Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒബിസി ക്വാട്ടയിൽ സിവിൽ സർവീസ് നേടാൻ വാർഷിക വരുമാനം 28 ലക്ഷമെന്ന കാര്യം മറച്ചുവച്ചു; കേന്ദ്ര പേഴ്സണൽ മന്ത്രാലയം ഐഎഎസ് റദ്ദാക്കാൻ ഉത്തരവിട്ടിട്ടും നടപടി എടുക്കാതെ സർക്കാർ; ആസിഫ്. കെ. യൂസഫിന്റെ വരുമാന സർട്ടിഫിക്കറ്റും ഒബിസി സർട്ടിഫിക്കറ്റും റദ്ദാക്കി കണിയന്നൂർ തഹസിൽദാർ

ഒബിസി ക്വാട്ടയിൽ സിവിൽ സർവീസ് നേടാൻ വാർഷിക വരുമാനം 28 ലക്ഷമെന്ന കാര്യം മറച്ചുവച്ചു; കേന്ദ്ര പേഴ്സണൽ മന്ത്രാലയം ഐഎഎസ് റദ്ദാക്കാൻ ഉത്തരവിട്ടിട്ടും നടപടി എടുക്കാതെ സർക്കാർ; ആസിഫ്. കെ. യൂസഫിന്റെ വരുമാന സർട്ടിഫിക്കറ്റും ഒബിസി സർട്ടിഫിക്കറ്റും റദ്ദാക്കി കണിയന്നൂർ തഹസിൽദാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സാമ്പത്തിക സംവരണം അടക്കം വലിയ ചർച്ചാവിഷമായി മാറുന്ന ഘട്ടമാണ് ഇപ്പോൾ. എന്നാൽ, ഒബിസി സംവരണത്തിന്റെ ആനുകൂല്യവും അർഹതപ്പെട്ടവരിലേക്ക് എത്താതെ സ്വന്തമാക്കുന്ന വലിയൊരു വിഭാഗം ആളുകൾ കേരളത്തലുണ്ടെന്ന വസ്തുതകയും നിലനിർക്കുന്നു. ക്രീമി ലെയർ പരിധിയിൽ കൂടുതൽ സമ്പാദ്യം ഉള്ള പലരുമാണ് സർവീസിൽ കയറിക്കൂടാറ്.. അത്തരത്തിൽ അനധികൃതകമായി സർവീസിൽ കയറിക്കൂടിയ ഉദ്യോഗസ്ഥന് കേരള സർക്കാർ സംരക്ഷണം ഒരുക്കുകയാണ്.

തലശേരി സബ് കളക്ടർ ആയിരുന്ന ആസിഫ്. കെ. യൂസഫിനെതിരെയാണ് സംസ്ഥാന സർക്കാർ നടപടി കൈക്കൊള്ളാതിരിക്കുന്നത്. കേന്ദ്ര പേഴ്‌സണൽ മന്ത്രാലയം ആസിഫിന്റെ ഐഎഎസ് റദ്ദാക്കാൻ നിർദ്ദേശിച്ചെങ്കിലും സംസ്ഥാന സർക്കാർ മെല്ലേപ്പോക്ക് നയം തുടരുകയാണ്. അതിനിടെ ആസിഫിന്റെ വരുമാന സർട്ടിഫിക്കറ്റും ഒബിസി സർട്ടിഫിക്കറ്റും റദ്ദാക്കിയക് മാത്രമാണ് ഒരു നടപടി. റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം കണയന്നൂർ തഹസിൽദാറാണ് നടപടി സ്വീകരിച്ചത്. സർഫിക്കറ്റുകൾ റദ്ദാക്കിയതായി ആസിഫിനെ രേഖാമൂലം അറിയിച്ചു.

ഐഎഎസ് നേടാനായി ആസിഫ് വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ആസിഫിനെതിരെ നടപടിയെടുക്കാൻ കേന്ദ്ര പേഴ്‌സണൽ മന്ത്രാലയം സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. ആസിഫിന്റെ ഐഎഎസ് റദ്ദാക്കാനും കേന്ദ്ര പേഴ്‌സണൽ മന്ത്രാലയം ഉത്തരവിട്ടിരുന്നു. എന്നാൽ അക്കാര്യത്തിൽ സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചിട്ടില്ല. ആസിഫ് നിലവിൽ കൊല്ലം ജില്ലാ ഡെവലപ്പ്‌മെന്റ് കമ്മീഷണറായി തുടരുകയാണ്. കഴിഞ്ഞ മാസമാണ് അദ്ദേഹത്തിന് ഈ നിയമനം നൽകിയത്.

ആസിഫിന്റെ അയോഗ്യത ശരിവെച്ചു കൊണ്ടുള്ള റിപ്പോർട്ട് ആണ് ചീഫ് സെക്രട്ടറി കേന്ദ്ര പഴ്സണൽ മന്ത്രാലയത്തിനു നൽകിയിട്ടുള്ളത്. സിവിൽ സർവീസ് പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോൾ ആസിഫ് നൽകിയ വരുമാന സർട്ടിഫിക്കറ്റും ഒബിസി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റും തെറ്റെന്നാണ് നേരത്തെ ചീഫ് സെക്രട്ടറി നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ടോം ജോസ് ചീഫ് സെക്രട്ടറിയായിരുന്ന വേളയിൽ ഈ രീതിയിൽ റിപ്പോർട്ട് നൽകിയെങ്കിലും ആസിഫിനെതിരെ നടപടിയൊന്നും സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്നും വന്നിട്ടില്ല.

ചട്ടപ്രകാരം ഐഎഎസ ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷണ നടപടി സ്വീകരിക്കേണ്ടത് ജോലി ചെയ്യുന്നിടത്തെ സർക്കാരാണ്. ആസിഫിനെതിരെ നടപടിയെടുക്കാൻ പഴ്‌സണൽ മന്ത്രാലയത്തിന്റെ നിർദ്ദേശം സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചെങ്കിലും ഇതുവരെ അത് നടപ്പിലാക്കിയിട്ടില്ല. പ്രശ്നം തങ്ങൾക്ക് മുന്നിലുണ്ടെന്നും ഇത് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നത്.

സിവിൽ സർവീസിനു അപേക്ഷിക്കുമ്പോൾ ആസിഫിന്റെ വീടിരിക്കുന്ന കൊച്ചി കണയന്നൂർ തഹൽസീദാർ മുൻപ് നൽകിയ നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും തെറ്റാണെന്നാണ് ചീഫ് സെക്രട്ടറി നൽകിയ റിപ്പോർട്ടിൽ പറയുന്നത്. 28 ലക്ഷം രൂപയോളം വാർഷിക വരുമാനമുണ്ടെന്ന കാര്യം സിവിൽ സർവീസ് നേടാനായി മറച്ചുവെച്ചതാണ് ആസിഫിന് വിനയായത്. ഒബിസി കാറ്റഗറിയിൽ പ്രവേശനം നേടാനായി വാർഷിക വരുമാനം കുറച്ച് കാണിക്കാൻ വ്യാജവരുമാന സർട്ടിഫിക്കറ്റ് ചമച്ചതായി തെളിഞ്ഞതോടെയാണ് സബ് കലക്ടർക്ക് എതിരെ നടപടികൾക്ക് തുടക്കമായത്. വ്യാജ വരുമാന സർട്ടിഫിക്കറ്റ് നൽകിയ സംഭവം വിജിലൻസും അന്വേഷിക്കുന്നുണ്ട്. നിലവിലെ അവസ്ഥയിൽ തലശ്ശേരി സബ് കലക്ടർക്ക് ഐഎഎസ് നഷ്ടമാകാൻ സാധ്യതകൾ ഏറെയാണ്.

സിവിൽ സർവീസ് പരീക്ഷ എഴുതുന്നതിന് തൊട്ടുമുമ്പുള്ള മൂന്ന് വർഷങ്ങളിൽ ഏതെങ്കിലും ഒരു വർഷമെങ്കിലും കുടുംബത്തിന്റെ വാർഷിക വരുമാനം ആറ് ലക്ഷം രൂപയുടെ താഴെ ആയിരിക്കണമെന്നാണ് ഒബിസി കാറ്റഗറിയുടെ മാനദണ്ഡം. ഈ മാനദണ്ഡത്തിനു അർഹനാകാൻ കുടുംബത്തിന്റെ വരുമാനം കുറച്ചു കാണിക്കാൻ വ്യാജവരുമാന സർട്ടിഫിക്കറ്റ് ചമച്ചു എന്നാണ് ആസിഫിനെതിരെ ഇപ്പോൾ നടക്കുന്ന അന്വേഷണത്തിനു പിന്നിലുള്ളത്. കഴിഞ്ഞ ജൂണിലാണ് തലശ്ശേരി സബ് കലക്ടർക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ടു കേന്ദ്ര പേഴ്‌സനൽ മന്ത്രാലയത്തിൽനിന്നു ചീഫ് സെക്രട്ടറിക്കു കത്തു ലഭിച്ചത്. ഈ കത്തിനാണ് തെറ്റായ രേഖകൾ ഉപയോഗിച്ചു ഐഎഎസ് നേടിയെന്നു മുൻ ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസ് റിപ്പോർട്ട് നൽകിയത്.

വരുമാന സർട്ടിഫിക്കറ്റ് വ്യാജമായതിനാൽ ആനുകൂല്യം ആസിഫിന് നഷ്ടമാകും. അപ്പോൾ ഐഎസ് പദവി തന്നെ നഷ്ടമാകും. എസ്സി,എസ്ടി അല്ലാത്ത ഒരാൾ എസ് സിഎസ്ടി സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി തേടുന്നത് പോലെ തന്നെയാണ് വ്യാജവരുമാന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടുന്നതും. രണ്ടും ഒരേ കുറ്റത്തിന്റെ പരിധിയിൽ വരുന്നതാണ്. പലർക്കും വ്യാജ ജാതി സർട്ടിഫിക്കറ്റ് പ്രശ്‌നത്തിൽ ഐഎഎസ്-ഐപിഎസ് നഷ്ടമായിട്ടുണ്ട്. ഈ പാശ്ചാത്തലത്തിലാണ് ആസിഫിനെതിരെയും ശക്തമായ നടപടികൾ കേന്ദ്ര പെഴ്‌സണൽമന്ത്രാലയത്തിൽ നിന്നും വരാനുള്ള സാധ്യതകൾ നിലനിൽക്കുന്നത്. .

സിവിൽ സർവീസ് പരീക്ഷ എഴുതുന്നതിന് തൊട്ടുമുമ്പുള്ള മൂന്ന് വർഷങ്ങളിൽ ഏതെങ്കിലും ഒരു വർഷമെങ്കിലും കുടുംബത്തിന്റെ വാർഷിക വരുമാനം ആറ് ലക്ഷം രൂപയുടെ താഴെ ആയിരിക്കണമെന്നാണ് ഒബിസി കാറ്റഗറിയുടെ മാനദണ്ഡം. 2012-13ൽ 1.8 ലക്ഷവും 2013-14ൽ 1.9 ലക്ഷവും 2014-15ൽ 2.4 ലക്ഷവുമാണ് ആസിഫ് കുടുംബത്തിന്റെ വരുമാനം രേഖപ്പെടുത്തിയത്. എന്നാൽ 2012-13ലെ വാർഷിക വരുമാനം 21,80,967 രൂപയും 2013-14 ൽ 23,05,100 രൂപയും 2014-15ൽ 28,71,375 രൂപയുമാണ് വരുമാനം. ഇതാണ് തഹസിൽദാർ രണ്ടു മാസം മുൻപ് നൽകിയ റിപ്പോർട്ട്. ഇതു പ്രകാരം നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും അസാധുവാകും. സിവിൽ സർവീസ് റാങ്കും അസാധുവാകും. ശിക്ഷണ നടപടികൾ എന്ന് പറഞ്ഞാൽ സർവീസിൽ നിന്നും നീക്കൽ തന്നെയാണ്. വ്യാജജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയത് കാരണം ഓൾ ഇന്ത്യാ തലത്തിൽ ഒട്ടുവളരെ പേർക്ക് ഐഎഎസ്-ഐപിഎസ് പദവികൾ നഷ്ടമായിട്ടുണ്ട്. ആ നഷ്ടമാകൽ പട്ടികയിലെ ഒടുവിലത്തെ പേരുകാരനാകും തലശ്ശേരി സബ് കലക്ടർ ആസിഫ്.കെ.യൂസഫ് എന്ന് തന്നെയാണ് ലഭിക്കുന്ന വിവരങ്ങൾ. ഐഎഎസ്-ഐപിഎസ് പലർക്കും നഷ്ടമായത് വ്യാജ ജാതി സർട്ടിഫിക്കറ്റ് കാരണമെങ്കിൽ അസിഫിന്റെ പ്രശ്‌നത്തിൽ വ്യാജവരുമാനസർട്ടിഫിക്കറ്റ് ആണ് പ്രശ്‌നമായത്. ഒബിസിയിൽ നിന്നുള്ള ഒരാളുടെ അവസരമാണ് ആസിഫ് കാരണം നഷ്ടമായത് എന്ന് കൂടി ഈ കേസിൽ വരുന്നുണ്ട്.

കേരളത്തിൽ വിശ്വനാഥപ്പിള്ള എന്ന ഐപിഎസ് ഓഫീസർക്ക് ഐപിഎസ് നഷ്ടമായിട്ടുണ്ട്. സംവരണം ഉള്ള ജാതിയിലാണ് ജനനം എന്ന് പറഞ്ഞു ഒരു വ്യാജ ജാതിസർട്ടിഫിക്കറ്റ് ആണ് വിശ്വനാഥപിള്ള ഹാജരാക്കിയത്. ഈ സർട്ടിഫിക്കറ്റിന്റെ ബലത്തിലാണ് പൊലീസ് സർവീസിൽ കയറിയത്. ഡിവൈഎസ്‌പിയായാണ് നേരിട്ട് നിയമനം നേടിയത്. പിന്നീട് ഐപിഎസ് ലഭിക്കുകയും ചെയ്തു. സീനിയർ എസ്‌പിയായാണ് വിരമിച്ചത്. വ്യാജസർട്ടിഫിക്കറ്റ് പ്രശ്‌നത്തിൽ അന്വേഷണം വന്നപ്പോൾ ഇദ്ദേഹത്തിനു ഐപിഎസ് തന്നെ നഷ്ടമായി. ഈ കേസിൽ സുപ്രീംകോടതി വരെ പോയെങ്കിലും വിശ്വനാഥപിള്ളയ്ക്ക് രക്ഷകിട്ടിയില്ല. 2000-ൽ അദ്ദേഹം ഐപിഎസിന് പുറത്തായി. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വ്യാജജാതി സർട്ടിഫിക്കറ്റ് പ്രശ്‌നത്തിൽ പല ഐഎഎസ്-ഐപിഎസ് ഓഫീസർമാർക്ക് ജോലി നഷ്ടമായിട്ടുണ്ട്. ഇവിടെ പക്ഷെ ക്രീമിലെയർ സർട്ടിഫിക്കറ്റ് പ്രശ്‌നത്തിലാണ് ആസിഫിന് ചുവടു പിഴച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP