Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലപ്പുറത്ത് തനിച്ചുതാമസിക്കുന്ന 80 വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി അബ്ദുൾസലാം കുറ്റക്കാരനെന്ന് കോടതി; ശിക്ഷ ആ മാസം ഒൻപതിന്

മലപ്പുറത്ത് തനിച്ചുതാമസിക്കുന്ന 80 വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി അബ്ദുൾസലാം കുറ്റക്കാരനെന്ന് കോടതി; ശിക്ഷ ആ മാസം ഒൻപതിന്

ജംഷാദ് മലപ്പുറം

മലപ്പുറം: വീട്ടിൽ തനിച്ച് താമസിക്കുന്ന 80 വയസ്സുകാരിയായ സീതയെ കഴുത്തുഞെരിച്ച് ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനെന്ന് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) കണ്ടെത്തി. ശിക്ഷ ഈ മാസം 9ന് ജഡ്ജി ടി പി സുരേഷ് ബാബു പ്രസ്താവിക്കും.

കോട്ടക്കൽ ചുടലപ്പറമ്പ് പാലപ്പുറ അബ്ദുൽ സലാം (39) ആണ് പ്രതി. 2013 ഒക്ടോബർ 15ന് രാവിലെ ആറര മണിക്കാണ് സീതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന്‌കേസിലെ പ്രതിയായ അബ്ദുസലാം രണ്ടു വർഷത്തിനു ശേഷമാണ് പിടിയിലായത്. പ്രതിയെ ക്രൈംബ്രാഞ്ച് ഹർട്ട് ആൻഡ് ഹോമിസൈഡ് വിഭാഗവും മലപ്പുറം ക്രൈംസ്‌ക്വാഡും ചേർന്നാണ് പിടികൂടിയത്.

തനിച്ചു താമസിക്കുന്ന സീതയുടെ സ്വർണാഭരണങ്ങൾ ലക്ഷ്യമാക്കിയാണു അബ്ദുൾസലാം കൊലപാതകം നടത്തിയത്. രാത്രിയിൽ സീതയുടെ വീടിന്റെ ജനലഴി അറുത്തു അബ്ദുൾസലാം ഉള്ളിൽ കയറിയാണ് ഉറക്കത്തിലായിരുന്ന സീതയെ കൊലപ്പെടുത്തിയത്. ശബ്ദം കേട്ടുണർന്ന സീത സലാമിനെ തിരിച്ചറിഞ്ഞതൊടെ മുളകുപൊടി സീതയുടെ മുഖത്തെറിയുകയായിരുന്നു. തുടർന്നു കട്ടിലിലേക്കു വീണ സീതയുടെ കൈകാലുകൾ കെട്ടിയിട്ട് കഴുത്തിൽ മുണ്ടു മുറക്കി അബ്ദുൾസലാം കൊലപ്പെടുത്തി. വായിൽ തുണി തിരുകുകയും ചെയ്തു.

സീത ധരിച്ചിരുന്ന മുക്കുത്തിയും തോടയും കൈക്കലാക്കിയ ശേഷം സലാം അവിടെ നിന്നു പോയി. കോട്ടക്കൽ പൊലീസായിരുന്നു ആദ്യം കേസ് അന്വേഷിച്ചിരുന്നത്.അബ്ദുൾ സലാമിനെ കുറിച്ച് പൊലീസിനു സംശയമുണ്ടായിരുന്നു. കൊലപാതകത്തെ തുടർന്നു സീതയുടെ വീട്ടിൽ നിന്നുംശേഖരിച്ച വിരലടയാളവും അബ്ദുൾസലാമിന്റെ വിരലടയാളവും പൊലീസ് പരിശോധിച്ചു. എട്ടുമാസത്തെ അന്വേഷണത്തിനിടെ അബ്ദുൾസലാമിനെ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞില്ല. തുടർന്നു കഴിഞ്ഞ വർഷം ജൂണിൽ കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. ക്രൈംബ്രാഞ്ച് എസ്‌പി: കെ.ബി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമായിരുന്നു കേസ് അന്വേഷിച്ചിരുന്നത്.

ഈറോഡിൽ സലാമുണ്ടെന്നു അന്നത്തെ മലപ്പുറം ജില്ലാ പൊലീസ് മേധാവി ദേബേഷ്‌കുമാർ ബഹ്‌റയ്ക്കു രഹസ്യ വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ക്രൈംസ്‌ക്വാഡും ക്രൈംബ്രാഞ്ചും ഈറോഡ് റെയിൽവേ സ്റ്റേഷനിലെത്തി അബ്ദുൾസലാമിനെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു. സീതയെ കൊലപ്പെടുത്തിയ ശേഷം മോഷ്ടിച്ച സ്വർണം വിറ്റതിൽ 1800 രൂപ മാത്രമാണു ലഭിച്ചത്. വയോധിക കാതിലും മൂക്കിലുമണിഞ്ഞ സ്വർണ്ണാർഭരണങ്ങൾ കവർന്നതായും കേസുണ്ട്. ഈറോഡിലെ സ്വർണവ്യാപാരിക്കാണു വിറ്റതെന്നും ചോദ്യം ചെയ്യലിൽ അബ്ദുൾസലാം വ്യക്തമാക്കിയിരുന്നു. പ്രതിയുടെ പേരിൽ കൊയിലാണ്ടി, കരിപ്പൂർ, പരപ്പനങ്ങാടി എന്നീ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. 58 സാക്ഷികളുള്ള കേസിൽ പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി വാസു ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP