Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തദ്ദേശ തിരഞ്ഞെടുപ്പിന് സജ്ജമെന്ന് കമ്മീഷൻ ഹൈക്കോടതിയിൽ; കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചാകും തിരഞ്ഞെടുപ്പെന്നും അറിയിപ്പ്; തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന പി.സി.ജോർജിന്റെ ഹർജി കോടതി ഉത്തരവ് പറയാനായി മാറ്റി

തദ്ദേശ തിരഞ്ഞെടുപ്പിന്  സജ്ജമെന്ന് കമ്മീഷൻ ഹൈക്കോടതിയിൽ; കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചാകും തിരഞ്ഞെടുപ്പെന്നും അറിയിപ്പ്; തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന പി.സി.ജോർജിന്റെ ഹർജി കോടതി ഉത്തരവ് പറയാനായി മാറ്റി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന് സജ്ജമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പി.സി. ജോർജ് എംഎൽഎയുടെ ഹർജി ഹൈക്കോടതി ഉത്തരവ് പറയാനായി മാറ്റി. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിയും തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി.

തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചത്. കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചാകും തെരഞ്ഞെടുപ്പ് നടത്തുക. ഇക്കാര്യങ്ങളിൽ രാഷ്ട്രീയ കക്ഷികളോടടക്കം ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി.

കോവിഡ് പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്നായിരുന്നു പി.സി. ജോർജിന്റെ ഹർജിയിലെ ആവശ്യം. തെരഞ്ഞെടുപ്പ് കമ്മീഷണറുമായുള്ള കൂടിക്കാഴ്ചയിൽ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടത്തുന്നതാണ് ഉചിതം എന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.

എങ്കിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശപ്രകാരം പൊലീസ് സേനയെ നൽകും. പൊലീസ് വിന്യാസത്തിന്റെ കാര്യം ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വ്യാഴാഴ്ച വരുമെന്നാണ് സൂചന.

വോട്ടെടുപ്പ് ദിവസത്തിന് അതിന് തൊട്ടുമുൻപ് കോവിഡ് പോസിറ്റീവ് ആകുന്നവർക്ക് തപാൽ വോട്ട് അനുവദിക്കാനുള്ള നടപടികളും കമ്മീഷൻ തുടങ്ങിയിട്ടുണ്ട്. ആരോഗ്യ വകുപ്പുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തും. ബുധനാഴ്ച ചീഫ് സെക്രട്ടറിയുമായും തെരഞ്ഞെടുപ്പ് കമ്മീഷൻ കൂടിക്കാഴ്ച നടത്തുന്നുണ്ട

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP