Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒഹായോ സെന്റ് മേരീസ് സീറോ മലബാർ കത്തോലിക്കാ മിഷനിൽ പരി.കന്യാമറിയത്തിന്റെ തിരുനാൾ ആഘോഷിച്ചു

ഒഹായോ സെന്റ് മേരീസ് സീറോ മലബാർ കത്തോലിക്കാ മിഷനിൽ പരി.കന്യാമറിയത്തിന്റെ തിരുനാൾ ആഘോഷിച്ചു

ജോയിച്ചൻ പുതുക്കുളം

കൊളംബസ്, ഒഹായോ: സെന്റ് മേരീസ് സീറോ മലബാർ കത്തോലിക്കാ മിഷനിൽ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാൾ ഭക്തിനിർഭരമായി ആഘോഷിച്ചു .തിരുനാളിന് ഒരുക്കമായി സെപ്റ്റംബർ 1 മുതൽ 8 വരെ എട്ടു നോമ്പാചാരണവും ആരാധനയും റവ.ഫാ.ദേവസ്യ കാനാട്ട് നയിച്ചു. 2020 സെപ്റ്റംബർ 13 നു തിരുനാൾ പ്രദക്ഷിണത്തോടെ തിരുക്കർമ്മങ്ങൾ ആരംഭിച്ചു. മിഷൻ ഡയറക്ടർ റവ. ഫാ. ഡോ .സ്റ്റീഫൻ കൂളയുടെ മുഖ്യ കാർമികത്വത്തിൽ തിരുനാൾ കുർബാന അർപ്പിക്കുകയും, ഒപ്പം പുതിയ മിഷൻ ഡയറക്ടർ ആയി റവ.ഫാ.ഡോ. നിബി കണ്ണായിയെ സ്വാഗതം ചെയ്യുകയും ചെയ്തു. ഒഹായോ ഗവർണ്ണറുടെ കോവിഡ് - 19 മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് എല്ലാം ക്രമീകരിച്ചത് .

റവ.ഫാ.ഡോ. നിബി കണ്ണായി, കെന്റക്കിയിലുള്ള മേരി ക്വീൻ ഓഫ് ഹെവൻ എന്ന ദേവാലയത്തിലെ പരോക്കിയൽ വികാരി ആയും സയിന്റ്. ഹെന്റി ഹൈസ്‌കൂളിലെ ചാപ്ലെയിൻ ആയും സേവനം ചെയ്യുന്നു.

തിരുന്നാൾ ദിനത്തോടനുബന്ധിച്ചു വർഷംതോറും നടത്താറുണ്ടായിരുന്ന ആഘോഷപൂർവ്വമായ പൊതുസമ്മേളനവും മിഷൻ അംഗങ്ങളുടെ കലാസാംസ്‌കാരിക പരിപാടികളും, ഇത്തവണ 'ഇ-പെരുനാൾ 2020' എന്ന പേരിൽ ഓൺലൈൻ ആയി സൂം വഴി 2020, സെപ്റ്റംബർ 26 നു സംഘടിപ്പിച്ചു .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP