Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോടികൾ വിലമതിക്കുന്ന കഞ്ചാവുമായി യുവാവ് പിടിയിൽ; പിടിയിലായത് ലോറിയിൽ കടത്തവെ പന്തീരാങ്കാവിൽ വെച്ച്; പിടിയിലായത് ആന്ധ്രയിലെ മാവോയിറ്റ് ശക്തികേന്ദ്രങ്ങളിൽ നിന്നും കേരളത്തിലേക്ക് കടത്തുന്നതിനിടയിൽ

കെ വി നിരഞ്ജൻ

കോഴിക്കോട്: കോടികൾ വിലമതിക്കുന്ന കഞ്ചാവുമായി യുവാവ് പിടിയിലായി.പന്തീരാങ്കാവ് പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് തിരൂർ സ്വദേശി പ്രദീപ് കുമാർ (42) പിടിയിലായത്. ഒഡീഷയിലെ റായ്ഘട്ടിൽ നിന്നും നാഷനൽ പെർമിറ്റ് ലോറിയിൽ കടത്തുകയായിരുന്ന നൂറ്റി ഇരുപത് കിലോ കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്.

കുടകിൽ നിന്നും ചെന്നൈയിലേക്ക് ഇഞ്ചിയുമായി പോയ ലോറിയാണ് കഞ്ചാവ് കടത്തുന്നതിനായി ഉപയോഗിച്ചത്. ആന്ധ്രയിലെ മാവോയിറ്റ് ശക്തികേന്ദ്രങ്ങളിൽ നിന്നും കേരളത്തിലേക്ക് കടത്തിയിരുന്ന കഞ്ചാവ് നിരവധി തവണ പൊലീസ് പിടികൂടിയിരുന്നു. തുടർന്ന് ഏക്കറുകണക്കിന് കഞ്ചാവ് തോട്ടം ആന്ധ്രപൊലീസ് നശിപ്പിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ പൊലീസ് നിരീക്ഷണം ശക്തമായതിനെതുടർന്ന് കഞ്ചാവ് വൻതോതിൽ മറ്റൊരു രഹസ്യകേന്ദ്രത്തിലാണ് സൂക്ഷിച്ചുവന്നിരുന്നത്. റായ്ഘട്ടിലെ രഹസ്യകേന്ദ്രത്തെകുറിച്ച് കോഴിക്കോട് ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ ഫോഴ്‌സ്‌ന് ലഭിച്ച വിവരത്തെ തുടർന്നാണ് പൊലീസ് നടപടി.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇതരസംസ്ഥാനങ്ങളിൽ ചരക്ക് നീക്കം നടത്തുന്നലോറികളെ നിരീക്ഷിക്കാൻ കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സുജിത്ത്ദാസ് നാർക്കോട്ടിക് സെൽ എ.സി.പി. സുനിൽകുമാറിന് നിർദ്ദേശം നൽകിയിരുന്നു. ചരക്കുമായി അതിർത്തികടക്കുന്ന ലോറികളിൽ തിരികെ കൊണ്ടുവരുന്നത് എന്താണെന്നും അതിൽ ലോഡ് കയറ്റുന്നത് എവിടെനിന്നാണെന്നും അറിയുക എന്നത് ശ്രമകരമാണെങ്കിലും ഏറ്റെടുത്ത ദൗത്യം ഡൻസാഫ് കൃത്യമായി നടപ്പിലാക്കി. മറ്റു സംസ്ഥാനങ്ങളുമായി വിവരശേഖരണം നടത്തുന്നതിന് കോഴിക്കോട് ജില്ലാപൊലീസ്‌മേധാവി ഡി.ഐ.ജി എ.വി.ജോർജ് മാർഗ്ഗനിർദ്ദേശം നൽകി.

കുടകിൽ നിന്നും ചെന്നൈയിലേക്ക് ഇഞ്ചിയുമായിപോയ ലോറി ചരക്കൊന്നുമില്ലാതെ തമിഴ്‌നാട് അതിർത്തി കടന്നവിവരം ലഭിച്ചതിനെതുടർന്ന് പൊലീസ് നിരീക്ഷണം ഊർജ്ജിതമാക്കി. കുറച്ചുദിവസങ്ങളായി ലോറി ചരക്കെടുക്കാതെ കറങ്ങി നടന്നതാണ് പൊലീസിന്റെ സംശയത്തിനിടയായത്. കോഴിക്കോട് സിറ്റി പൊലീസ് പരിധിയിൽ പ്രവേശിക്കുന്ന എല്ലാ ചരക്ക്‌ലോറികളും വിശദമായി പരിശോധിക്കാൻ ജില്ലാപൊലീസ് മേധാവി നിർദ്ദശം നൽകി. ഡെപ്യുട്ടി കമ്മീഷണർ എസ്. സുജിത്ത് ദാസ് വാഹനപരിശോധനയിൽ നിന്നും ഒരു വാഹനവും ഒഴിഞ്ഞുപോകാതിരിക്കാൻ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും പൊലീസ് കൺട്രോൾ റൂമിനും ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റിനും വേണ്ട നിർദ്ദേശങ്ങൾ നൽകി. നിർത്താതെ പോകുന്ന വാഹനങ്ങളെ പ്രത്യേകം നിരീക്ഷിക്കുന്നതിനായി ക്രൈം സ്‌ക്വാഡിനെ ചുമതലപ്പെടുത്തി.

തുടർന്ന് വാഹന പരിശോധനയ്ക്കിടെ പ്രതി പന്തീരാങ്കാവ് പൊലീസിന്റെ പിടിയിലാവുകയായിരുന്നു. ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ഡിസ്ട്രിക്ടിൽ പെടുന്ന മാവോയിസ്റ്റ് കേന്ദ്രങ്ങളിൽ കൃഷിചെയ്യുന്ന ശീലാബതി വിഭാഗത്തിൽ പെടുന്ന കഞ്ചാവാണ് പ്രതിയിൽ നിന്നും കണ്ടെടുത്തത്. ഡ്രൈവർ ക്യാബിനിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കാണപ്പെട്ടതെന്ന് പന്തീരാങ്കാവ് പൊലീസ് പറഞ്ഞു.
വിപണിയിൽ കോടികൾ വിലമതിക്കുന്ന കഞ്ചാവാണ് പ്രതിയിൽ നിന്നും പിടിച്ചെടുത്തത്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സംസ്ഥാന അതിർത്തികളിൽ വാഹനപരിശോധന കാര്യക്ഷമമായി നടക്കാത്തത് മയക്കുമരുന്ന് മാഫിയകൾക്ക് അനുകൂലസാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.
പന്തീരാങ്കാവ് ഇൻസ്‌പെക്ടർ ബിജു ജോസഫ്, എസ്‌ഐ മാരായ രഞ്ജിത്ത്, അബ്ദുൾ മുനീർ, എസ്.സി.പി.ഒ ശ്രീജിത്ത്, പ്രബീഷ്, ഡ്രൈവർ സി പി.ഒ ജിതിൻ, സി പി ഒ അനീഷ് ,രഞ്ജിത്ത്
ഡൻസാഫ് അംഗങ്ങളായ എഎസ്ഐ മുഹമ്മദ് ഷാഫി എം, സീനിയർ സി.പി.ഒ അഖിലേഷ്.കെ., ജോമോൻ കെ എ,
ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എഎസ്ഐ സജി എം, സി.പി ഒ മാരായ ശ്രീജിത്ത് പി, ഷഹീർ പി.ടി, സുമേഷ് എവി എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP