Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇൻഡേൻ ഗ്യാസ് ബുക്കിങ് നമ്പർ പരിധിക്ക് പുറത്ത്; എയൽടെല്ലിൽ നിന്ന് വിളിച്ചാൽ മാത്രം കിട്ടും; ഏജൻസികൾക്ക് മുന്നിൽ പരാതിയുമായി ഉപയോക്താക്കൾ

ഇൻഡേൻ ഗ്യാസ് ബുക്കിങ് നമ്പർ പരിധിക്ക് പുറത്ത്; എയൽടെല്ലിൽ നിന്ന് വിളിച്ചാൽ മാത്രം കിട്ടും; ഏജൻസികൾക്ക് മുന്നിൽ പരാതിയുമായി ഉപയോക്താക്കൾ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഇന്ത്യൻ ഓയിലിന്റെ ഇൻഡേൻ ഏകീകൃത ഗ്യാസ് സിലിണ്ടർ ബുക്കിങ് നമ്പർ ഉപയോക്താക്കൾക്കും ഏജൻസികൾക്കും പണി കൊടുത്തു. ഈ നമ്പരിലേക്ക് വിളിച്ചാൽ കോൾ കണക്ടാകുന്നില്ല. എസ്എംഎസ് അയച്ച് ബുക്ക് ചെയ്യാമെന്ന് വിചാരിച്ചാൽ അതിനും മറുപടിയില്ല. ഓൺലൈനിൽ കയറി ബുക്ക് ചെയ്യാനും സാധിക്കുന്നില്ല. വെബ്സൈറ്റ് ജാം ആയിരിക്കുകയാണ്. എന്നാൽ എയൽടെൽ നമ്പരിൽ നിന്ന് വിളിക്കുന്നവർക്ക് ബുക്കിങ് സാധിക്കുന്നുണ്ട്.

നവംബർ ഒന്നു മുതലാണ് ഇൻഡേൻ ഗ്യാസ് റീഫില്ലിങിന് രാജ്യമെമ്പാടും ഒറ്റ നമ്പർ നിലവിൽ വന്നിരുന്നു. 7718955555 എന്നതായിരുന്നു നമ്പർ രജിസ്ട്രേഡ് മൊബൈൽ നമ്പരിൽ നിന്ന് ഇതിലേക്ക് വിളിച്ചും റീഫിൽ എന്ന് എസ്എംഎസ് അയച്ചും സിലിണ്ടർ ബുക്ക് ചെയ്യാമെന്നായിരുന്നു അറിയിച്ചിരുന്നത്. അത്യാവശ്യക്കാർക്ക് 7588888824 എന്ന വാട്സാപ്പ് നമ്പരിലേക്ക് റീഫിൽ എന്ന് അയച്ച് ബുക്ക് ചെയ്യാം. നിലവിൽ ഇതിൽ വാട്സാപ്പ് നമ്പർ ഒഴികെ യാതൊരു കമ്യൂണിക്കേഷനും സാധ്യമാകുന്നില്ല. വിളിച്ചിട്ടും എസ്എംഎസ് അയച്ചിട്ടും കിട്ടാതെ വന്നതോടെ അത്യാവശ്യക്കാർ ഏജൻസിയിലേക്ക് വിളിക്കുകയും നേരിട്ട് ചെല്ലുകയുമാണ്. ഏജൻസി അധികൃതർക്ക് കൈമലർത്താനേ കഴിയുന്നുള്ളൂ. ബുക്കിങ് ഇല്ലാതെ ഇവർക്ക് സിലിണ്ടർ വിതരണം ചെയ്യാൻ കഴിയുന്നില്ല. വിതരണത്തിലും വൻ ഇടിവ് സംഭവിച്ചതായി ഏജൻസി ഉടമകൾ പറയുന്നു. 50 സിലിണ്ടറുമായി പോയ വണ്ടി കഴിഞ്ഞ ദിവസം 10 എണ്ണം മാത്രമാണ് വിതരണം ചെയ്തിരിക്കുന്നത്.

രാജ്യമെമ്പാടും ഒറ്റ നമ്പർ ആക്കിയതോടെയു കമ്യൂണിക്കേഷൻ സംവിധാനത്തിലുണ്ടായ ട്രാഫിക് ജാം ആണ് വിളിച്ചിട്ട് കിട്ടാതെ പോകുന്നതിനുള്ള കാരണം. കേരളത്തിൽ മാത്രമാണോ ഈ സ്ഥിതി എന്നതും അറിഞ്ഞു കൂടാ. എത്രയും പെട്ടെന്ന് ഇതിന് പരിഹാരം കണ്ടില്ലെങ്കിൽ ഏജൻസി ജനങ്ങൾ ആക്രമിക്കുന്ന അവസ്ഥയാകുമെന്ന് ഉടമകൾ പറയുന്നു. നിലവിലുള്ള ബുക്കിങ് രീതി ചുവടെ ചേർക്കുന്നു.

പുതിയ SMS/IVRS ബുക്കിങ് നമ്പർ ഉപയോഗിച്ച് റീഫിൽ ബുക്ക് ചെയ്യുന്ന വിധം :-
ഉപഭോക്താവിന്റെ രജിസ്റ്റർ മൊബൈൽ നമ്പർ നിന്നും :
1 .പുതിയ ivrs നമ്പർ 7718955555 ലേക്ക് വിളിക്കുക
2 . ഭാഷ തെരഞ്ഞെടുക്കുക .
മലയാളത്തിനായി 3 അക്ക (other language ) നമ്പർ അമർത്തുക.ശേഷം മലയാളത്തിനായി 8 അമർത്തുക.
3 . തുടർന്ന് ivrs നിന്നും അറിയിക്കുന്ന 16 അക്ക കൺസ്യൂമർ ID ശ്രെദ്ധിക്കുക (പരിശോധിക്കുന്നതിനായി ഉപഭോക്താവിന്റെ റീഫിൽ ബില്ലിൽ ലഭ്യമാണ് )

4 . തുടർന്ന് റീഫിൽ ബുക്കിങ്ങിനായി 1 അമർത്തി ബുക്ക് ചെയ്യാം.

5 . ബുക്കിങ് റഫറൻസ് നമ്പറും ഓൺലൈൻ പയ്‌മെന്റ്‌റ് ലിങ്കും തുടർന്ന് SMS ആയി രജിസ്റ്റർ ചെയ്ത നമ്പറിലേക്ക് ലഭിക്കുന്നതാണ്.

OR

SMS വഴി : REFILL എന്ന് ടൈപ്പുചെയ്ത് 7718955555 എന്നതിലേക്ക് SMS അയയ്ക്കുക


ഉപഭോക്താവ് മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ , ഒറ്റത്തവണ
മൊബൈൽ നമ്പറിന്റെ രജിസ്‌ട്രേഷൻ ഉപയോക്താക്കൾ നൽകിയിരിക്കണം

1 .പുതിയ IVRS നമ്പർ 7718955555 ലേക്ക് വിളിക്കുക
2 . ഭാഷ തെരഞ്ഞെടുക്കുക .
മലയാളത്തിനായി 3 അക്ക (other language ) നമ്പർ അമർത്തുക.ശേഷം മലയാളത്തിനായി 8 അമർത്തുക.
3 . തുടർന്ന് 16 അക്ക കൺസ്യൂമർ ID ENTER ചെയ്യുക .അതിനുശേഷം 1 അമർത്തി
ആധാർ നമ്പറിന്റെ അവസാന 4 അക്കങ്ങൾ ( അല്ലെങ്കിൽ സുബ്‌സ്‌ക്രിപ്ഷൻ വൗച്ചർ നമ്പറിന്റെ(SV) അവസാന 4 അക്കങ്ങൾ) ENTER ചെയ്യുക.
4 . തുടർന്ന് ivrs നിന്നും അറിയിക്കുന്ന 16 അക്ക കൺസ്യൂമർ ID ശ്രെദ്ധിക്കുക.
5 . തുടർന്ന് റീഫിൽ ബുക്കിങ്ങിനായി 1 അമർത്തി ബുക്ക് ചെയ്യാം.

OR SMS വഴി രജിസ്റ്റർ ചെയ്യാൻ :

1 . ആധാർ നമ്പർ ഉപയോഗിച്ച് :

<16 Digit ConsumerID><space>UID<Last 4 Digit of Aadhaar> and send to 7718955555

Ex . 7000000000123456 UID 4321 and send to 7718955555

2 .SV നമ്പർ ഉപയോഗിച്ച് :

<16 Digit ConsumerID><space>SV<Last 4 Digit of subscription voucher>

Ex . 7000000000123456 UID 8765 and send to 7718955555


ഇൻഡേൻ ഗ്യാസ് എൽ.പി.ജി റീഫിൽ ബുക്കിങ്ങിന് രാജ്യത്തെ നിലവിലെ WHATSUP നമ്പർ 7588888824 വഴിയും ഉപഭോക്താക്കൾക്ക് ബുക്ക് ചെയ്യാൻ സാധിക്കും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP