Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തീയറ്ററുകൾ തുറക്കാൻ ഒരുങ്ങി തമിഴ്‌നാട് സർക്കാർ; 50 ശതമാനം സീറ്റുകളിൽ പ്രദർശനം നടത്തും; കോവിഡ് മാനദണ്ഡങ്ങൾ കർശനം

മറുനാടൻ ഡെസ്‌ക്‌

കോവിഡ് വ്യാപനത്തിന് നേരിയ കുറവുണ്ടായതിന് പിന്നാലെ തീയറ്ററുകൾ തുറക്കാൻ ഒരുങ്ങി തമിഴ്‌നാട് സർക്കാർ. ഈ മാസം പത്ത് മുതലാകും തീയറ്ററുകൾ തുറക്കുക. കാണികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടാണ് തീയറ്ററുകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകുന്നത്.

മൾട്ടിപ്ലെക്‌സുകളും ഷോപ്പിങ് മാളുകളിൽ പ്രവർത്തിക്കുന്നവയും അടക്കമുള്ള തീയറ്ററുകൾ പത്താം തീയ്യതി മുതൽ തുറക്കാം. 50 ശതമാനം സീറ്റുകളിലേക്ക് മാത്രമാണ് ടിക്കറ്റുകൾ നൽകാനാവുക.'അൺലോക്ക് 5.0'യുടെ ഭാഗമായി ഒക്ടോബർ 15 മുതൽ നിബന്ധനകളോടെ സിനിമാതീയേറ്ററുകൾ തുറന്നുപ്രവർത്തിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ തമിഴ്‌നാട്, കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ അതിനു തയാറായിരുന്നില്ല.

തീയറ്ററുകൾ തുറക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ തീയറ്റർ ഉടമകൾ നേരത്തെ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. തീയറ്ററുകൾക്ക് പുറമെ പാർക്കുകൾ, ഓഡിറ്റോറിയം, മ്യൂസിയം തുടങ്ങിയവയും പത്തിന് തുറക്കാം. 9, 10, 11, 12 ക്ലാസുകളും കോളെജുകളും ഗവേഷണ സ്ഥാപനങ്ങളും ഈ മാസം 16 മുതൽ പ്രവർത്തിക്കാനും അനുമതി നൽകിയിട്ടുണ്ട്. കൂടുതൽ ഇളവുകൾ അനുവദിച്ചുകൊണ്ട് ലോക്ക് ഡൗൺ ഈ മാസം 30 വരെ നീട്ടിയിരിക്കുകയാണ് തമിഴ്‌നാട് സർക്കാർ.

കേന്ദ്രസർക്കാരിന്റെ ഇളവുകൾ നൽകിയതിന് പിന്നാലെ പശ്ചിമബംഗാൾ, ഡൽഹി, പഞ്ചാബ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ തുടങ്ങി ഇന്ത്യയിലെ 21 സംസ്ഥാനങ്ങൾ കഴിഞ്ഞ 15നു തന്നെ നിബന്ധനകളോടെ തീയറ്ററുകൾ തുറന്നിരുന്നു. എന്നാൽ കോവിഡ് വ്യാപനം രൂക്ഷമായ പലസംസ്ഥാനങ്ങളും അതിന് തയാറായില്ല. തമിഴ്‌നാട്ടിൽ നിരവധി ചിത്രങ്ങളാണ് റിലീസ് കാത്തിരിക്കുന്നത്. വിജയ് നായകനായി എത്തുന്ന മാസ്റ്ററാണ് കൂട്ടത്തിൽ ആരാധകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP