Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമേരിക്ക ഇന്ന് പോളിങ് ബൂത്തിലേക്ക്; അഭിപ്രായ സർവ്വേയിൽ ബിഡൻ മുന്നിലാണെങ്കിലും 12 നിർണ്ണായക സംസ്ഥാനങ്ങളിൽ വ്യത്യാസം കുറച്ച് ട്രംപ്; ഉറക്കം തൂങ്ങി എന്ന് ട്രംപ് നൽകിയ പേര് അന്വർത്ഥമാക്കുംവിധം മിച്ചിഗൻ റാലിയിൽ ജോ ബിഡൻ; സ്റ്റേജിലെത്തിയത് ഒബാമ മൂന്ന് പ്രാവശ്യം വിളിച്ചതിനു ശേഷം; അമേരിക്കൻ തെരഞ്ഞെടുപ്പ് വിശേഷങ്ങൾ

അമേരിക്ക ഇന്ന് പോളിങ് ബൂത്തിലേക്ക്; അഭിപ്രായ സർവ്വേയിൽ ബിഡൻ മുന്നിലാണെങ്കിലും 12 നിർണ്ണായക സംസ്ഥാനങ്ങളിൽ വ്യത്യാസം കുറച്ച് ട്രംപ്; ഉറക്കം തൂങ്ങി എന്ന് ട്രംപ് നൽകിയ പേര് അന്വർത്ഥമാക്കുംവിധം മിച്ചിഗൻ റാലിയിൽ ജോ ബിഡൻ; സ്റ്റേജിലെത്തിയത് ഒബാമ മൂന്ന് പ്രാവശ്യം വിളിച്ചതിനു ശേഷം; അമേരിക്കൻ തെരഞ്ഞെടുപ്പ് വിശേഷങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ഭിപ്രായ വോട്ടെടുപ്പുകളിൽ എതിർ സ്ഥാനാർത്ഥിയേക്കാൾ പുറകിലാണെങ്കിലും ട്രംപിന്റെ അത്മവിശ്വാസത്തിന് ഒരു കുറവുമില്ല. തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്ന ഇന്നലെ അമേരിക്കയിൽ ആകെ പറന്നു നടന്ന് പ്രചാരണം നടത്തുകയായിരുന്നു ട്രംപ്. ഫലനിർണ്ണയത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ കെൽപുള്ള നോർത്ത് കരോലിന, പെനിസിൽവേനിയ, മിച്ചിഗൺ, വിസ്‌കോസിൻ എന്നീ രണഭൂമികളിലായിരുന്നു ഇന്നലെ ട്രംപ് ആഞ്ഞടിച്ചത്.

മുൻകാലങ്ങളിലെങ്ങും പതിവില്ലാത്തതുപോലെ ഇത്തവണ സുരക്ഷ ശക്തമാക്കിയിട്ടുണ്ട് രാജ്യത്താകമാനം. തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ പ്രതിഷേധങ്ങളും മറ്റുമായി അക്രമങ്ങൾ സംഭവങ്ങൾ അരങ്ങേറിയേക്കാം എന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണ് ഈ നടപടികൾ. അതേസമയം, 60 മില്ല്യൺ പോസ്റ്റൽ വോട്ടുകൾ കൂടി എത്തിച്ചേരാനുള്ളതിനാൽ, അന്തിമഫലം അറിയുവാൻ ഏതാനും ദിവസങ്ങളോ ആഴ്‌ച്ചകളൊ കാത്തിരിക്കേണ്ടതായും വന്നേക്കാം.

തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരാഴ്‌ച്ച കൂടി പോസ്റ്റൽ വോട്ടുകൾ സ്വീകരിക്കാൻ സമയം അനുവദിച്ചിട്ടുണ്ട്. ചില സംസ്ഥാനങ്ങൾ ഒമ്പത് ദിവസം വരെ അനുവദിച്ചിട്ടുണ്ട്. അതിനിടയിലായിരുന്നു, താൻ വിജയിയായി നാളെ പ്രഖ്യാപിക്കപ്പെടുമെന്ന ട്രംപിന്റെ പ്രസ്താവന വിവാദമായത്. അതിനിടയിൽ ഇന്നലെ നോർത്ത് കരോലിനയിൽ നടന്ന റാലിയിൽ, അഭിപ്രായ സർവ്വേകളെ അവഗണിക്കുവാൻ ട്രംപ് തന്റെ അനുയായികളോട് ആവശ്യപ്പെട്ടു. അന്തിമം ജയം തനിക്കായിരിക്കുമെന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു. ബിഡന്റെ ജന്മദേശമായ പെനിസിൽവേനിയയിലെ സ്‌ക്രാണ്ടണീലും ട്രംപ് ഇതാവർത്തിച്ചു.

പ്രചാരണതിരക്കിലും ഉറക്കം തൂങ്ങി ജോ ബിഡൻ

മിച്ചിഗനിൽ ഇന്നലെ നടന്ന അവസാനവട്ട റാലിയുടെ സമാപന സമ്മേളനത്തിൽ ജോ ബിഡൻ ചെറുതായൊന്ന് മയങ്ങിപ്പോയത് വലിയ വാർത്തയ്ക്ക് ഉറവിടമായി. മുൻ പ്രസിഡണ്ട് ബാരക് ഒബാമ കൂടി ഉൾപ്പെട്ട പരിപാടിയിലായിരുന്നു ഇത് സംഭവിച്ചത്. നേരത്തേ ട്രംപ് ''ഉറക്കം തൂങ്ങി'' എന്ന പേര് ജോ ബിഡന് നൽകിയിരുന്നു. അത് അന്വർത്ഥമാക്കും വിധമായിരുന്നു ഇന്നലെ അദ്ദേഹത്തിന്റെ പെരുമാറ്റം. ആദ്യം സ്റ്റേജിലെത്തിയ ഒബാമ, ചെറിയൊരു പ്രസംഗത്തിനു ശേഷം ജോ ബിഡനെ സ്റ്റേജിലേക്ക് ക്ഷണിക്കുകയായിരുന്നു.

എന്നാൽ, പ്രചാരണത്തിന്റെ ക്ഷീണത്തിൽ ചെറുതായൊന്ന് മയങ്ങിപ്പോയ ബിഡൻ അതു കേട്ടില്ല. മൂന്നാമത്തെ തവണ വിളിച്ചപ്പോഴായിരുന്നു ഞെട്ടി ഉണർന്ന ബിഡൻ സ്റ്റേജിലെത്തിയത്. അപ്പോൾ അദ്ദേഹം മാസ്‌ക് ധരിച്ചിരുന്നില്ല. അതും ഓബാമയാണ് ഓർമ്മിപ്പിച്ചത്. ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം റാലിയിൽ ഉടനീളം ഉയർത്തിപ്പിടിച്ച ബിഡന്റെ ഈ വീഴ്‌ച്ചയും മാധ്യമങ്ങൾ ആഘോഷമാക്കി.അതിനിടയിൽ തെറ്റായ മൈക്ക് കയ്യിലെടുത്ത് സംസാരിക്കാൻ തുടങ്ങിയതും പിന്നീറ്റ് അത് ഉപേക്ഷിച്ച് ഒബാമയോടൊപ്പം വേദിവിട്ടിറങ്ങിയതും ചിരി പടർത്തി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ജോ ബിഡന് പറ്റിയ അമളികൾ ഇന്ന് പരക്കെ ചർച്ചാ വിഷയമാണ്. ഞായറാഴ്‌ച്ച ഫിലാഡൽഫിയയിലെ ഒരു റാലിയിൽ സംസാരിക്കുമ്പോൾ താൻ വിവാഹം കഴിച്ചിരിക്കുന്നത് ഒരു ഫിലാഡൽഫിയൻ വനിതയേയാണെന്നും അതുകൊണ്ട് തന്റെ ജാക്കറ്റിൽ എപ്പോഴും ഫിലാഡൽഫിയ ഈഗിൾ ലോഗോ ഉണ്ടാകുമെന്ന് പറഞ്ഞ് അദ്ദേഹം ചൂണ്ടിക്കാണിച്ചത് ഡേല്വെയർ ബ്ലൂ ഹെൻസിന്റെ ലോഗോ ആയിരുന്നു.

അഭിപ്രായ സർവ്വേകളിൽ ബിഡൻ മുന്നിട്ടു നിൽക്കുമ്പോഴും ലീഡ് നില കുറഞ്ഞു വരുന്നു

കഴിഞ്ഞയാഴ്‌ച്ച നടന്ന അഭിപ്രയ വോട്ടെടുപ്പിൽ 42 ന് എതിരെ 52 പോയിന്റുകൾക്കണ് ബിഡൻ മുന്നിട്ട് നിന്നിരുന്നത്. എന്നാൽ, തെരഞ്ഞെടുപ്പ് ജയപരാജയങ്ങൾ നിശ്ചയിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന 12 സംസ്ഥാനങ്ങളിൽ, ട്രംപ് നേട്ടം കൈവരിച്ചത് ബിഡൻ പക്ഷത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. എങ്ങോട്ടുവേണമെങ്കിലും മാറിമറിയാവുന്നതാണ് ഈ സംസ്ഥാനങ്ങളിലെ വോട്ടിങ് പാറ്റേൺ. ഇവിടങ്ങളിൽ ഇപ്പോൾ ട്രംപും ബിഡനും തമ്മിലുള്ള വ്യത്യാസം വെറും ആറ് പോയിന്റ് മാത്രമാണ്. 10 പോയിന്റിൽ നിന്നും ആറ് പോയിന്റാക്കി വ്യത്യാസം കുറയ്ക്കാൻ കഴിഞ്ഞു എന്നത് നിസ്സാരകാര്യമല്ലെന്നാണ് തിരഞ്ഞെടുപ്പ് വിശകലനം ചെയ്യുന്നവർ പറയുന്നത്.

6 പോയിന്റ് മാർജിൻ എന്നത്, തെറ്റുകളുടെ പരിധി (മാർജിൻ ഓഫ് എറർ) ക്കുള്ളിൽ വരുന്നതാണ്. അതായത്, നേട്ടം ആർക്കെന്ന് തീർത്തും നിശ്ചയിക്കാനാകാത്ത പരിധി. ഇതാണ് ഇപ്പോൾ ബിഡൻ ക്യാമ്പിനെ വിഷമിപ്പിക്കുന്നത്. അരിസോണ, ഫ്ളോറിഡ, ജോർജിയ, ലോവ, മെയ്നെ, മിച്ചിഗൻ, മിന്നെസൊട്ട, നോർത്ത് കരോലിന, ന്യു ഹാംപ്ഷയർ, നെവാഡ, പെനിസിൽവേനിയ, വിസ്‌കോൻസിൻ എന്നിവയാണ് ചാഞ്ചാട്ടം തുടരുന്ന പന്ത്രണ്ട് സംസ്ഥാനങ്ങൾ.

സർവ്വേ മാർജിൻ 6 പോയിന്റ് മാത്രം എന്നു പറഞ്ഞാൽ, ട്രംപ് ഇവിടെ നേട്ടം കൊയ്യാൻ സാധ്യതയുണ്ടെന്നും കണക്കാക്കാം. മുതിർന്ന പൗരന്മാർക്കിടയിലും സ്ത്രീകൾക്കിടയിലും ട്രംപിന്റെ ജനപ്രീതി കുറഞ്ഞുവരുന്നതായാണ് സർവ്വേയിൽ കാണുന്നത്. 2016-ൽ ട്രംപിനെ ഏറ്റവും അധികം തുണച്ച വിഭാഗങ്ങളായിരുന്നു ഇതുരണ്ടും. അതേ സമയം, ചാഞ്ചാട്ടമുള്ള സംസ്ഥാനങ്ങളിൽ ഭൂരിപക്ഷമായ വെള്ളക്കാർ, തൊഴിലാളികൾ എന്നിവർക്കിടയിൽ ട്രംപിന് പ്രീതി ഏറുന്നുമുണ്ട്.

സമീപകാലത്തൊന്നും നടക്കാത്തത്ര വാശിയേറിയ തിരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് പല പ്രമുഖരും പറഞ്ഞിരുന്നു. കോറോണ പ്രതിസന്ധിയും യുദ്ധഭീഷണികളും നിലനിൽക്കുന്ന സാഹചര്യത്തിൽ ലോകത്തിനെ സംബന്ധിച്ച് തന്നെ ഏറ്റവും പ്രാധാന്യമേറിയ തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുവാൻ പോകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP