Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്യത്ത് ഇന്ന് 43,659 കോവിഡ് കേസുകളും 440 മരണവും; രോഗബാധിതരുടെ എണ്ണം 83ലക്ഷം കടന്നു; ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 1.23 ലക്ഷം മരണം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് ഇന്ന് 43,659 കോവിഡ് കേസുകളും 440 മരണവും. രോഗബാധിതരുടെ എണ്ണം 83ലക്ഷം കടന്നു. 1.23 ലക്ഷം മരണമാണ് ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 76ലക്ഷത്തിന് മുകളിൽ ആളുകൾ രോഗമുക്തരായി.ഡൽഹിയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 6725പേർക്ക്. 3,610 പേർ രോഗമുക്തി നേടി. 48 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഡൽഹിയിൽ കോവിഡ് സ്തിരീകരിച്ചവരുടെ എണ്ണം 4,03,096 ആയി ഉയർന്നു. ഇവരിൽ3,60,069 പേർ രോഗമുക്തി നേടിയപ്പോൾ 6652 പേർ മരിച്ചു. 36,375 സജീവകേസുകളാണ് നിലവിലുള്ളത്.

പശ്ചിമബംഗാളിൽ 3,981 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 56 പേർ മരിച്ചു. ഇവിടെ ഇതുവരെ 3,85,589 കേസുകളാണ് സ്ഥിരീകരിച്ചത്.3,42,133 രോഗമുക്തി നേടി. 7,013 പേർ മരിച്ചു. 36,443 സജീവകേസുകളാണ് ബംഗാളിലുള്ളത്.

കർണാടകയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് 19 കേസുകളിൽ കുറവ് രേഖപ്പെടുത്തിത്തുടങ്ങി. ഇന്ന് 2756 കേസുകളാണ് കർണാടകയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 7140 പേർ രോഗമുക്തി നേടി ഇന്ന് ആശുപത്രി വിട്ടു. 26 പേർ മരിച്ചു. സംസ്ഥാനത്ത് ഇതുവരെ 8,32,396 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ 7,80,735 രോഗമുക്തി നേടി. 11,247 പേർ മരിച്ചു. നിലവിൽ 40,395 പേരാണ് ചികിത്സയിലുള്ളത്.

ആന്ധ്രയിലും കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തിത്തുടങ്ങി. ഇന്ന് 2,849 പുതിയ കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ആന്ധ്രയിൽ ഇതുവരെ 8,30,731 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.8,02,325 പേർ രോഗമുക്തി നേടി. 6,734 പേർ മരിച്ചു. 21,672 പേർ മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP