Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫ്രഞ്ച് ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്ത് ഭർത്താവ്; 37 ലക്ഷത്തിന്റെ ഫ്രഞ്ച് ആഡംബര ഏർമസ് ബാഗ് കൈയിലേന്തി ഭാര്യ; ഇസ്ലാം മതനേതാക്കളെ പരിഹസിക്കുന്ന കാർട്ടൂൺ വരച്ച രാജ്യത്തിന്റെ ഉത്പന്നങ്ങൾ പ്രമോട്ട് ചെയ്യുന്ന ഭാര്യയെ എർദൊഗാൻ പുറത്താക്കണമെന്ന് ഒരുവിഭാഗം; സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ച വിവാദം ഇങ്ങനെ

ഫ്രഞ്ച് ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്ത് ഭർത്താവ്; 37 ലക്ഷത്തിന്റെ ഫ്രഞ്ച് ആഡംബര ഏർമസ്  ബാഗ് കൈയിലേന്തി ഭാര്യ; ഇസ്ലാം മതനേതാക്കളെ പരിഹസിക്കുന്ന കാർട്ടൂൺ വരച്ച രാജ്യത്തിന്റെ ഉത്പന്നങ്ങൾ പ്രമോട്ട് ചെയ്യുന്ന ഭാര്യയെ എർദൊഗാൻ പുറത്താക്കണമെന്ന് ഒരുവിഭാഗം;  സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ച വിവാദം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

 ഇസ്താംബൂൾ: സോഷ്യൽ മീഡിയയിൽ ഏതുകാര്യത്തിലും ഒന്നല്ല പല പക്ഷങ്ങളുണ്ടാവും. ഫ്രാൻസും തുർക്കിയും തമ്മിലുള്ള സമീപകാല പോരിലും ഈ പക്ഷഭേദം കാണാവുന്നതാണ്. ഷാർലെ ഹെബ്ദോ വാരിക എർദോഗാനെ പരിഹസിച്ച് കാർട്ടൂൺ ഇട്ടതോടെ തുർക്കിയുടെ പ്രതിഷേധം ഉച്ചസ്ഥായിലായി. ഫ്രഞ്ച് ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കാനായിരുന്നു എർദോഗാന്റെ ആഹ്വാനം. തൊട്ടുപിന്നാലെ സോഷ്യൽ മീഡിയ ഒരുകാര്യം കണ്ടുപിടിച്ചു. ഭർത്താവ് ബഹിഷ്‌കരണാഹ്വാനം നടത്തുമ്പോഴും ഭാര്യയും രാജ്യത്തിന്റെ പ്രഥമ വനിതയുമായ എമിൻ കൊണ്ടുനടക്കുന്നത് പ്രമുഖ ആഡംബര ഫ്രഞ്ച് ബ്രാൻഡായ ഏർമെസിന്റെ വില കൂടിയ ഹാൻഡ് ബാഗ്. പോരേ പൂരം. ബാഗിന്റെ വില 37 ലക്ഷമണത്രേ. വിവാദം വന്നിട്ട് അഞ്ചാറുദിവസമായപ്പോൾ തുർക്കി വക്താക്കൾ ചില വിശദീകരണങ്ങളും നൽകി. അതും രസകരമാണ്.

ഏർമസിന്റെ ഉൽപ്പന്നങ്ങൾ ലോകമെമ്പാടുമുള്ള കോടീശ്വരന്മാരുടെയും സെലിബ്രിറ്റികളുടെയും പ്രിയപ്പെട്ട അലങ്കാര വസ്തുക്കളാണ്. അത് മോടിയും പ്രൗഢിയും കൂട്ടും. ഏർമസിന്റെ ബിർക്കിൻ ഹാൻഡ് ബാഗാണ് എമിന്റെ കൈയിൽ കണ്ടത്. മുസ്ലിം നേതാക്കളെയും പ്രവാചകനെയും ഒക്കെ പരിഹസിക്കുന്ന ഒരുരാജ്യത്തിന്റെ ഉത്പന്നം എമിൻ ഉപയോഗിക്കുന്നതാണ് ഒരുവിഭാഗം നെറ്റിസൺസിനെ ചൊടിപ്പിച്ചത്. സംഭവം വിവാദമായതോടെ, തുർക്കി മാധ്യമ പ്രവർത്തകൻ ഹന്ദേ ഫിരാത് പുതിയൊരു ന്യായവാദം ഉന്നയിച്ചു. പ്രഥമവനിത ഉപയോഗിക്കുന്നത് ഒറിജനൽ ഏർമസ് ബിർകിൻ ബാഗല്ല, സംഗതി ഡ്യൂപ്ലിക്കേറ്റാണ്. എമിൻ സാധാരണ ഇത്തരം ഡ്യൂപുകളാണ് വാങ്ങാറുള്ളതെന്നും ഫിരാതിന്റെ ലേഖനത്തിൽ പറയുന്നു.

ഫ്രഞ്ച് ആഡംബര കമ്പനികളുടെ പട്ടികയിൽ പെടുന്ന ആഡംബര വസ്തുക്കൾ നിർമ്മിക്കുന്ന ഹെർമാസിന്റെ മുതലയുടെ തോൽകൊണ്ടു പൂർണ്ണമായും നിർമ്മിക്കപ്പെട്ട 50,000 ഡോളർ (ഏകദേശം 37,22,250 രൂപ) വിലവരുന്ന ബിർഗിന്റെ ബാഗായിരുന്നു എമിന്റെ കയ്യിലിരുന്നത്. മുസ്ലിം നേതാക്കളെയും പ്രവാചകനെയും കാർട്ടൂൺ ചെയ്തതിന് വിമർശനം ഉന്നയിക്കുന്ന എർദോഗൻ അത്തരം രാജ്യത്തിന്റെ ഉൽപ്പന്നങ്ങളെ പ്രമോട്ട് ചെയ്യുന്ന ഭാര്യയെ ആദ്യം പുറത്താക്കാനാണ് നെറ്റിസൺമാരുടെ ഉപദേശം.

ഒട്ടും കൂസാതെ ഷാർലെ ഹെബ്ദോ

പ്രവാചകൻ മുഹമ്മദ് നബിയുടെ കാർട്ടൂൺ വരച്ചതിന്റെ പേരിൽ ഫ്രാൻസിനും ഷാർലെ ഹെബ്ദോക്കുമെതിരെ വിമർശനങ്ങൾ ഉയരുമ്പോൾ ഒട്ടും കൂസാതെ മുന്നോട്ടു പോകുകയാണ് ഷാർലെ ഹെബ്ദോ. ഫ്രാൻസിനെതിരെ രൂക്ഷവിമർശനങ്ങളുന്നയിച്ച തുർക്കി പ്രസിഡന്റ് റെജപ് തയ്യിപ് എർദൊഗാനാണ് വീക്ക്‌ലിയിലെ കാർട്ടൂൺ കഥാപാത്രമായത്. വെളുത്ത ടീ ഷർട്ടും അടിവസ്ത്രവും ധരിച്ച എർദൊഗാൻ ഹിജാബ് ധരിച്ച ഒരു സ്ത്രീയുടെ വസ്ത്രം ഉയർത്തി നോക്കുന്നതാണ് കാർട്ടൂൺ.

കാർട്ടൂൺ വലിയ പ്രകോപനമാണ് തുർക്കിയിലുണ്ടാക്കിയത്. വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഫ്രഞ്ച് പ്രതിനിധിയെ തുർക്കി വിദേശകാര്യ മന്ത്രാലയം വിളിപ്പിച്ചിരുന്നു. ഷാർലെ ഹെബ്ദോ വിദേഷപരമാണെന്നാണ് തുർക്കി അധികൃതർ ഇദ്ദേഹത്തോട് പ്രതികരിച്ചത്. വീക്കിലിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും തുർക്കി അധികൃതർ പറഞ്ഞു.

ഫ്രാൻസ്- തുർക്കി തർക്കം കൂടുതൽ രൂക്ഷമാവുകയാണ് എന്നാണ് നിലവിലെ സാഹചര്യങ്ങൾ സൂചിപ്പിക്കുന്നത്. നേരത്തെ പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിനെതിരെയുള്ള പരാമർശങ്ങളുടെ പേരിൽ തുർക്കിയിലെ ഫ്രഞ്ച് പ്രതിനിധിയെ ഫ്രാൻസ് തിരിച്ചു വിളിച്ചിരുന്നു. 'ഒരു രാജ്യത്തെ വ്യത്യസ്ത മതവിഭാഗക്കാരെ ഈ തരത്തിൽ പരിഗണിക്കുന്ന ഒരു അധികാരിയെക്കുറിച്ച് എന്താണ് പറയുക, ആദ്യം അദ്ദേഹത്തിന്റെ മനോനില പരിശോധിക്കണം,' എർദൊഗാൻ പറഞ്ഞു.



ഇതിനു ശേഷം ഫ്രാൻസിനെതിരെ നിരോധനാഹ്വാനവും എർദൊഗാൻ നടത്തിയിരുന്നു. ചരിത്രാധ്യാപകൻ സാമുവേൽ പാറ്റി കൊല്ലപ്പെട്ടതിനു പിന്നാലെ ഫ്രാൻസിൽ മുസ്ലിങ്ങൾക്കെതിരെ വിദ്വേഷ പ്രചാരണം നടക്കുന്നെന്ന് ആരോപിച്ചാണ് എർദൊഗാന്റെ ആഹ്വാനം. രണ്ടാം ലോകമഹായുദ്ധത്തിൽ യഹൂദർക്കെതിരെ നടന്ന വിദ്വേഷ ക്യാമ്പയിനു സമാനമായ സ്ഥിതിയാണ് ഇപ്പോൾ മുസ്ലിങ്ങൾക്കെതിരെ നടക്കുന്നതെന്നും എർദൊഗാൻ അങ്കായിൽ നടന്ന ടെലിവിഷൻ പ്രസംഗത്തിൽ പറഞ്ഞു.

അതേസമയം ഫ്രാൻസിനെചൊല്ലി യൂറോപ്യൻ യൂനിയനും തുർക്കിയും തമ്മിലുള്ള സംഘർഷവും കനക്കുകയാണ്. മെഡിറ്ററേനിയൻ പ്രദേശങ്ങളിൽ ഏകപക്ഷീയമായ നടപടികൾക്കാണ് തുർക്കി ശ്രമിച്ചതെന്ന്' യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ മാസം ആദ്യം നടന്ന ഉച്ചകോടിയിൽ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ എർദൊഗാന്റെ 'പ്രകോപനങ്ങൾ' അവസാനിപ്പിച്ചില്ലെങ്കിൽ ഉപരോധം ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് പുതിയ സംഭവവികാസങ്ങൾ ഉടലെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP