Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊലീസ് ക്വാർട്ടേഴ്‌സിൽ യുവാവിനെ നഗ്നനാക്കി ക്രൂരമായി മർദ്ദിച്ച സംഭവം: പൊന്നാനി എസ്‌ഐക്കും സ്ഥലം മാറ്റം; മലപ്പുറം എസ്‌പിയുടെ നടപടി തിരൂർ സ്റ്റേഷനിലെ പൊലീസുകാരനെ സസ്പൻഡ് ചെയ്തതിന് പിന്നാലെ

പൊലീസ് ക്വാർട്ടേഴ്‌സിൽ യുവാവിനെ നഗ്നനാക്കി ക്രൂരമായി മർദ്ദിച്ച സംഭവം: പൊന്നാനി എസ്‌ഐക്കും സ്ഥലം മാറ്റം; മലപ്പുറം എസ്‌പിയുടെ നടപടി തിരൂർ സ്റ്റേഷനിലെ പൊലീസുകാരനെ സസ്പൻഡ് ചെയ്തതിന് പിന്നാലെ

ജംഷാദ് മലപ്പുറം

മലപ്പുറം: യുവാവിനെ നഗ്നനാക്കി ക്രൂരമായി മർദിച്ച സംഭവത്തിൽ തിരൂർ സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതിന് പിന്നാലെ പൊന്നാനി എസ്ഐ ബോബിച്ചനെ താനൂർ കൺട്രോൾ റൂമിലേക്ക് സ്ഥലംമാറ്റി. മലപ്പുറം ജില്ലാപൊലീസ് മേധാവി യു അബ്ദുൽ കരീമാണ് നടപടി സ്വീകരിച്ചത്.

കഴിഞ്ഞ ദിവസം തിരൂരിൽ നജ്മുദ്ദീൻ എന്ന യുവാവിനെ രണ്ട് പൊലീസുകാർ വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോയി മർദിക്കുകയായിരുന്നു. ഇയാളെ കഴിഞ്ഞ ദിവസം വീട്ടിൽ നിന്ന് രണ്ട് പൊലീസ് ഉദ്യോഗസ്ഥർ മഫ്തിയിൽ എത്തി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് പൊലീസ് ക്വാർട്ടേഴ്സിൽ വെച്ച് മർദ്ദിച്ചതായി നജ്മുദ്ദീൻ പറഞ്ഞു.

പൊന്നാനി പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് വീടെങ്കിലും നജ്മുദ്ദീന്റെ വീട്ടിലേക്ക് എത്തിയത് തിരൂർ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന അനീഷ് പീറ്ററെന്ന പൊലീസുകാരനാണ്. പൊലീസ് ക്വാർട്ടേഴ്സിൽ എത്തിയ യുവാവിനെ ക്രൂരമായ മർദ്ദനത്തിന് ഇരയാക്കി എന്നും ശരീരത്തിൽ പല ഭാഗങ്ങളിലും മുറിവേറ്റിട്ടുണ്ട് എന്നും വസ്ത്രങ്ങളെല്ലാം കഴിച്ചശേഷം നഗ്നനാക്കി മർദ്ദിച്ചുവെന്നും യുവാവ് പറഞ്ഞു.

യുവാവിന്റെ ബന്ധുക്കൾ പൊലീസ് സ്റ്റേഷനിൽ എത്തി സംഭവം തിരക്കിയപ്പോൾ നജ്മുദ്ദീൻ ഒരു സ്ത്രീയോട് മോശമായി പെരുമാറിയെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ മറുപടി പറഞ്ഞത്. തുടർന്നാണ് പൊലീസുകാരനായ അനീഷ് പീറ്റർ എന്ന തീരുർ സ്റ്റേഷനിലെ സിപിഒയെ സസ്പെൻഡ് ചെയ്തതായി ജില്ലാ പൊലീസ് മേധാവി യൂ അബ്ദുൽ കരിം അറിയിച്ചത്.. തുടർന്ന് സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്താൻ പെരുമ്പടപ്പ് സർക്കിൾ ഇൻസ്പെക്ടറെ ചുമതലപ്പെടുത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP