Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പതിനാലാം വയസ്സിൽ ലൈംഗികാതിക്രമത്തിന് ഇരയായതായി അമീർ ഖാന്റെ മകൾ; നാലു വർഷമായി തന്നെ പിടികൂടിയ വിഷാദ രോഗത്തിന്റെ കാരണം വെളിപ്പെടുത്തി ഐറാ ഖാൻ

പതിനാലാം വയസ്സിൽ ലൈംഗികാതിക്രമത്തിന് ഇരയായതായി അമീർ ഖാന്റെ മകൾ; നാലു വർഷമായി തന്നെ പിടികൂടിയ വിഷാദ രോഗത്തിന്റെ കാരണം വെളിപ്പെടുത്തി ഐറാ ഖാൻ

സ്വന്തം ലേഖകൻ

തിനാലാം വയസ്സിൽ താൻ ലൈംഗികാതിക്രമത്തിന് ഇരയായെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമീർ ഖാന്റെ മകൾ ഐറ ഖാൻ. സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലാണ് ഇരുപത്തിമൂന്നുകാരിയായ ഐറയുടെ വെളിപ്പെടുത്തൽ. ഈ സംഭവമാണ് തന്നെ കഴിഞ്ഞ നാലു വർഷമായി കടുത്ത വിഷാദ രോഗിയാക്കിയതെന്നും ഐറ പറയുന്നു.

'14 വയസ്സുള്ളപ്പോൾ ഞാൻ ലൈംഗികാതിക്രമത്തിന് ഇരയായി. അൽപം വിചിത്രമായ സാഹചര്യമായിരുന്നു അത്. ആ വ്യക്തിക്ക് അയാൾ എന്താണ് ചെയ്തിരുന്നതെന്ന് അവരറിഞ്ഞിരുന്നോ എന്ന് എനിക്ക് വ്യക്തമായിരുന്നില്ല. അത് എല്ലാ ദിവസവും സംഭവിക്കുന്ന ഒരു കാര്യമായിരുന്നില്ല.' ഐറ പറയുന്നു. ഇക്കാര്യം മാതാപിതാക്കളായ റീന ദത്തയെയും ആമിർ ഖാനെയും അറിയിച്ചതായും ഐറ പറഞ്ഞു. ആ ഭയാനക സാഹചര്യം മറികടക്കാൻ അച്ഛനും അമ്മയുമാണ് തന്നെ സഹായിച്ചതെന്നും ഐറ വ്യക്തമാക്കി.

'എല്ലാം അറിഞ്ഞുകൊണ്ടാണ് അവരിങ്ങനെ പെരുമാറുന്നതെന്ന് എനിക്ക് മനസ്സിലാക്കാൻ ഒരു വർഷമെടുത്തു. അത് മനസ്സിലായ ഘട്ടത്തിൽ തന്നെ ഈ സാഹചര്യത്തിൽ നിന്നും എന്നെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എന്റെ മാതാപിതാക്കൾക്ക് ഞാൻ ഒരു ഇമെയിൽ അയച്ചു. എന്നാൽ, അതൊരിക്കലും എന്നെ ഭയപ്പെടുത്തിയിരുന്നില്ല. ഇനി ഒരിക്കലും ഇത്തരം അനുഭവം എനിക്കുണ്ടാകില്ലെന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു. ആ അവസ്ഥയിൽ നിന്നും ഞാൻ പുറത്തുകടക്കുകയും ചെയ്തു. എന്നാൽ ഒരിക്കലും എന്റെ ജീവിതത്തെ ഇനി ബാധിക്കില്ലെന്നു കരുതി മറക്കാൻ ശ്രമിച്ച ആ കാര്യം 1820 വയസ്സിൽ എന്റെ മനസ്സിനെ വീണ്ടും വേട്ടയാടാൻ തുടങ്ങി.' ഐറ പറഞ്ഞു.

      View this post on Instagram

HINDI VERSION - LINK IN BIO. I never spoke to anyone about anything because I assumed that my privilege meant I should handle my stuff on my own, or if there was something bigger, it would make people need a better answer than “I don’t know.” It made me feel like I needed a better answer and until I had that answer, my feelings weren’t something I should her anyone else with. No problem was big enough to ponder too long about. What would anyone do? I had everything. What would anyone say? I had said it all. I still think there’s a small part of me that thinks I’m making all this up, that I have nothing to feel bad about, that I’m not trying hard enough, that maybe I’m over reacting. Old has die hard. It takes me feeling my worst to make myself believe that it’s bad enough to take seriously. And no matter how many things I have, how nice to me people are because of my dad, how nice to me people are because they love and care about me... if I feel a certain way, a certain not nice way, then how much can rationally trying to explain these things to myself do? Shouldn’t I instead get up and try and fix things? And if I can’t do that for myself? Shouldn’t I ask for help? . . . #mentalhealth #privilege #depression #repression #divorce #sexualabuse #letstalk #betterlatethannever #letitout #depressionhelp #askforhelp

A post shared by Ira Khan (@khan.ira) on Oct 31, 2020 at 10:02pm PDT

മാതാപിതാക്കളുടെ വിവാഹമോചനമൊന്നുമല്ല തന്റെ അവസ്ഥയ്ക്ക് കാരണമെന്നും വീഡിയോയിൽ താരം വ്യക്തമാക്കുന്നുണ്ട്. അവരിപ്പോഴും തന്റെയും സഹോദരൻ ജുനൈദിന്റെയും അടുത്ത സുഹൃത്തുക്കളാണെന്നും ഐറ പറഞ്ഞു. 'ഞാൻ ചെറിയകുട്ടിയായിരുന്ന സമയത്താണ് എന്റെ മാതാപിതാക്കൾ വിവാഹമോചിതരാകുന്നത്. പക്ഷേ, അതൊന്നും എന്നെ അസ്വസ്ഥയാക്കിയിരുന്നില്ല. കാരണം ഞങ്ങളോടുള്ള അവരുടെ സൗഹാർദപരമായ പെരുമാറ്റത്തിൽ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. അച്ഛനും അമ്മയും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. എന്റെയും അനിയന്റെയും ഉറ്റസുഹൃത്തുക്കൾ കൂടിയാണവർ. ഒരർത്ഥത്തിലും ഞങ്ങളുടെത് തകർന്ന കുടുംബമല്ല. അച്ഛനും അമ്മയും പിരിഞ്ഞതിൽ മുൻപ് പലരും എനിക്ക് മുൻപിൽ സഹതാപവുമായി എത്തുമായിരുന്നു. നിങ്ങളെന്താണ് പറയുന്നത്? വിവാഹമോചനം ഒരു മോശം കാര്യമല്ല. എന്നായിരുന്നു അവരോടുള്ള എന്റെ മറുപടി. അവരുടെ വിവാഹമോചനം എന്നെ ഒരിക്കലും അസ്വസ്ഥയാക്കിയിരുന്നില്ല. അതൊരിക്കലും എന്റെ വിഷാദത്തിന്റെ കാരണവുമായിരുന്നില്ല. ഐറ വിഡിയോയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP