Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ താരം ഷെയ്ൻ വാട്ട്സൺ; ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുന്നതായി അറിയിച്ച് ചെന്നൈ സൂപ്പർ കിങ്‌സിന്റെ ബാറ്റ്‌സ്മാൻ: വിരമിക്കൽ തീരുമാനം ടീം പ്ലേ ഓഫ് കാണാതെ പുറത്തായതിനു പിന്നാലെ

വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ താരം ഷെയ്ൻ വാട്ട്സൺ; ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുന്നതായി അറിയിച്ച് ചെന്നൈ സൂപ്പർ കിങ്‌സിന്റെ ബാറ്റ്‌സ്മാൻ: വിരമിക്കൽ തീരുമാനം ടീം പ്ലേ ഓഫ് കാണാതെ പുറത്തായതിനു പിന്നാലെ

സ്വന്തം ലേഖകൻ

ദുബായ്: ചെന്നൈ സൂപ്പർ കിങ്‌സിന്റെ സൂപ്പർ താരം ഷെയ്ൻ വാട്ട്സൺ വിരമിക്കൽ പ്രഖ്യാപിച്ചു. താൻ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുന്നതായി താരം വ്യക്തമാക്കുക ആയിരുന്നു. നേരത്തെ അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ച 39-കാരനായ വാട്ട്സൺ വിവിധ ട്വന്റി 20 ലീഗുകളിൽ കളിച്ചുവരികയായിരുന്നു.

മൂന്നു വർഷത്തോളമായി ചെന്നൈ സൂപ്പർ കിങ്സ് ക്യാമ്പിൽ കളിച്ചു വരികയായിരുന്ന വാട്‌സൻ ഈ സീസണിൽ ടീം പ്ലേ ഓഫ് കാണാതെ പുറത്തായതിനു പിന്നാലെ തന്റെ വിരമിക്കൽ തീരുമാനം അറിയിക്കുക ആയിരുന്നു. ടീമിലെ സഹതാരങ്ങളോടാണ് വാട്ട്സൺ വിരമിക്കൽ തീരുമാനം അറിയിച്ചത്.

2018-ൽ ചെന്നൈ ടീമിലെത്തിയ വാട്ട്സൺ അവർക്കൊപ്പം കിരീടം സ്വന്തമാക്കി. 2018-ൽ ഹൈദാരാബാദിനെതിരായ ഫൈനലിൽ 57 പന്തിൽ നിന്ന് 117 റൺസെടുത്ത് താരമായതും വാട്ട്സൺ തന്നെയായിരുന്നു. 2019-ലും താരം മികച്ച പ്രകടനം തന്നെ പുറത്തെടുത്തു.

145 ഐ.പി.എൽ മത്സരങ്ങളിൽ നിന്ന് 3874 റൺസും 92 വിക്കറ്റുകളും നേടിയിട്ടുണ്ട്. നാലു സെഞ്ചുറിയും 21 അർധ സെഞ്ചുറിയും അദ്ദേഹം സ്വന്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP