Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പുലർച്ചെ ടാപ്പിംഗിന് ഇറങ്ങുമ്പോൾ കാണുന്ന് മുപ്പത് ആനകൾ വരെയുള്ള കാട്ടാനക്കൂട്ടത്തെ; പാട്ട കൊട്ടി ഓടിക്കാൻ നോക്കിയാൽ കൊമ്പു കുലുക്കി പാഞ്ഞടുക്കും; ഭീതിയോടെ റബർ ടാപ്പിങ് തൊഴിലാളികൾ

പുലർച്ചെ ടാപ്പിംഗിന് ഇറങ്ങുമ്പോൾ കാണുന്ന് മുപ്പത് ആനകൾ വരെയുള്ള കാട്ടാനക്കൂട്ടത്തെ; പാട്ട കൊട്ടി ഓടിക്കാൻ നോക്കിയാൽ കൊമ്പു കുലുക്കി പാഞ്ഞടുക്കും; ഭീതിയോടെ റബർ ടാപ്പിങ് തൊഴിലാളികൾ

സ്വന്തം ലേഖകൻ

തൃശ്ശൂർ: കാട്ടാനക്കൂട്ടത്തെ ഭയന്ന് റബ്ബർ ടാപ്പിങ് തൊഴിലാളികൾ. കാട്ടാനക്കൂട്ടം ഇറങ്ങുന്നത് പതിവായതോടെ തൃശൂർ പാലപ്പിള്ളിയിൽ റബർ ടാപ്പിങ് തൊഴിലാളികളുടെ ജീവനാണ് അപകട ഭീഷണിയിലായത്. ടാപ്പിങ് തൊഴിലാളികളുടെ തൊട്ടടുത്തു വരെ കാട്ടാനക്കൂട്ടം എത്തിയതിന്റെ ദൃശ്യങ്ങൾ അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു.

റബർ തോട്ടത്തിലേക്കിറങ്ങിയ കാട്ടാനക്കൂട്ടത്തെ ഓടിക്കാനുള്ള ടാപ്പിങ് തൊഴിലാളികളുടെ ശ്രമമാണിത്. പാലപ്പിള്ളി തോട്ടം മേഖലയിലെ സ്ഥിരം കാഴ്ചയാണിത്. ഒന്നും രണ്ടുമല്ല, പലപ്പോഴും മുപ്പത് ആനകൾ വരെ കാണും ഇക്കൂട്ടത്തിൽ. കാട്ടാനക്കൂട്ടത്തെ പേടിച്ച് ജോലിക്ക് പോകാതിരുന്നാൽ തൊഴിലാളികളുടെ അടുപ്പ് പുകയില്ല.

പാട്ട കൊട്ടിയും പന്തം കൊളുത്തിയും ആനകളെ ഓടിക്കാൻ ശ്രമിക്കാറുണ്ടെങ്കിലും ഫലമില്ല. ഏത് നിമിഷവും ആക്രമിക്കപ്പെടുമെന്ന ഭയത്തോടെ തൊഴിലെടുക്കേണ്ട ഗതികേടിലാണ് തൊഴിലാളികൾ. ഇതിന് പുറമെ ജനവാസ മേഖലകളിലിറങ്ങി വീടുകൾക്കും കൃഷിയിടങ്ങളിലും ഉണ്ടാക്കുന്ന നാശനഷ്ടങ്ങളും വേറെ. കഴിഞ്ഞ ഒരുമാസത്തിനിടെ മേഖലയിലെ കർഷകരുടെ വാഴ കൃഷി പാടെ നശിപ്പിച്ച അവസ്ഥയുമുണ്ട്. പുലർച്ചെ ടാപ്പിങിനായി പോകുന്ന തൊഴിലാളികസളാണ് ആനയ്ക്ക് മുന്നിൽ അകപ്പെടുന്നത്.

കാട്ടാനകൾക്ക് പുറമെ കാട്ടുപന്നിയുടെ ആക്രമണവും സ്ഥിരം സംഭവമാണ്. കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് നേരത്തെ ബൈക്ക് യാത്രികൻ മരിച്ചിരുന്നു. തോട്ടം തൊഴിലാളി കുടുംബങ്ങൾ തിങ്ങിപാർക്കുന്ന മേഖലയിൽ വന്യമൃഗ ശല്യം തടയണമെന്നത് ഏറെക്കാലത്തെ ആവശ്യമാണ്. വനാതിർത്തിയിൽ സോളാർ വേലികളും ട്രഞ്ചുകളും സ്ഥാപിക്കണം. വേനൽക്കാലത്തടക്കം വനത്തിനുള്ളിൽ കുടിവെള്ളം ഉറപ്പാക്കാനും നടപടി വേണമെന്ന് നാട്ടുകാർ പറയുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP