Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വാർണറും വൃദ്ധിമാൻ സാഹയും അവസരത്തിന് ഒത്തുയർന്നു; മുംബൈ ഇന്ത്യൻസിനെ 10 വിക്കറ്റിന് തകർത്ത് സൺറൈസേഴ്‌സ് ഹൈദരാബാദ് പ്ലേ ഓഫിൽ; തുണയായത് ബൗളർമാരുടെ തകർപ്പൻ പ്രകടനവും; ഐപിഎല്ലിൽ പ്ലേ ഓഫ് ചിത്രം തെളിഞ്ഞു

വാർണറും വൃദ്ധിമാൻ സാഹയും അവസരത്തിന് ഒത്തുയർന്നു; മുംബൈ ഇന്ത്യൻസിനെ 10 വിക്കറ്റിന് തകർത്ത് സൺറൈസേഴ്‌സ് ഹൈദരാബാദ് പ്ലേ ഓഫിൽ; തുണയായത്  ബൗളർമാരുടെ തകർപ്പൻ പ്രകടനവും; ഐപിഎല്ലിൽ പ്ലേ ഓഫ് ചിത്രം തെളിഞ്ഞു

മറുനാടൻ മലയാളി ബ്യൂറോ

ഷാർജ: നിർണായക മത്സരത്തിൽ അവസരത്തിന് ഒത്തുയർന്ന സൺറൈസേഴ്‌സ് ഹൈദരാബാദ് മുംബൈ ഇന്ത്യൻസിനെ 10 വിക്കറ്റിന് തോൽപിച്ചു. ജയത്തോടെ പ്ലേ ഓഫ് ബർത്തും സ്വന്തമാക്കി.

അർദ്ധസെഞ്ചുറികൾ നേടിയ ഡേവിഡ് വാർണറും വൃദ്ധിമാൻ സാഹയുമാണ് സൺറൈസേഴ്‌സിനെ ആധികാരിക വിജയത്തിലേക്ക് നയിച്ചത്. ഈജയത്തോടെ ഹൈദരാബാദ് കൊൽക്കത്തയെ നാലാം സ്ഥാനത്ത് നിന്ന് പിന്തള്ളി പ്ലേ ഓഫിൽകടന്നു

വാർണർ 58 പന്തിൽ 85 ഉം, വൃദ്ധിമാൻ 45 പന്തിൽ 58 ഉം നേടി പുറത്താകാതെ നിന്നു. 17.1 ഓവറിൽ 150 റൺസ് ലക്ഷ്യം കണ്ടു. നേരത്തെ ടോസ് നേടിയ ഹൈദരാബാദ് മുംബൈയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ബൗളർമാരുടെ തകർപ്പൻ പ്രകടനത്തിൽ മുംബൈയെ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 149 റൺസിന് ഒതുക്കുകയായിരുന്നു.

 സന്ദീപ് ശർമ മൂന്നുവിക്കറ്റെടുത്ത് സൺറൈസേഴ്സിനായി തിളങ്ങി. ജേസൺ ഹോൾഡർ, ഷഹബാസ് നദീം എന്നിവർ രണ്ടുവിക്കറ്റുകൾ വീഴ്‌ത്തി. 41 റൺസെടുത്ത കെയ്റോൺ പൊളാർഡാണ് മുംബൈയുടെ ടോപ് സ്‌കോറർ.

മുംബൈയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ഓപ്പണർ രോഹിത് ശർമയെ സ്‌കോർ 12ൽ നിൽക്കെ മുംബൈയ്ക്ക് നഷ്ടമായി. സന്ദീപ് ശർമയാണ് വിക്കറ്റെടുത്തത്. പരിക്കിൽ നിന്നും മോചിതനായി ടീമിലെത്തിയ നായകന് വെറും നാല് റൺസ് മാത്രമാണ് നേടാനായത്. ഒരുഘട്ടത്തിൽ 81 ന് 2 എന്ന നിലയിൽ നിന്ന മുംബൈ പെ ട്ടെന്ന് 82 ന് 5 എന്ന നിലയിലേക്ക് പതിച്ചു. അവസാന ഓവറുകളിൽ പൊളാർഡിന്റെ ബാറ്റിംഗാണ് മുംബൈയ്ക്കു പൊരുതാ നുള്ള സ്‌കോർ നല്കിയത്.

എന്നാൽ,നടരാജൻ എറിഞ്ഞ 19-ാം ഓവറിൽ തുടരെ മൂന്നുസിക്സുകൾ പായിച്ച് പൊളാർഡ് സ്‌കോറിന്റെ വേഗം കൂട്ടി. 25 പന്തുകളിൽ നിന്നും 41 റൺസെടുത്ത പൊളാർഡിനെ ഹോൾഡർ അവസാന ഓവറിൽ പുറത്താക്കി.

പ്ലേ ഓഫ് ചിത്രം തെളിഞ്ഞു

മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ്, സൺറൈസേഴ്‌സ് ഹൈദരാബാദ്, ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് എന്നീ ടീമുകൾ യഥാക്രമം ഒന്നു മുതൽ നാല് സ്ഥാനം കരസ്ഥമാക്കി പ്ലേ ഓഫ് യോഗ്യത നേടി.

മുംബൈ ഇന്ത്യൻസിന് തോൽപ്പിച്ച് സൺറൈസേഴ്‌സ് ഹൈദരാബാദ് പ്ലേ ഓഫ് ഉറപ്പിച്ചപ്പോൾ കോൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പുറത്തായി. 14 പോയിന്റുണ്ടെങ്കിലും നെറ്റ് റൺ റേറ്റിൽ പുറകിലായതാണ് കോൽക്കത്തയ്ക്ക് തിരിച്ചടിയായത്. 14 പോയിന്റുള്ള ബാംഗ്ലൂരും കോൽക്കത്തയെ മറികടന്ന് നാലാം സ്ഥാനത്തെത്തി.

പോയിന്റ് പട്ടികയിൽ ആദ്യ രണ്ടു സ്ഥാനക്കാർ തമ്മിലുള്ള ക്വാളിഫൈയർ-1 മത്സരം വ്യാഴാഴ്ച നടക്കും. ദുബായിൽ ഇന്ത്യൻ സമയം 7.30നാണ് മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും തമ്മിൽ ഏറ്റുമുട്ടുക.

വെള്ളിയാഴ്ച അബുദാബിയിൽ നടക്കുന്ന എലിമിനേറ്ററിൽ സൺറൈസേഴ്‌സ് റോയൽ ചലഞ്ചേഴ്‌സിനെ നേരിടും. ഈ മത്സരത്തിൽ വിജയികൾ ഞായറാഴ്ച നടക്കുന്ന ക്വാളിഫൈയർ-2ൽ ക്വാളിഫൈയർ-1 മത്സരത്തിൽ തോറ്റവരെ എതിരിടും. ഈ മത്സരവും അബുദാബിയിലാണ് നടക്കുന്നത്.

നവംബർ 10ന് ദുബായിയിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് ഐപിഎൽ കലാശ പോരാട്ടം. ക്വാളിഫൈയർ-1 ലെ വിജയികളും ക്വാളിഫൈയർ-2 വിജയികളും തമ്മിലാണ് ഫൈനൽ പോരാട്ടം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP