൽ ജില്ലാ ജഡ്ജി കെ. അനിൽ കുമാർ കോഴിക്കോട് അഡീഷനൽ എംഎസിടി അഡീഷനൽ ജില്ലാ ജഡ്ജിയായും ചുമതലയേൽക്കും. തൊടുപുഴ അഡീഷനൽ ജില്ലാ ജഡ്ജി നിക്‌സൻ എം. ജോസഫ് എംഎസിടി തൊടുപുഴ അഡീഷനൽ ജില്ലാ ജഡ്ജിയാകും. ഇടുക്കി അതിവേഗ പ്രത്യേക കോടതി സ്‌പെഷൽ ജഡ്ജി ജി.അനിലിലാണ് തൊടുപുഴ അഡീഷനൽ ജില്ലാ ജഡ്ജി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP