Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മിക്ക ചോദ്യങ്ങൾക്കും മൗനം; അനൂപ് മുഹമ്മദിന്റെ ഇടപാടുകൾ തന്റെ മേൽ കെട്ടിവയ്ക്കാനുള്ള ശ്രമെന്ന് ബിനീഷ്; നിസ്സഹകരണത്തിന്റെ പേരിൽ കസ്റ്റഡി നീട്ടാൻ ആവശ്യപ്പെടാൻ സാധ്യത; ജാമ്യം അനുവദിക്കാതിരിക്കുകയും എൻസിബിയും കസ്റ്റഡിയിൽ ആവശ്യം ഉന്നയിക്കാതെ ഇരിക്കുകയും ചെയ്താൽ ജുഡീഷ്യൽ കസ്റ്റഡി; എൻഐഎ എത്താനും സാധ്യത; കോടിയേരിയുടെ മകൻ ഊരാക്കുടുക്കിൽ

മിക്ക ചോദ്യങ്ങൾക്കും മൗനം; അനൂപ് മുഹമ്മദിന്റെ ഇടപാടുകൾ തന്റെ മേൽ കെട്ടിവയ്ക്കാനുള്ള ശ്രമെന്ന് ബിനീഷ്; നിസ്സഹകരണത്തിന്റെ പേരിൽ കസ്റ്റഡി നീട്ടാൻ ആവശ്യപ്പെടാൻ സാധ്യത; ജാമ്യം അനുവദിക്കാതിരിക്കുകയും എൻസിബിയും കസ്റ്റഡിയിൽ ആവശ്യം ഉന്നയിക്കാതെ ഇരിക്കുകയും ചെയ്താൽ ജുഡീഷ്യൽ കസ്റ്റഡി; എൻഐഎ എത്താനും സാധ്യത; കോടിയേരിയുടെ മകൻ ഊരാക്കുടുക്കിൽ

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: ലഹരിമരുന്നുകേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ബിനീഷ് കോടിയേരിക്ക് മുമ്പിലുള്ളത് പ്രതിസന്ധികൾ. ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇ.ഡി.)ന് ലഭിച്ച കസ്റ്റഡികാലാവധി തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് അവസാനിക്കും. ഇതിന് മുന്ു് ബിനീഷിനെ കോടതിക്ക് മുമ്പിൽ ഹാജരാക്കും. ബിനീഷ് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നാണ് ഇഡിയുടെ നിലപാട്. അതുകൊണ്ടു തന്നെ ഇഡിയുടെ അടുത്ത നീക്കം നിർണ്ണായകമാണ്.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കഴിഞ്ഞ വ്യാഴാഴ്ചയാണ് നാലുദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. വീണ്ടും കസ്റ്റഡി ആവശ്യം ഇഡി ഉന്നയിക്കുമോ എന്നതാണ് നിർണ്ണായകം. ജയിലിലേക്ക് ബിനീഷിനെ വിടാൻ സാധ്യതയുണ്ട്. കാരണം ലഹരിമരുന്ന് കടത്ത് കേസിൽ എൻസിബിയും ബിനീഷിനെതിരെ അന്വേഷണം നടത്തുന്നുണ്ട്. ബിനീഷിനെ എൻസിബി അറസ്റ്റ് ചെയ്യാനാണ് സാധ്യത. അങ്ങനെ എങ്കിൽ ബിനീഷിന് ഏറെ നാൾ അഴിക്കുള്ളിൽ കിടക്കേണ്ടി വരും. ചോദ്യം ചെയ്യലുമായി സഹകരിക്കാത്ത ബിനീഷിനെതിരെ കടുത്ത നടപടികൾ ഇഡിയും ആലോചിക്കുന്നുണ്ട്. ലഹരി ഇടപാടുകൾ നടന്ന ഹോട്ടൽ ബിനീഷിന്റെ സാമ്പത്തികസഹായത്തോടെയാണ് നടത്തിയതെന്ന മുഹമ്മദ് അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എൻ.സി.ബി. നീക്കങ്ങൾ.

ലഹരിക്കേസിൽ അറസ്റ്റിലായ എറണാകുളം സ്വദേശി മുഹമ്മദ് അനൂപുമായുള്ള സാമ്പത്തിക ഇടപാടുകൾസംബന്ധിച്ചാണ് ചോദ്യംചെയ്തത്. എന്നാൽ, ബിനീഷ് ചോദ്യങ്ങളോട് സഹകരിച്ചില്ല. മുഹമ്മദ് അനൂപിന്റെ ലഹരിമരുന്ന് ഇടപാടിനെക്കുറിച്ചറിയില്ലെന്ന് ബിനീഷ് ആവർത്തിച്ചു. ഹോട്ടൽ തുടങ്ങാൻ സാമ്പത്തികസഹായം നൽകിയെങ്കിലും മുഹമ്മദ് അനൂപിന്റെ മറ്റ് ഇടപാടുകളെക്കുറിച്ചറിയില്ലെന്ന് ബിനീഷ് മൊഴിനൽകി. ഇത് ഇഡി വിശ്വസിക്കുന്നില്ല. വ്യക്തമായ തെളിവുൾ ഇഡിക്ക് കിട്ടിയ സാഹചര്യത്തിലാണ് ഇത്. ഇതിനോട് നിഷേധാത്മകമായാണ് ബിനീഷ് പെരുമാറുന്നത്. ഇതിനിടെ ഇഡിക്കെതിരെ ബിനീഷിന്റെ അഭിഭാഷകൻ കൈയേറ്റം ചെയ്തതുൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഇതും ചർച്ചയാണ്.

ഞായറാഴ്ച രാവിലെ 10.30-ന് ആരംഭിച്ച ചോദ്യംചെയ്യൽ ബിനീഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് വൈകുന്നേരം നാലിന് നിർത്തി. തിങ്കളാഴ്ച രാവിലെ ചോദ്യംചെയ്തതിനുശേഷം ബെംഗളൂരു സെഷൻസ് കോടതിയിൽ ഹാജരാക്കും. ബിനീഷിന്റെ ജാമ്യാപേക്ഷയും അഭിഭാഷകൻ കോടതിയിൽ സമർപ്പിക്കും. കസ്റ്റഡി നീട്ടിക്കിട്ടാൻ ഇ.ഡി. ആവശ്യപ്പെട്ടില്ലെങ്കിൽ ബിനീഷിനെ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലാക്കും. നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി.)യുടെ നിലപാട് നിർണായകമാകും. ബിനീഷിന് ഈ ഘട്ടത്തിൽ ജാമ്യം കിട്ടില്ലെന്ന് തന്നെയാണ് വിലയിരുത്തൽ.

മുഹമ്മദ് അനൂപും ബിനീഷ് കോടിയേരിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾസംബന്ധിച്ച വിവരങ്ങൾ എൻ.സി.ബി. സോണൽ ഡയറക്ടർ അമിത് ഗവാഡെ ശേഖരിച്ചിരുന്നു. ബിനീഷിനെ ചോദ്യംചെയ്യുന്നതിന്റെ മുന്നോടിയായാണ് വിവരങ്ങൾ ശേഖരിച്ചതെന്നാണു കരുതുന്നത്. ചോദ്യംചെയ്യാൻ ബിനീഷിനെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് എൻ.സി.ബി. കോടതിയിൽ ആവശ്യപ്പെട്ടേക്കും. ചെയ്യാത്ത കാര്യങ്ങൾ പറയാൻ അന്വേഷണ സംഘം പ്രേരിപ്പിക്കുന്നുവെന്ന് ബിനീഷ് കോടിയേരി പറയുന്നു. ചോദ്യംചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ബിനീഷ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. രക്തപരിശോധന അടക്കമുള്ളവ നടത്തിയശേഷം രാത്രിയോടെ ബിനീഷിനെ ആശുപത്രിയിൽനിന്ന് വിട്ടയച്ചു.

ബിനീഷിനെ ആശുപത്രിയിൽ എത്തിച്ചുവെന്ന വിവരമറിഞ്ഞ് സഹോദരൻ ബിനോയ് അഭിഭാഷകർക്കൊപ്പം ആശുപത്രിയിലെത്തി. എന്നാൽ ഇവർക്ക് ബിനീഷിനെ കാണാൻ ഇ.ഡി അധികൃതർ അനുവാദം നൽകിയില്ല. അതിനിടെ ബിനീഷിനെ ദേഹോപദ്രവം ഏൽപ്പിച്ചതായി സംശയിക്കുന്നുവെന്ന് അഭിഭാഷകർ മാധ്യമങ്ങളോട് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. മൂന്നാംമുറ പ്രയോഗിച്ചുവോ എന്ന സംശയമുണ്ട്. സ്‌കാനിങ്ങിന് വിധേയനാക്കാനാണ് ബിനീഷിനെ ആശുപത്രിയിൽ എത്തിച്ചതെന്നാണ് അറിയാൻ കഴിഞ്ഞത്. സാധാരണയായി ഒരാളെ സ്‌കാനിങ്ങിന് വിധേയനാക്കേണ്ട ആവശ്യമില്ല. അതിനാൽ ഗൗരവമായ എന്തോ സംഭവിച്ചുവെന്ന് സംശയിക്കുന്നു. ബിനീഷിനുമേൽ സമ്മർദ്ദം ചെലുത്താനുള്ള നീക്കം നടന്നുവെന്ന് സംശയിക്കുന്നുവെന്നും അഭിഭാഷകർ പറഞ്ഞു.

മിക്ക ചോദ്യങ്ങൾക്കും മൗനം പാലിക്കുകയാണു ബിനീഷ് എന്നാണ് ഇഡി വെളിപ്പെടുത്തൽ. എൻസിബി നേരത്തേ അറസ്റ്റ് ചെയ്ത അനൂപ് മുഹമ്മദിന്റെ ഇടപാടുകൾ തന്റെ മേൽ കെട്ടിവയ്ക്കാനുള്ള ശ്രമമാണു നടത്തുന്നതെന്നും ബിനീഷ് ആരോപിക്കുന്നു. നിസ്സഹകരണത്തിന്റെ പേരിൽ, ബിനീഷിന്റെ കസ്റ്റഡി നീട്ടാൻ ഇഡി ആവശ്യപ്പെടാം. ഇന്ന് ജാമ്യം അനുവദിക്കാതിരിക്കുകയും, ഇഡിയും എൻസിബിയും കസ്റ്റഡിയിൽ ആവശ്യപ്പെടാതിരിക്കുകയും ചെയ്താൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കോടതി റിമാൻഡ് ചെയ്യും. അങ്ങനെയെങ്കിൽ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്കു കൊണ്ടുപോകും.

അനൂപ് മുഹമ്മദ് ഉൾപ്പെട്ട ലഹരി ഇടപാടു കേസിൽ കർണാടക പൊലീസിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗം (ഐഎസ്ഡി) റിപ്പോർട്ട് സമർപ്പിച്ചാൽ, കർണാടക സർക്കാർ എൻഐഎ അന്വേഷണം ആവശ്യപ്പെട്ടേക്കാം. അങ്ങനെയുണ്ടായാൽ, ബിനീഷും എൻഐഎ അന്വേഷണ പരിധിയിൽ വരും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP