Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഔദ്യോഗിക ന്യൂട്രീഷ്യൻ പങ്കാളികളായി ബോഡിഫസ്റ്റ്

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഔദ്യോഗിക ന്യൂട്രീഷ്യൻ പങ്കാളികളായി ബോഡിഫസ്റ്റ്

സ്വന്തം ലേഖകൻ

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണിൽ ബോഡിഫസ്റ്റിനെ തങ്ങളുടെ ഔദ്യോഗിക പോഷകാഹാര പങ്കാളികളായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സന്തോഷപൂർവം പ്രഖ്യാപിച്ചു. ക്ലിനിക്കലി പഠനവിധേയമാക്കിയതും ഗവേഷണം ചെയ്തതുമായ സസ്യവും, വൃത്തിയുള്ളതും, സുരക്ഷിതവും യോഗ്യവുമായ ഉത്പന്നങ്ങൾ ഉപയോഗിച്ച് ഇന്ത്യക്ക് പോഷകാഹാരക്ഷമത കൈവരിക്കാനാണ് മുംബൈ ആസ്ഥാനമായുള്ള ഫാമിലി വെൽനസ് ആൻഡ് സ്പോർട്സ് ന്യൂട്രീഷൻ കമ്പനിയായ ബോഡിഫസ്റ്റ് ലക്ഷ്യമിടുന്നത്. മികച്ച ആരോഗ്യത്തിനായി പ്രതിരോധ ക്ഷമത സൃഷ്ടിക്കാൻ പൂർണമായും ഇന്ത്യയിൽ നിർമ്മിക്കുന്ന ഉത്പന്നങ്ങൾ വഴി കായിക പ്രേമികൾ, വിവിധ ഹോബികൾ തേടുന്നവർ, ജിമ്മുകളിൽ പോവുന്നവർ, മുതിർന്ന പൗരന്മാർ, കുട്ടികൾ, സ്ത്രീകൾ, വിദ്യാർത്ഥികൾ, കോർപ്പറേറ്റ് പ്രൊഫഷണലുകൾ എന്നിവരുടെ പോഷക ആവശ്യങ്ങൾ ബോഡിഫസ്റ്റ് നിറവേറ്റുന്നു. ഐഎസ്എലിന്റെ വരാനിരിക്കുന്ന സീസണിനായി തയ്യാറെടുക്കുമ്പോൾ കഠിനമായ പരിശീലന സെഷനുകളെ അഭിമുഖീകരിക്കാൻ അവരുടെ ശരീരത്തെ സഹായിക്കുന്നതിന് ഉയർന്ന നിലവാരമുള്ള പോഷകാഹാര സപ്ലിമെന്റുകൾ, വേയ് പ്രോട്ടീനുകൾ പോലുള്ള മികച്ച വെൽനെസ് ആവശ്യവസ്തുക്കൾ ഈ പങ്കാളിത്തത്തിലൂടെ കെബിഎഫ്സി താരങ്ങൾക്ക് ലഭിക്കും.

യുവ അത്ലറ്റുകളുടെ, പ്രത്യേകിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ സൗഖ്യയാത്രയുടെ ഭാഗമാകുന്നത് തീർച്ചയായും ഒരു ബഹുമതിയാണ്. രാജ്യത്തിന് പ്രൗഢിയേകുന്ന ടീമിന്റെ ഔദ്യോഗിക പോഷകാഹാര പങ്കാളിയാവുന്നതിൽ ബോഡിഫസ്റ്റിനും അഭിമാനമുണ്ട്. ഓരോ ഗോളും കൂടുതൽ അവിശ്വസനീയമാക്കി, ഓരോ മത്സരവും മികച്ചതാക്കി, ഓരോ ആരാധകനെയും അഭിമാനം കൊള്ളിച്ച് ഈ സീസണിൽ ടീമിൽ നിന്ന് ഏറ്റവും മികച്ച പ്രകടനമാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. നമ്മൾ കൂടുതൽ കാര്യങ്ങൾക്കായി സൃഷ്ടിക്കപ്പെട്ടവരാണ്-ബോഡിഫസ്റ്റ് ഡയറക്ടർ സുരേഷ് ഡിയോറ പറഞ്ഞു.

ഏറ്റവും മികച്ചതാവാൻ ലക്ഷ്യബോധത്തോടെയും അഭിനിവേശത്തോടെയും ജീവിതം നയിക്കുകയെന്നതാണ് നമ്മെ പ്രചോദിപ്പിക്കുകയും മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നത്. മികച്ചതും വെടിപ്പുള്ളതും സുരക്ഷിതവും യോഗ്യതയുള്ളതുമായ വെൽനെസ് അവശ്യവസ്തുക്കൾ ഉപയോഗിച്ച് രാജ്യത്ത് നല്ല ആരോഗ്യം കൊണ്ടുവരാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്, ഇപ്പോൾ എല്ലാ കളികളിലും ദൃഢമായി പ്രയത്നിക്കുന്ന, അഭിലാഷികളായ കായികതാരങ്ങളുമായി യാത്ര തുടങ്ങാൻ ബോഡിഫസ്റ്റ് ഒരുങ്ങിയിരിക്കുന്നു- ആഗോള ന്യൂട്രാസ്യൂട്ടിക്കൽ ഇൻഫ്ളുവൻസറും, വിദഗ്ധനും, പ്രബോധകനും, ബോഡിഫസ്റ്റിന്റെ സ്ട്രാറ്റജിക് ഡയറക്ടറും ചീഫ് മെന്ററുമായ സന്ദീപ് ഗുപ്ത പറഞ്ഞു.

എന്റെ ഏറ്റവും വലിയ രണ്ട് അഭിനിവേശങ്ങൾ (ആരോഗ്യവും ഫുട്ബോളും) ഒരുമിച്ച് കാണാനാവുന്നത് ശരിക്കും ആനന്ദകരമാണ്. അതോടൊപ്പം രാജ്യത്തെ ഏറ്റവും മികച്ച ടീമുകളിലൊന്നായ കേരള ബ്ലാസ്റ്റേഴ്സുമായി അവരുടെ ഔദ്യോഗിക പോഷകാഹാര പങ്കാളിയെന്ന നിലയിൽ സഹകരിക്കുമ്പോൾ ഞങ്ങൾക്ക് അത്രമേൽ അഭിമാനമുണ്ട്. കൂടുതൽ ആരോഗ്യത്തിലേക്കുള്ള യാത്ര നമുക്ക് ആരംഭിക്കാം, നമുക്ക് മുന്നോട്ട് പോകാം. നമുക്കിപ്പോൾ തടസങ്ങളില്ല, കാരണം നമ്മൾ കൂടുതൽ കാര്യങ്ങൾക്കായി സൃഷ്ടിക്കപ്പെട്ടവരാണ്-ബോഡിഫസ്റ്റ് സഹസ്ഥാപകനായ പ്രണയ് ജെയിൻ പറഞ്ഞു.

യുഎസ്എ, ജപ്പാൻ, യൂറോപ്പ് തുടങ്ങിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച്, ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള അതുല്യമായ കായിക പോഷകാഹാര ഉൽപ്പന്നങ്ങളുടെ നിര അതിന്റെ പോർട്ട്ഫോളിയോയിലേക്ക് ഉടനെ കൂട്ടിച്ചേർക്കാൻ ബോഡിഫസ്റ്റ് ലക്ഷ്യമിടുന്നുണ്ട്.

അസുഖങ്ങളുടെയും പരിക്കിന്റെയും അപകടസാധ്യതകൾ പരിമിതപ്പെടുത്തുന്നതിനൊപ്പം, സ്ഥിരതയുള്ളതും കഠിനവുമായ പരിശീലനത്തെ പിന്തുണയ്ക്കുന്നതിന് നല്ല സമീകൃതാഹാരവും ആരോഗ്യക്രമവും ആവശ്യമാണ്. ആഹാരക്രമവും വർക്ക്ഔട്ടുകളും തമ്മിലുള്ള ശരിയായ ബന്ധത്തിന്റെ പ്രാധാന്യം അംഗീകരിക്കുന്ന ബോഡിഫസ്റ്റ് എന്ന ബ്രാൻഡുമായി ഔദ്യോഗിക പോഷകാഹാര പങ്കാളികളെന്ന നിലയിൽ സഹകരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഞങ്ങൾ ഉയർന്ന തലങ്ങളിൽ മത്സരിക്കുമ്പോൾ മികച്ച ചേരുവകൾ കൊണ്ട് നിർമ്മിച്ച ബോഡിഫസ്റ്റിന്റെ വിശാലമായ ശാസ്ത്രീയാധിഷ്ഠിത ഉത്പന്നങ്ങൾ ഉപയോഗിച്ച്, ഞങ്ങളുടെ കളിക്കാർക്ക്, അവർ ഓരോരുത്തർക്കും ഇച്ഛാനുസൃതമായ ശരിയായ സപ്ലിമെന്റുകൾ നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈ പങ്കാളിത്തം സീസണിലുടനീളം ഞങ്ങളുടെ കളിക്കാരിൽ നല്ല സ്വാധീനം ചെലുത്തുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു-കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഉടമ നിഖിൽ ഭരദ്വാജ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP