Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിലയാധാരം എഴുതി വാങ്ങിയ വസ്തു തിരികെ നൽകണം എന്ന് ആവശ്യപ്പെട്ട് സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ വയോദമ്പതികൾക്ക് നേരെ അതിക്രമം; 12 സെന്റ് വസ്തുവും വീടും തിരിച്ച് എഴുതി നൽകിയില്ലെങ്കിൽ തീർത്ത് കളയുമെന്ന് ഭഷണി സിപിഎം പയറ്റുവിള ലോക്കൽ സെക്രട്ടറി തങ്കരാജിന്റെ നേതൃത്വത്തിൽ; വീട് കയറി അടിച്ച് തകർത്തും നീക്കം; ജീവൻ ഭയന്ന് വൃദ്ധദമ്പതികൾ അന്തിയുറങ്ങുന്നത് തമ്പാന്നൂർ റെയിൽ, ബസ് സ്റ്റാന്റ് പരിസരത്ത്

എം എസ് ശംഭു

തിരുവനന്തപുരം: വിലയാധാരം എഴുതിവാങ്ങിയ വസ്തു തിരികെ എഴുതി നൽകണമെന്ന് ആവശ്യപ്പെട്ട സി.പിഎം നേതാവിന്റെ നേതൃത്വത്തിൽ വയോദമ്പതികൾക്ക് നേരെ വീട് കയറി ആക്രമണം. കോട്ടുകാൽ കൊല്ലംകോണം രഞ്ജിനി നിവാസിൽ രാമചന്ദ്രൻ നായർക്കും ഭാര്യ പ്രേമകുമാരിക്കും എതിരെയാണ് അതിക്രമണം അരങ്ങേറിയത്. കോട്ടുകാൽ മന്നം നഗറിൽ അനിൽ കുമാർ സിന്ധു ദമ്പതികളുടെ കയ്യിൽ നിന്നും വിലയാധാരമായി വാങ്ങിയ 12 സെന്റ് വസ്തുവും വീടും വാങ്ങിയതിന് പിന്നാലെയാണ് പ്രാദേശിക സിപിഎം നേതൃത്വം ഇടപെട്ട് വസ്തു തിരിച്ച് എഴുതി നൽകണം എന്ന് ഭീ,ണി മുഴക്കുന്നത്.

സിന്ധുവിന്റെ ഭർത്താന് അനിൽകുമാർ വർഷങ്ങളായി കിടപ്പ് രോഗിയാണ് വീട്ടിലെ കടബാധ്യത ഏറിയപ്പോഴാണ് രാമചന്ദ്രൻ നായരുടെ ഭാര്യ പ്രേമകുമാരിയോട് പണംആവശ്യപ്പെടുന്നത്. ഇതോടെ ഇവർ പണം തരപ്പെടുത്തി അഞ്ച് ലക്ഷം രൂപ സിന്ധുവിന് നൽകുകി. പണം തിരികെ നൽകാൻ കഴിയാതായതോടെയാണ് വസ്തുവും വീടും പ്രേമകുമാരിയുടെ പേരിൽ എഴുതി നൽകാമെന്ന് സിന്ധുവും അനിൽകുമാറും സമ്മതിച്ചത്. ഇതോടെ 2018 ജൂലൈ മാസം അഞ്ചിന് വിലയാധരമാക്കി വാങ്ങി. എന്നാൽ പ്രേമകുമാരിയമ്മയ്ക്ക് വിൽപത്രം എഴുതി നൽകിയ വസ്തു പിന്നീട് തിരിച്ചെഴുതി നൽകണം എന്ന് ആവശ്യപ്പെട്ട് സിന്ധു പ്രേമകുമാരിയെ സമീപിക്കുകയായിരുന്നു.

രണ്ട് പെൺമക്കളെ കെട്ടിച്ചയച്ച ശേഷം കിടപ്പാടമില്ലാത്ത അവസ്ഥയിലാണ് രാമചന്ദ്രൻ നായരും പ്രേമകുമാരിയും കഴിഞ്ഞിരുന്നത്. വസ്തു തിരികെ എഴുതി നൽകാൻ പറ്റില്ലെന്ന് ഇവർ എതിർകക്ഷിയോട് പറഞ്ഞത്. ഇതിന് പുറമെയാണ് പ്രശ്‌നത്തിൽ ഒത്തുതീർപ്പിന് എന്ന ധാരണയിൽ പയറ്റുവിള ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിട്ടുള്ള തങ്കരാജ്, ഏരിയ കമ്മിറ്റി അംഗങ്ങളും ഉൾപ്പടെ സിന്ധുവിനേയും ഭർത്തിവിനേയും കൂട്ടി വീട്ടിലെത്തിയത്. കൊല്ലകോണത്തെ രാമചന്ദ്രൻ നായരുടെ മകളുടെ വീട്ടിലേത്തിയ ശേഷം ഭീഷണി മുഴക്കിയ ശേഷം വീടിന്റെ പടിക്കൽ ഇരുന്ന് പ്രതിഷേധിച്ചു. രാമചന്ദ്രൻ നായർ പാരാതി കൊടുക്കാൻ പോയ സമയം നോക്കി സിപിഎം നേതാക്കാൾ വീടുകയറി അടിച്ചു തകർക്കുകയായിരുന്നു എന്നാണ് ആക്ഷേപം.

ഇത് ചൂണ്ടിക്കാട്ടി കാഞ്ഞിരം കുളം പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. രാഷ്ട്രീയ ഇടപെടൽ മൂലം രാമചന്ദ്രൻ നായരുടേയും പ്രേമകുമാരിയുടേയും പേരിൽ കള്ളക്കേസ് എടുത്തു എന്ന് രാമചന്ദ്രൻ നായർ ആരോപിക്കുന്നു. വാദി പ്രതിയായോടെ രാമചന്ദ്രൻ നായരും ഭാര്യയും നെല്ലിമൂട് നിന്ന് മാറി മാറിനിൽക്കുകകയാണ്. തങ്ങളെ പാർട്ടി സ്വാധീനത്താൽ അപായപ്പെടുത്താൻ ്ശ്രമിക്കുന്നു എന്നാണ് ഇവർ ആരോപിക്കുന്നത്.ഇപ്പോൾ തമ്പാനൂർ റെയിൽവേസ്‌റ്റേഷനിലും ബസ് സ്റ്റാന്റിലുമാണ് പേടിച്ച് കഴിയുന്നത്. സിപിഎം സ്വാധീനത്താൽ അറസറ്റ് ഭയന്നാണ് തെരുകിടക്കേണ്ടി വന്നതെന്ന് രാമചന്ദ്രൻ നായർ ആരോപിക്കുന്നു. വിലയാധാരം എഴുകി വാങ്ങിയ വീട്ടിൽ കയറി പൂട്ട് പൊളിച്ച്
സിന്ധുവിന്റെ നേതൃത്വത്തിൽ വീട് കൈവശപ്പെടുത്തുകയും ചെയ്തു. പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.

എന്നാൽ ഞങ്ങളെ ഉപദ്രവിക്കരുതെന്ന് പറഞ്ഞതോടെ പൊലീസും കോടതിയുമെല്ലാം ഞങ്ങൾ തന്നെയായിരുന്നു എന്നാണ് സിപിഎം നേതാവിന്റെ ഭാഷ്യം. ഇപ്പോൾ മകളുടെ വീട്ടിൽ ഭീഷണിയെത്തിയതോടെയാണ് പെരുവഴിയിൽ കിടക്കേണ്ട അവസ്ഥ എത്തിയതെന്ന് രമാചന്ദ്രൻ നായരും പ്രേമകുമാരിയും പറയുന്നത്. 15 ദിവസമായി തമ്പാനൂരും പരിസര പ്രദേശത്തുമാണ് ഈ വയോദമ്പതികൾ കഴിയുന്നത്. സഹകരണ ബാങ്കിൽ ബിൽ കളക്ടറായി റിട്ടയർ ചെയ്ത ആളാണ് രാമചന്ദ്രൻ നായർ. എന്നാൽ തങ്ങളെ കബളിപ്പിച്ച് വസ്തു തട്ടിയെടുത്തെന്ന് കാട്ടി എതിർകക്ഷി സിന്ധു പരാതി നൽകുകയും പാർട്ടി സ്വാധീനത്താൽ ദേശാഭിമാനി പത്രത്തിൽ അടക്കം വാർത്തയും പ്രസിദ്ധീകരിച്ചു. കിടപ്പ് രോഗിയായ അനിൽകുമാറിനെ ഉൾപ്പടെ വീടിന്റെ പടിക്കൽ ഇരുത്തി ഉപവാസം ഇരുത്തിയെന്ന രീതിയിലായിരുന്നു വാർത്ത.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP