Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിനീഷ് കോടിയേരി ഗൂണ്ട; പണത്തിനോട് കടുത്ത ആർത്തി; ഈ ആർത്തിയാണ് പല കുഴപ്പങ്ങളിലും കൊണ്ട് ചാടിച്ചത്; അച്ഛൻ അറിഞ്ഞിട്ടോ അച്ഛനോട് ചോദിച്ചിട്ടോ ഒന്നുമല്ല ഇതൊക്കെ ചെയ്യുന്നത്; ബിനീഷിനെ തിരുത്തേണ്ട ഘട്ടങ്ങളിൽ ആരും തിരുത്തിയില്ലെന്നും എം.എം.ലോറൻസ്

ബിനീഷ് കോടിയേരി ഗൂണ്ട; പണത്തിനോട് കടുത്ത ആർത്തി; ഈ ആർത്തിയാണ് പല കുഴപ്പങ്ങളിലും കൊണ്ട് ചാടിച്ചത്;  അച്ഛൻ അറിഞ്ഞിട്ടോ അച്ഛനോട് ചോദിച്ചിട്ടോ ഒന്നുമല്ല ഇതൊക്കെ ചെയ്യുന്നത്; ബിനീഷിനെ തിരുത്തേണ്ട ഘട്ടങ്ങളിൽ ആരും തിരുത്തിയില്ലെന്നും എം.എം.ലോറൻസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബെംഗളൂരുവിൽ ഇഡിയുടെ പിടിയിലായ ബിനീഷ് കോടിയേരിയെ രൂക്ഷമായി വിമർശിച്ച് മുതിർന്ന സിപിഎം നേതാവ് എം.എം. ലോറൻസ് രംഗത്തെത്തി. ബിനീഷ് ഗുണ്ടയാണെന്നും പണം സമ്പാദിക്കാൻ വളഞ്ഞ വഴി സ്വീകരിക്കുന്നുവെന്നും ലോറൻസ് വ്യക്തമാക്കി.

ബിനീഷിനെ കുട്ടിക്കാലം മുതൽ എനിക്കറിയാം. വളരെ മര്യാദക്കാരനും സുമുഖനുമായിരുന്നു. വളർന്നു കഴിഞ്ഞപ്പോൾ സ്ഥിതിയൊക്കെ മാറി. പിന്നീട് ഗുണ്ടയായി പ്രവർത്തിക്കാൻ തുടങ്ങി. തെമ്മാടിയായി. അച്ഛൻ അറിഞ്ഞിട്ടോ അച്ഛനോട് ചോദിച്ചിട്ടോ ഒന്നുമല്ല ഇതൊക്കെ ചെയ്യുന്നത്. പണത്തിനോട് ആർത്തിയായി. ഇതിന് വളഞ്ഞ വഴി സ്വീകരിക്കുന്നു. പണം സമ്പാദിക്കാൻ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നു.

പലഘട്ടങ്ങളിലും ബിനീഷിനെ തിരുത്തണമായിരുന്നു. അതിനുള്ള ശ്രമം ആരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. പണത്തിനോടുള്ള ആർത്തിയാണ് ബിനീഷിനെ പല കുഴപ്പങ്ങളിലും കൊണ്ട് ചാടിച്ചത്. മകൻ ചെയ്ത തെറ്റിന് പിതാവിനെ എന്തിന് കുറ്റപ്പെടുത്തണം. അങ്ങനെ ആരെങ്കിലും പറഞ്ഞാൽ അവരെ തിരുത്തണമെന്നും ലോറൻസ് പറഞ്ഞു.

സ്ഥാനമാനങ്ങൾ കിട്ടിയപ്പോൾ സിപിഎമ്മിലെ ചിലർ തെറ്റായ നിലപാട് സ്വീകരിക്കുന്നു. പദവികൾ ദുരുപയോഗം ചെയ്യുന്നു. ഏത് രാഷ്ട്രീയ പാർട്ടിയായാലും ആത്മപരിശോധന നടത്തി തെറ്റ് തിരുത്താൻ തയാറാകണം. തെറ്റുണ്ടായാൽ തിരുത്താൻ തയാറാണെന്ന ഇഎംഎസിന്റെ നിലപാട് ഇന്നത്തെ പല നേതാക്കൾക്കുമില്ലെന്നും എം.എം. ലോറൻസ് വ്യക്തമാക്കി.

ബിനീഷ് കോടിയേരി സംഭവത്തോടെ പാർട്ടിയിലുണ്ടായ അപചയത്തിൽ പ്രതിഷേധം രേഖപ്പെടുത്തി കഴിഞ്ഞ ദിവസം എം എം ലോറൻസിന്റെ മകൻ അഡ്വ. എബ്രഹാം ബിജെപിയിൽ ചേർന്നിരുന്നു. ലോറൻസിന്റെ മകൾ ആശയുടെ മകൻ മിലൻ നേരത്തെ ബിജെപിയെ തുണച്ചതു വിവാദമായിരുന്നു. തിരുവനന്തപുരത്തെ ബിജെപിയുടെ സമരവേദിയിലും പേരക്കുട്ടി പ്രത്യക്ഷപ്പെട്ടു.

ബിജെപിയുടെ ദേശീയതയിൽ ആകൃഷ്ടനായാണ് പാർട്ടി അംഗത്വം സ്വീകരിക്കാൻ തീരുമാനിച്ചതെന്ന് എബ്രഹാം പറഞ്ഞു. സി പി എം അതിന്റെ ആദർശങ്ങളിൽ നിന്നു വ്യതിചലിച്ചിരിക്കുകയാണ്. തനിക്ക് സി പി എം അംഗത്വമുണ്ടായിരുന്നുവെന്നും ബിജെപിയിൽ ചേരുന്ന കാര്യം പിതാവിനോട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാൽ, മകൻ എബ്രഹാം സിപിഎം അംഗമായിരുന്നില്ല എന്നായിരുന്നു എം.എം ലോറൻസിന്റെ പ്രതികരണം.. സിപിഎമ്മിന് അപചയം സംഭവിച്ചു എന്ന എബ്രഹാമിന്റെ പ്രസ്താവനയെയും ലോറൻസ് തള്ളിക്കളഞ്ഞു.'ഒരിക്കലെങ്കിലും കമ്മ്യൂണിസ്റ്റ്കാരനായിരുന്ന ഒരാൾക്ക് ഒരിക്കലും ബിജെപി പോലൊരു പാർട്ടിയിലേക്ക് പോകുവാൻ കഴിയില്ല!' എന്ന് അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വഴിയും വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP